Jump to content

യൂറി ഗഗാറിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Yuri Gagarin എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യൂറി ഗഗാറിൻ
Юрий Гагарин

സോവ്യറ്റ് കോസ്മോനോട്ട്
ബഹിരാകാശത്തെത്തിയ ആദ്യ മനുഷ്യൻ
ദേശീയതറഷ്യൻ
സ്ഥിതിമരിച്ചു
ജനനംuri gagarin
മറ്റു തൊഴിൽ
പൈലറ്റ്
റാങ്ക്പോൾക്കോവ്നിക്ക്, സോവ്യറ്റ് വ്യോമസേന
ബഹിരാകാശത്ത് ചെലവഴിച്ച സമയം
1 മണിക്കൂർ, 48 മിനിറ്റുകൾ
തിരഞ്ഞെടുക്കപ്പെട്ടത്എയർ ഫോഴ്സ് ഗ്രൂപ്പ് 1
ദൗത്യങ്ങൾവോസ്റ്റോക്ക് 1
ദൗത്യമുദ്ര
പ്രമാണം:Vostok1patch.png
അവാർഡുകൾHero of the Soviet Union Order of Lenin

ഒരു സോവിയറ്റ് ബഹിരാകാശസഞ്ചാരിയാണ് യൂറി അലക്സെയ്‌വിച് ഗഗാറിൻ(Russian: Ю́рий Алексе́евич Гага́рин[1], Jurij Aleksejevič Gagarin)1934 മാർച്ച് 9ന് ക്ലുഷിനോ ഗ്രാമത്തിൽ ജനിച്ചു. ഇന്നത്തെ റഷ്യയിലെ സ്മൊളൻസ്ക് ഒബ്ലാസ്റ്റിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. 1961 ഏപ്രിൽ 12ന് ഇദ്ദേഹം ബഹിരാകാശത്തെത്തിയ ആദ്യ മനുഷ്യനായി. ഭൂമിയെ ഭ്രമണം ചെയ്ത ആദ്യ മനുഷ്യനും ഇദ്ദേഹമാണ്. ഇദ്ദേഹം പ്രപഞ്ചത്തിന്റെ ഒന്നാം കോളംബസ് എന്നറിയപ്പെടുന്നു. വോസ്റ്റോക് 3കെഎ-2 എന്ന ബഹിരാകാശ വാഹനത്തിലായിരുന്നു ആ യാത്ര. ബഹിരാകാശസഞ്ചാര മേഖലയിലെ പ്രഥമദർശകൻ എന്ന നിലയിൽ ഇദ്ദേഹത്തിന് പല രാജ്യങ്ങളിൽനിന്നായി പല പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 1968 മാർച്ച് 27ന് ഒരു പരിശീലനപ്പറക്കലിനിടെ മോസ്കോയ്ക്കടുത്തുവച്ച് മിഗ് ‌15 വിമാനം തകർന്നുണ്ടായ അപകടത്തേത്തുടർന്ന്[2] അന്തരിച്ചു. അതുകൂടാതെ മറ്റൊരു കാര്യം കൂടി. പ്രപഞ്ചത്തിന്റെ ഒന്നാം കൊളംബസ് യൂറി അലക്സെയ്‌വിച് ഗഗാറിൻ ആണെങ്കിലും. പ്രപഞ്ചത്തിന്റെ രണ്ടാം കോളംബസ് ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ നീൽ ആൽഡൻ ആംസ്ട്രോങ് ആണ് .[3]

അന്താരാഷ്ട്ര ബഹിരാകാശ യാത്രദിനം

[തിരുത്തുക]

1961, ഏപ്രിൽ 12 ന് യൂറി ഗഗാറിനാണ് ബഹിരാകാശ യാത്ര നടത്തിയ ആദ്യ മനുഷ്യൻ. ഈ യാത്രയുടെ വാർഷികദിനമായ ഏപ്രിൽ 12 ന് അന്താരാഷ്ട്ര മനുഷ്യ ബഹിരാകാശ ദിനമായി (ബഹിരാകാശ യാത്രദിനം) ആചരിക്കുന്നു.[1]

അവലംബം

[തിരുത്തുക]
  1. His first name is sometimes transliterated Yuriy, Youri, and Yury.
  2. Aris, Ben (28 March 2008). "KGB held ground staff to blame for Gagarin's death". The Daily Telegraph. Archived from the original on 2008-12-20. Retrieved 1 August 2008.
  3. "യൂറി ഗഗാറിൻ", വിക്കിപീഡിയ, 2024-06-22, retrieved 2024-09-13

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]
വിക്കിചൊല്ലുകളിലെ യൂറി ഗഗാറിൻ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
External images
Memorial to Gagarin and Seregin at crash location
Memorial obelisk photo
Memorial obelisk closeup photo
Coordinates 56°02′48″N 39°01′35″E / 56.04664°N 39.0265°E / 56.04664; 39.0265



"https://ml.wikipedia.org/w/index.php?title=യൂറി_ഗഗാറിൻ&oldid=4275425" എന്ന താളിൽനിന്ന് ശേഖരിച്ചത്