ഷബ്ദ്രുങ്ങ് റിമ്പോച്ചെ
ദൃശ്യരൂപം
(Zhabdrung Rinpoche എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഷബ്ദ്രുങ്ങ് (തിബറ്റൻ: ཞབས་དྲུང་; വൈൽ: zhabs-drung; "പാദങ്ങൾക്ക് മുന്നിൽ") എന്ന പദവി ടിബറ്റിലെ ലാമമാരെ, പ്രത്യേകിച്ച് പാരമ്പര്യമായി സ്ഥാനമുണ്ടായിരുന്നവരെ പരാമർശിക്കാൻ ഉപയോഗിച്ചിരുന്നു. ഭൂട്ടാനിൽ ഈ പദവി രാജ്യം സ്ഥാപിച്ച ഗവാങ് നാംഗ്യാൽ (1594–1651) എന്ന വ്യക്തിയെയോ അയാളുടെ അവതാരങ്ങൾ എന്ന് കരുതുന്നവരെയോ സൂചിപ്പിക്കാൻ മാത്രമാണ് ഉപയോഗിക്കുന്നത്.