അഗ്-ജെൽ ദേശീയോദ്യാനം
അഗ്-ജെൽ ദേശീയോദ്യാനം Ağ göl Milli Parkı | |
---|---|
Location | Ağcabədi Rayon Beyləqan Rayon |
Coordinates | 40°00′33″N 47°39′00″E / 40.00917°N 47.65000°E |
Area | 17,924 ഹെക്ടർ (179.24 കി.m2) |
Governing body | Republic of Azerbaijan Ministry of Ecology and Natural Resources |
Designated | July 5, 2003 |
അഗ്-ജെൽ ദേശീയോദ്യാനം (അസർബൈജാനി: Ağ göl Milli Parkı) അസർബൈജാനിലെ ഒരു ദേശീയോദ്യാനമാണ്. അസർബൈജാൻ പ്രസിഡൻറായിരുന്ന ഇൽഹാം അലിയേവിൻറെ ഉത്തരവുപ്രകാരം അഗ്‍കാബെഡി റയോൺ, ബെയ്‍ലെക്വാൻ റയോൺ ഭരണനിർവ്വഹണ ജില്ലകളുടെ പ്രദേശങ്ങളിൽ 2003 ആഗസ്റ്റ് 5 നാണ് ഈ ദേശീയോദ്യാനം നിലവിൽവന്നത്. മുമ്പ് നിലവിലുണ്ടായിരുന്ന അഗ്‍-ഗോൾ സ്റ്റേറ്റ് റിസർവ്വ്, അഗ്-ഗോൾ സ്റ്റേറ്റ് ഗെയിം റിസർവ്വ് എന്നിവയുടെ സ്ഥാനത്താണ് 17,924 ഹെക്ടർ (179.24 ചതുരശ്ര കിലോമീറ്റർ) ഉപരിതല വിസ്തീർണ്ണമുള്ള ഈ ദേശീയോദ്യാനം രൂപവൽക്കരിക്കപ്പെട്ടത്.[1]
അഗോൾ തടാകത്തിന്റെ വലിയൊരുഭാഗമാണ് ഈ ദേശീയോദ്യാനം. അന്താരാഷ്ട്രീയമായി അറിയപ്പെടുന്ന ഈ പ്രദേശത്തിന്റെ ആഗോള പ്രാധാന്യം കണക്കിലെടുത്ത് പ്രധാനപ്പെട്ട പക്ഷി സങ്കേതമായി പ്രഖ്യാപിച്ചിട്ടുണ്ട്. 2001-ലെ റാംസർ ഉടമ്പടി പ്രകാരം റാംസർ തണ്ണീർത്തട അന്താരാഷ്ട്ര പ്രാധാന്യ പട്ടികയിൽ ഈ ദേശീയോദ്യാനത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്.
അവലംബം
[തിരുത്തുക]- ↑ "Socio-economic Situation and Land Use Conflicts in the Ag-Göl National Park Region, Azerbaijan" (PDF). Archived from the original (PDF) on 2011-07-19. Retrieved 2017-06-11.