അങ്കച്ചേകവർ
ദൃശ്യരൂപം
അങ്കച്ചേകവർ എന്ന മലയാളപദത്തിന്റെ അർത്ഥം അങ്കം പൊരുതുന്നയാൾ എന്നാണ്. ഏതാനും നൂറ്റാണ്ടുമുൻപുവരെ കേരളത്തിലെ ചെറുരാജ്യങ്ങളിലെ നാടുവാഴികൾ തമ്മിലുള്ള തർക്കം പരിഹരിക്കുന്നത് അങ്കത്തിലൂടെയായിരുന്നു. മരണം വരെ നടക്കുന്ന ഈ പോരാട്ടത്തിൽ വിജയിക്കുന്ന അങ്കച്ചേകവർ ഏതു നാട്ടുരാജ്യത്തിൽനിന്നാണോ ആ രാജ്യത്തെ നാടുവാഴി തർക്കത്തിൽ വിജയിയായി തീർപ്പുകൽപ്പിക്കപ്പെട്ടിരുന്നു.
ചേകവർ എന്നത് മലബാറിലെ തീയ്യർ പതിനേഴാം നൂറ്റാണ്ട്[അവലംബം ആവശ്യമാണ്] വരെ ഉപയോഗിച്ചിരുന്ന പേര് ആണെന്നുള്ളത് ചരിത്ര രേഖകളിൽ[അവലംബം ആവശ്യമാണ്] പ്രതിപാദിക്കുന്നു. അങ്കച്ചേകവർ മലബാറിലെ തീയ്യരിൽ തന്നെ കളരിപയറ്റിൽ അഗ്രഗണ്യരായവർക്കു നൽകിയിരുന്ന പേരാണ്.[അവലംബം ആവശ്യമാണ്]