അച്യുതക്കുറുപ്പ്
ദൃശ്യരൂപം
വോളിബോൾ താരവും ദേശീയ ടീം മുൻ പരിശീലകനുമായിരുന്ന അച്യുതക്കുറുപ്പ് വടകര ഓർക്കാട്ടേരിയിലാണ് ജനിച്ചത്. 1986 ൽ സോളിൽ നടന്ന ഏഷ്യൻ ഗെയിംസിൽ വെങ്കലം നേടിയ ഇന്ത്യൻ ടീമിന്റെ മുഖ്യപരിശീലകനായിരുന്നു ഇദ്ദേഹം. സർവീസസിനു വേണ്ടി കളിച്ചിട്ടുള്ള അച്യുതക്കുറുപ്പ് പിന്നീട് പരിശീലകനായി കായികരംഗത്ത് തുടർന്നു. 1966 മുതൽ ആറുവർഷം അന്താരാഷ്ട്ര മത്സരങ്ങളിൽ ഭാരതത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്.[1]
പരിശീലനരംഗത്ത്
[തിരുത്തുക]1986 ലാണ് ഇന്ത്യൻ ടീമിന്റെ പ്രധാന പരിശീലകനായി അച്യുതക്കുറുപ്പ് നിയമിതനാകുന്നത്. 1989 ൽ ജപ്പാനിൽ നടന്ന ഇന്റർനാഷണൽ ഫ്രണ്ട്ഷിപ്പ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യ വെള്ളി നേടിയത് അച്യുതക്കുറുപ്പിന്റെ ശിക്ഷണത്തിലായിരുന്നു 1987, 89 വർഷങ്ങളിലെ സാഫ് ഗെയിംസിൽ പുരുഷ ടീമിന്റെ പരിശീലകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.[2] 2017 നവംബർ 14 നു ബംഗളൂരുവിൽ വച്ച്അന്തരിച്ചു.
അവലംബം
[തിരുത്തുക]- ↑ http://www.manoramaonline.com/sports/football/2017/11/14/achuthakurup.html.
{{cite news}}
: Missing or empty|title=
(help) - ↑ https://web.archive.org/web/20171115083547/http://www.janmabhumidaily.com/news737099. Archived from the original on 2017-11-15.
{{cite news}}
: Missing or empty|title=
(help)