അജന്ത പെരേര
അജന്ത പെരേര | |
---|---|
ജനനം | 1963 |
ദേശീയത | ശ്രീലങ്കൻ |
വിദ്യാഭ്യാസം | PhD |
കലാലയം | കൊളംബോ സർവകലാശാല |
തൊഴിൽ | സാമൂഹിക പ്രവർത്തക, ശാസ്ത്രജ്ഞ, അക്കാദമിക്, പരിസ്ഥിതി പ്രവർത്തക |
അറിയപ്പെടുന്നത് | നാഷണൽ പ്രോഗ്രാം ഓൺ റിസൈക്ലിങ് ഓഫ് സോളിഡ് വേസ്റ്റ് സ്ഥാപക |
രാഷ്ട്രീയ കക്ഷി | ശ്രീലങ്കയിലെ സോഷ്യലിസ്റ്റ് പാർട്ടി (2019) യുണൈറ്റഡ് നാഷണൽ പാർട്ടി (2020 – present) |
ശ്രീലങ്കയിലെ അക്കാദമികും ശാസ്ത്രജ്ഞയും യൂണിവേഴ്സിറ്റി ലക്ചററും പരിസ്ഥിതി പ്രവർത്തകയും രാഷ്ട്രീയക്കാരിയുമാണ് അജന്ത വിജെസിംഗെ പെരേര (സിംഹള: අජන්තා පෙරේරා)[1]ശ്രീലങ്കയിലെ മാലിന്യ പ്രതിസന്ധി അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് പേരുകേട്ട അവർക്ക് മാലിന്യ രാജ്ഞി എന്ന് വിളിപ്പേരുണ്ട്.[2]മാലിന്യ പ്രതിസന്ധി പരിഹരിക്കുന്നതിനായി നാഷണൽ പ്രോഗ്രാം ഓൺ റിസൈക്ലിങ് ഓഫ് സോളിഡ് വേസ്റ്റ് അവർ സ്ഥാപിച്ചു.[3][4]
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
[തിരുത്തുക]അജന്ത പെരേര ഇംഗ്ലണ്ടിൽ ഉന്നത പഠനം പൂർത്തിയാക്കി 23-ാം വയസ്സിൽ ശ്രീലങ്കയിലേക്ക് മടങ്ങി. ബയോകെമിസ്ട്രി, ഫിസിയോളജി, സുവോളജി എന്നിവയിൽ അസിസ്റ്റന്റ് ലക്ചററായി കെലാനിയ സർവകലാശാലയിൽ ചേർന്നു. കൊളംബോ സർവകലാശാലയിൽ എൻവയോൺമെന്റൽ സ്റ്റഡീസിൽ സീനിയർ ലക്ചററായി ജോലിയിൽ പ്രവേശിച്ചു. [5]
കരിയർ
[തിരുത്തുക]ശ്രീലങ്കയിലും ഫിജിയിലും നിരവധി മന്ത്രാലയങ്ങളിൽ വിദഗ്ധയായി അജന്ത പ്രവർത്തിച്ചിട്ടുണ്ട്. രാജ്യത്തെ ഖരമാലിന്യങ്ങൾക്കായി റീസൈക്ലിംഗ് മാനേജ്മെന്റ് തന്ത്രം മെനയുന്നതിനായി അവർ ഇപ്പോൾ പ്രവർത്തിക്കുന്നു. [6] 2019 ൽ രാഷ്ട്രീയത്തിൽ താൽപര്യം പ്രകടിപ്പിച്ച അവർ 2019 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ശ്രീലങ്കയിലെ സോഷ്യലിസ്റ്റ് പാർട്ടിക്ക് വേണ്ടി മത്സരിക്കുകയും 27,572 വോട്ടുകൾ നേടുകയും ചെയ്തു.[7][8]അജന്ത 20 വർഷത്തിനുശേഷം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആദ്യ വനിതാ പ്രസിഡന്റ് സ്ഥാനാർത്ഥിയായി.[9][10]
2020 ഫെബ്രുവരിയിൽ യുഎൻപി നേതാവ് റനിൽ വിക്രമസിംഗെ നിർദ്ദേശിച്ചതിനെ തുടർന്ന് അവർ യുഎൻപി പാർട്ടിയിൽ ചേർന്നു. മുത്തച്ഛനും പാർട്ടിയെ പ്രതിനിധീകരിച്ചിട്ടുണ്ടെന്ന് അവർ പറഞ്ഞു. [11]കൊളംബോ ജില്ലയിൽ നിന്നുള്ള യുണൈറ്റഡ് നാഷണൽ പാർട്ടിയെ പ്രതിനിധീകരിച്ച് 2020 ലെ ശ്രീലങ്കൻ പാർലമെന്റ് തിരഞ്ഞെടുപ്പിലും അവർ മത്സരിച്ചു.[12][13][14]
അവലംബം
[തിരുത്തുക]- ↑ "Dr. Ajantha Perera pledges a corruption-free nation | Daily FT". www.ft.lk (in English). Retrieved 2019-10-01.
{{cite web}}
: CS1 maint: unrecognized language (link) - ↑ "Socialism is about giving power to the working class - Dr Ajantha Perera". Sunday Observer (in ഇംഗ്ലീഷ്). 2019-10-12. Retrieved 2019-10-14.
- ↑ "Focus on having more women in politics, says Dr. Perera | Daily FT". www.ft.lk (in English). Retrieved 2019-11-18.
{{cite web}}
: CS1 maint: unrecognized language (link) - ↑ "Presidential candidates throw in their hats for the top job". Times Online - Daily Online Edition of The Sunday Times Sri Lanka. Retrieved 2019-10-14.
- ↑ "Plus". www.sundaytimes.lk. Retrieved 2019-10-01.
- ↑ "Ajantha Perera". Ashoka | Everyone a Changemaker (in ഇംഗ്ലീഷ്). Retrieved 2019-10-01.
- ↑ "ජනාධිපතිවරණයට ඉදිරිපත්වන කාන්තාව" (in ബ്രിട്ടീഷ് ഇംഗ്ലീഷ്). 2019-08-28. Retrieved 2019-10-01.
- ↑ "Presidential Election - 2019: Final Result - All Island". news.lk. Colombo, Sri Lanka: Department of Government Information. Archived from the original on 2019-11-17. Retrieved 2019-11-18.
- ↑ "ජනාධිපතිවරණයට ඉදිරිපත්වන කාන්තාව" (in ബ്രിട്ടീഷ് ഇംഗ്ലീഷ്). 2019-08-28. Retrieved 2019-10-01.
- ↑ "Women and politics | Daily FT". www.ft.lk (in English). Retrieved 2019-10-01.
{{cite web}}
: CS1 maint: unrecognized language (link) - ↑ "Ajantha Perera: Former Presidential candidate joins UNP". CeylonToday (in ഇംഗ്ലീഷ്). Retrieved 2020-08-12.
- ↑ "The UNP is a party with a history - Dr. Ajantha Perera". www.dailymirror.lk (in English). Retrieved 2020-08-12.
{{cite web}}
: CS1 maint: unrecognized language (link) - ↑ "Dr. Ajantha joins UNP to contest General Election from Colombo". Sri Lanka News - Newsfirst (in ഇംഗ്ലീഷ്). 2020-02-28. Retrieved 2020-08-12.
- ↑ "Women nominees: Poor showing from major parties in run-up to Sri Lanka's polls". EconomyNext. 2020-07-24. Retrieved 2020-08-12.[പ്രവർത്തിക്കാത്ത കണ്ണി]