Jump to content

അജിജേഷ് പച്ചാട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അജിജേഷ് പച്ചാട്ട്
ജനനംമലപ്പുറം
പ്രവർത്തനംനോവലിസ്റ്റ്, ചെറുകഥാകൃത്ത്, കോളമിസ്റ്റ്
ദേശം ഇന്ത്യ
ഉന്നതവിദ്യാഭ്യാസംപുത്തൂർ പള്ളിക്കൽ ഹൈസ്കൂൾ
Information
അംഗീകാരങ്ങൾകേരള സാഹിത്യ അക്കാദമി ഗീത ഹിരണ്യൻ എൻഡോവ്‌മെന്റ്

ഇന്ത്യയിലെ കേരളത്തിലെ മലപ്പുറത്തിൽ നിന്നുള്ള മലയാള നോവലിസ്റ്റും ചെറുകഥാകൃത്തും കോളമിസ്റ്റുമാണ് അജിജേഷ് പച്ചാട്ട്.

ജീവിതരേഖ

[തിരുത്തുക]

കൃഷ്ണന്റെയും ശോഭനയുടെയും മകനായി കേരളത്തിലെ മലപ്പുറത്തെ പള്ളിക്കലിൽ അജിജേഷ് ജനിച്ചു. സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് അദ്ദേഹം തന്റെ ആദ്യത്തെ ചെറുകഥ എഴുതിയത്. ഹൈസ്കൂൾ, കോളേജ് കാലയളവിൽ മലയാളം ആഴ്ചപ്പതിപ്പുകളിൽ കഥകൾ പ്രസിദ്ധീകരിക്കാൻ തുടങ്ങി. [1] അദ്ദേഹത്തിന്റെ കഥ തീവ്രശാപം ചന്ദ്രിക മാസികയിൽ പ്രസിദ്ധീകരിച്ചു. 2014 ഫെബ്രുവരിയിൽ, 16 വയസ്സിന് താഴെയുള്ളവർക്കായുള്ള ചെറുകഥാ മത്സരത്തിൽ അദ്ദേഹത്തിന്റെ എക്സ്-റേ എന്ന കഥ രണ്ടാം സ്ഥാനം നേടി. [2] അജിജേഷിന്റെ ആദ്യ കഥാസമാഹാരം കിസേബി 2016 ൽ പ്രസിദ്ധീകരിച്ചു.[3] കിസേബിക്ക് 2018 ലെ കേരള സാഹിത്യ അക്കാദമി ഗീത ഹിരണ്യൻ എൻ‌ഡോവ്‌മെന്റ് പുരസ്കാരം ലഭിച്ചു.[4] അദ്ദേഹത്തിന്റെ ആദ്യ നോവൽ ഏഴാംപതിപ്പിന്റെ അദ്യ പ്രതി 2019 ൽ പ്രസിദ്ധീകരിച്ചു. [5] അദ്ദേഹം ദ ഇന്ത്യൻ എക്സ്പ്രസ്, മാധ്യമം ദിനപ്പത്രം, ദേശാഭിമാനി ദിനപ്പത്രം എന്നിവയിലും എഴുതിയിട്ടുണ്ട്.[6]

കൃതികളുടെ പട്ടിക

[തിരുത്തുക]

ചെറുകഥാസമാഹാരം

[തിരുത്തുക]
  • കിസേബി
  • ദൈവക്കളി[7]
  • കൂവൽക്കിണറുകൾ
  • പൊൻമൂർച്ച
  • താക്കോലുള്ള കുട്ടി
  • റാഡ്‌ക്ലിഫിന്റെ കത്രിക
  • പേടിപതിപ്പ്
  • പശുമതികൾ
  • കാസ്‌ട്രോൾശവശേഷം
  • മാ എന്ന കാർണിവലിലെ നായകനും നായികയും
  • ഒരു രാജേഷ് മേശരി നിർമ്മിതി
  • ഇറച്ചിക്കലപ്പ
  • അര മണിക്കൂർ ദെർഘ്യം ഉള്ള ചോദ്യപ്പേപ്പർ
  • കൂവ
  • പെട
  • പാരലക്സ്

നോവലുകൾ

[തിരുത്തുക]
  • അതിരഴിസൂത്രം
  • ഏഴാംപതിപ്പിന്റെ ആദ്യ പ്രതി

ഓർമ്മക്കുറിപ്പ്

[തിരുത്തുക]
  • ഒരാൺകുട്ടി വാങ്ങിയ ആർത്തവപ്പൂമെത്ത

അവാർഡുകളും ബഹുമതികളും

[തിരുത്തുക]

[8]

അവലംബം

[തിരുത്തുക]
  1. "ഇറച്ചിക്കലപ്പ, അജിജേഷ് പച്ചാട്ട് എഴുതിയ കഥ". www.asianetnews.com. Retrieved 2020-12-30.
  2. "\\\'Be a Roamer to Offer Best Writings\\\' - The New Indian Express". www.newindianexpress.com. Archived from the original on 2021-07-15. Retrieved 2020-12-30.
  3. "അജിജേഷ് പച്ചാട്ടിന്റെ പുതിയ നോവൽ അതിരഴിസൂത്രം; ട്രെയിലർ പുറത്തിറങ്ങി". Mathrubhumi. Retrieved 2020-12-30.
  4. "2018-ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. - അക്കാദമിയുടെ വായനാമുറി". keralasahityaakademi.org.
  5. "സാറേ, സാറിന്റെ ചുണ്ടിനെന്താ പറ്റീത്?... | Ajijesh Pachat | Kisebi | Daivakkali | കിസേബി | ദൈവക്കളി | Literature | Manorama Online | Published Stories | മലയാളം സാഹിത്യം | Malayalam Literature | Manorama Online". www.manoramaonline.com. Retrieved 2020-12-30.
  6. "Ajijesh Pachat, Author at Indian Express Malayalam". Retrieved 2020-12-30.
  7. വിപിൻ. "അതിരഴികളുടെ സൂത്രോപനിഷദ്". Mathrubhumi. Archived from the original on 2020-09-28. Retrieved 2020-12-30.
  8. "A novel that speaks up truth; Benyamin releases 'Athirazhisoothram' by Ajijesh Pachat". Mathrubhumi (in ഇംഗ്ലീഷ്). Archived from the original on 2020-10-28. Retrieved 2020-12-30.
"https://ml.wikipedia.org/w/index.php?title=അജിജേഷ്_പച്ചാട്ട്&oldid=4098562" എന്ന താളിൽനിന്ന് ശേഖരിച്ചത്