Jump to content

അജിമാഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭൂമിയുടെ നികുതി ആദ്യകാലങ്ങളിൽ ചുമത്തിയിരുന്നത് ആ ഭുമിയിൽ ചെയ്യുന്ന കൃഷിയുടെ അടിസ്ഥാനത്തിലായിരുന്നു. സർവ്വെ സെറ്റിൽമെന്റ് സമയത്ത് വസ്തുവിലെ കൃഷിയുടെ വിവരവും അളവും, മറ്റു വിശദാംശങ്ങളും സെറ്റിൽമെന്റ് രജിസ്റ്ററിൽ ചേർക്കപ്പെടുന്നു. ഇപ്രകാരം വിവരങ്ങൾ പ്രത്യേകം ശേഖരിച്ചു രജിസ്റ്ററിൽ ചേർക്കുന്നതിനു ബന്ധപ്പെട്ട അധികാരികൾ സ്ഥലത്തു നടത്തുന്ന പരിശോധനയെ ആണ് അജിമാഷ് എന്നു പറയുന്നത്. ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ അജിമാഷ്ദാർ എന്നു വിളിയ്ക്കുന്നു. [1]

അവലംബം[തിരുത്തുക]

  1. കേരള റവന്യൂ പദവിജ്ഞാനകോശം. സ്വാമി ലാ ഹൗസ് .പു.122
"https://ml.wikipedia.org/w/index.php?title=അജിമാഷ്&oldid=2227532" എന്ന താളിൽനിന്ന് ശേഖരിച്ചത്