അഞ്ചീ മിൻ
Anchee Min | |
---|---|
ജനനം | Shanghai, China | ജനുവരി 14, 1957
പൗരത്വം | American |
കലാലയം | School of the Art Institute of Chicago |
തൊഴിൽ | Author |
ജീവിതപങ്കാളി(കൾ) | Lloyd Lofthouse |
കുട്ടികൾ | Lauryann Jiang |
വെബ്സൈറ്റ് | ancheemin |
അഞ്ചീ മിൻ (Anchee Min) or മിൻ അൻക്വി (ചൈനീസ്: 閔安琪; pinyin: Mǐn Ānqí; ജനനം: ജനുവരി 14, 1957 ഷാങ്ഹായി, ചൈന) സാൻ ഫ്രാൻസിസ്കോയിലും ഹാങ്ഹായിയിലുമായി ജീവിക്കുന്ന ഒരു ചൈനിസ്‍-അമേരിക്കൻ എഴുത്തുകാരിയാണ്. “Red Azalea”, “The Cooked Seed: A Memoir” എന്നിങ്ങനെ രണ്ട് ഓർമ്മക്കുറിപ്പുകൾ, 6 ചരിത്ര നോവലുകൾ എന്നിവ അഞ്ചീ മിൻറേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അവരുടെ ഫിക്ഷൻ രചനകളിൽ ചെയർമാൻ മാവോ സേതൂങ്ങിൻറെ പത്നിയായ ജിയാങ്ങ് ക്വിങ്ങ് ചൈനയിലെ അവസാനത്തെ ചക്രവർത്തിനിയായിരുന്ന ഡൊവാഗെർ സിക്സി എന്നിവരെപ്പോലെയുള്ള ശക്തമായ സ്ത്രീകഥാപാത്രങ്ങളുടെ സാന്നിദ്ധ്യമുണ്ട്
ജീവിതരേഖ
[തിരുത്തുക]1957 ജനുവരി4 ന് ഷാങ്ങ്ഘായിയിലാണ് മിൻ ജനിച്ചത്. മാതാപിതാക്കൾ അദ്ധാപകരായിരുന്നു.[1] സാംസ്കാരിക വിപ്ലവം തുടങ്ങിയ കാലത്ത് അവർക്ക് ഒൻപതു വയസ്സായിരുന്നു പ്രായം.[2] ഒരു കുട്ടിയെന്ന നിലയിൽ, ലിറ്റിൽ റെഡ് ഗാർഡിൽ അംഗമായിരുന്ന അവർ മാവോയിസ്റ്റ് വിരുദ്ധനായിരുന്ന തൻറെ പ്രിയപ്പെട്ട അധ്യാപകനെക്കുറിച്ച് അധികാരികൾക്കു റിപ്പോർട്ടുണ്ടാക്കി സമർപ്പിക്കുവാൻ ചുമതലപ്പെടുത്തപ്പെട്ടിരുന്നു.[3]അവർക്ക് 17 വയസ്സു പ്രായമുള്ളപ്പോൾ കിഴക്കൻ ചൈന കടലിന് അടുത്തുള്ള ഒരു കൂട്ടു കൃഷിസ്ഥലത്തേക്ക് അവർ അയയ്ക്കപ്പെട്ടു.[4] അവിടെ അവർക്ക് വളരെ ഭീതിജനകമായ അവസ്ഥകളെ നേരിടേണ്ടിവന്നിരുന്നു. ദിവസം 18 മണിക്കൂർ വരെ ജോലിയെടുക്കേണ്ടതുണ്ടായിരുന്നു.[5] താമസിയാതെ നട്ടെല്ലിനു തകരാർ സംഭവിക്കുകയും ചെയ്തു.[6]കൂട്ടു കൃഷിയിടത്തിൽ വച്ച് ഷാങ്ങ്ഹായ് ഫിലിം സ്റ്റുഡിയോയിൽ നിന്നുള്ള ഒരു സംഘം അവരുടെ കഴിവുകൾ കണ്ടെത്തുകയും ഒരു നടിയായി മാഡം മാവോയെക്കുറിച്ചുള്ള ഒരു പ്രചരണ ചിത്രത്തിൽ പങ്കെടുക്കുന്നതിനു തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.[7][8] എന്നാൽ ഈ ചിത്രം പൂർത്തിയായില്ല.[9] മാവോ സേതൂങിൻറെ മരണത്തിനും ജിയാങ് ക്വിങ്ങിൻറെ[10] പതനത്തിനും ശേഷം, അവർ മുഖ്യധാരയിൽനിന്നു ബഹിഷ്കരിക്കപ്പെടുകയും മോശം പെരുമാറ്റങ്ങളെ നേരിടേണ്ടിവരുകയും ചെയ്തു. വിഷാദത്തിനടിമപ്പെട്ട അവർ ആത്മഹത്യയെക്കുറിച്ചു ചിന്തിച്ചിരുന്നു.[11] ഇതിനിടെ അവരുടെ അമേരിക്കൻ സുഹൃത്തും നടിയുമായ ജോൻ ചെന്നിൻറെയും സിങ്കപ്പൂരിലുള്ള അവരുടെ അമ്മായിയുടെ സ്പോൺസർഷിപ്പ് സഹായത്തോടെയും മിൻ ഒരു പാസ്പോർട്ട് സംഘടിപ്പിക്കുകയും ഷിക്കാഗോ സ്കൂൾ ഓഫ് ആർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കുകയും ചെയ്തു.[12]പിന്നീട് അവർ അമേരിക്കയിലേയ്ക്കു കുടിയേറി. അമേരിക്കയിലേക്ക് കുടിയേറിയതിനുശേഷം, മിൻ ഒരേ സമയം അഞ്ചു ജോലികൾവരെ ചെയ്തിരുന്നു.[13][14] Sesame Street എന്ന കുട്ടികളുടെ വിദ്യാഭ്യാസ പരമ്പര സ്ഥിരമായി കാണുകയും ഇംഗ്ലീഷ് പഠിക്കാനാരംഭിക്കുകയും ചെയ്തു.[15][16]ഷിക്കാഗോ സ്കൂൾ ഓഫ് ആർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഫൈൻ ആർട്സിൽ B.F.A., M.F.A ബിരുദങ്ങൾ നേടി.[17]അവർ വിവാഹം കഴിച്ചിരിക്കുന്നത് Lloyd Lofthouse എന്ന എഴുത്തുകാരനെയാണ്.[18] മകൾ ലൌറിയാൻ ജിയാങ്ങ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ പഠനം നടത്തുന്നു.[19]
രചനകൾ
[തിരുത്തുക]Memoirs
[തിരുത്തുക]- Red Azalea (Pantheon Books, 1994, ISBN 9780679423324; a New York Times Notable Book); Random House Digital, Inc., 2011, ISBN 9780307781024
- The Cooked Seed: A Memoir. Bloomsbury USA, May 7, 2013, ISBN 978-1-59691-698-2
Fiction
[തിരുത്തുക]- Katherine Hamish Hamilton, 1995, ISBN 978-0-241-13541-9
- Becoming Madame Mao (Boston, Mass.: Houghton Mifflin. ISBN 0-618-12700-3.). Based on the life of Jiang Qing, the last wife of Mao Zedong.
- Wild Ginger: A Novel. Houghton Mifflin Harcourt. January 1, 2004. ISBN 978-0-547-34937-4. Retrieved June 8, 2013.
- Empress Orchid Bloomsbury Publishing Incorporated, 2004, ISBN 9780747566984
- The Last Empress (Bloomsbury Publishing Plc, 2007, ISBN 9780747578505). Based on the life of Empress Dowager Cixi, the late 19th and early 20th century Qing dynasty Empress Dowager.
- Pearl of China: A Novel. Bloomsbury Publishing, April 9, 2010, ISBN 978-1-60819-151-2. Inspired by the life of Pearl S. Buck as a girl and young woman in China.
അവലംബം
[തിരുത്തുക]- ↑ McAlpin, Heller (2013-05-09). "'The Cooked Seed' details Anchee Min's fraught immigrant saga". Los Angeles Times (in അമേരിക്കൻ ഇംഗ്ലീഷ്). ISSN 0458-3035. Retrieved 2016-04-10.
- ↑ "Anchee Min: 'If I had stayed in China, I would be dead'". Telegraph.co.uk. Retrieved 2016-04-10.
- ↑ "Anchee Min: 'If I had stayed in China, I would be dead'". Telegraph.co.uk. Retrieved 2016-04-10.
- ↑ McAlpin, Heller (2013-05-09). "'The Cooked Seed' details Anchee Min's fraught immigrant saga". Los Angeles Times (in അമേരിക്കൻ ഇംഗ്ലീഷ്). ISSN 0458-3035. Retrieved 2016-05-25.
- ↑ "Anchee Min: 'If I had stayed in China, I would be dead'". Telegraph.co.uk. Retrieved 2016-04-10.
- ↑ "Anchee Min: 'If I had stayed in China, I would be dead'". Telegraph.co.uk. Retrieved 2016-04-10.
- ↑ Scott, A. O. (2000-06-18). "The Re-education of Anchee Min". The New York Times. ISSN 0362-4331. Retrieved 2016-04-10.

- ↑ "An Evening with Anchee Min - National Writers Series". National Writers Series (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2016-05-25.
- ↑ "Anchee Min: 'If I had stayed in China, I would be dead'". Telegraph.co.uk. Retrieved 2016-04-10.
- ↑ "A 'Cooked Seed' Sprouts After All, In America". NPR.org. Retrieved 2016-05-25.
- ↑ "Anchee Min". Voices from the Gaps. University of Minnesota. Retrieved June 8, 2013.
- ↑ http://nationalwritersseries.org/programs/an-evening-with-anchee-min/
- ↑ "Overcoming Odds, Author's Success & Daughter's Talents Forged 'Self Worth'". Asia Society. Archived from the original on 2016-04-20. Retrieved 2016-04-10.