Jump to content

അടച്ചുതുറപ്പാട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മുൻപ് മാർ തോമാ നസ്രാണികളുടെ വിവാഹാഘോഷത്തിന്റെ ഭാഗമായി കല്യാണം കഴിഞ്ഞ് നാലാംദിവസത്തെ അടച്ചുതുറ എന്ന ചടങ്ങിൽ പാടിവന്നിരുന്ന ഗാനമാണ് അടച്ചുതുറപ്പാട്ട്. മണവാളൻ കുളിച്ച് ഊണുകഴിഞ്ഞ് തോഴരുമായി മണവറയിൽ കയറി കതകടച്ചിരിക്കും. അപ്പോൾ അമ്മാവിയമ്മ (വധുവിന്റെ അമ്മ) പലതരം പാട്ടുകൾ പാടി, വാതിൽ തുറക്കാൻ വിനീതയായി അപേക്ഷിക്കും. തുടർന്ന്,

എന്നിങ്ങനെ പലതരം ദാനങ്ങൾ (ഗോദാനം, സ്വർണദാനം, വസ്ത്രദാനം) ചെയ്യാമെന്ന് പറഞ്ഞതിനുശേഷമേ മണവാളൻ വാതിൽ തുറക്കുകയുള്ളു. എത്ര ഉറക്കെപ്പാടിയാലും കേട്ടില്ല, കേട്ടില്ല എന്നേ മണവാളന്റെ തോഴർ പറയൂ. ഇങ്ങനെ അമ്മാവിയമ്മയെ വളരെ വിഷമിപ്പിക്കാതെ കല്യാണം ഭംഗിയാവുകയില്ലെന്നായിരുന്നു വിശ്വാസം.

കതകടയ്ക്കുമ്പോൾ ചില ദിക്കുകളിൽ പാടിയിരുന്ന പാട്ടിന്റെ തുടക്കം ഇതാണ്:

അകത്തുനിന്നു പാട്ടുകളിലൊന്നു ഇങ്ങനെ തുടരുന്നു;

അമ്മാവിയമ്മ അരിശംമൂത്ത് ഉറക്കെപ്പാടുന്ന പാട്ടുകളുമുണ്ട്.

എന്നു തുടങ്ങുന്ന ഗാനശകലം ആ ഇനത്തിൽപെടും.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അടച്ചുതുറപ്പാട്ട് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അടച്ചുതുറപ്പാട്ട്&oldid=1871792" എന്ന താളിൽനിന്ന് ശേഖരിച്ചത്