Jump to content

അടികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലബാറിലുള്ള ഒരു പൂജാരിവർഗ്ഗമാണ് അടികൾ. പൂണൂൽ ധരിക്കുന്ന ഇവർ ഭഗവതീ ക്ഷേത്രങ്ങളിൽ പ്രധാനമായും ഭദ്രകാളി, ദുർഗ്ഗ, ഭുവനേശ്വരി ക്ഷേത്രങ്ങളിലാണ് പൂജ നടത്തുന്നത്. പൂജക്കു പഞ്ചമകാരങ്ങളിൽ പെട്ട മദ്യമാംസാദികൾ ഉപയോഗിക്കുന്നു. ഇതിനെ ശാക്തേയപൂജ, ഭഗവതീപൂജ, കൗളാചാരം എന്നൊക്കെ പറയുന്നു. ചില കാവുകളിൽ പൂജാകർമ്മങ്ങൾ നടത്തുന്നതും അടികളാണ്. പ്രസിദ്ധമായ കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെ പൂജാദികർമ്മങ്ങൾ നടത്തുന്നത് അടികൾമാരാണ്. ഇതുകൂടാതെ, വേറെയും ചില ക്ഷേത്രങ്ങളിൽ ഇവർക്ക് പൂജാദികർമ്മങ്ങളുണ്ട്. മക്കത്തായമാണ് അടികളുടെ ദായക്രമം. ഇവർ നായർ സമുദായത്തിലെ ഒരു അവാന്തര വിഭാഗമാണ് (ഇവർ അമ്പലവാസികളാണെന്നും ഒരു പക്ഷമുണ്ട്). അടികൾ ജാതിയിൽ പെട്ട സ്ത്രീയെ 'അടിയമ്മ' എന്നു പറയപ്പെടുന്നു. 'തൃപ്പാദങ്ങൾ'ക്കുള്ള ഒരു പര്യായമായ 'അടികൾ' എന്ന ജാതിനാമത്തിന്റെ നിഷ്പ്പത്തിക്ക് സാമൂഹികമായ കരണങ്ങളുണ്ട്.

മദ്യംകൊണ്ടു പൂജിക്കുന്നതിനു അടികൾ എന്നു പേരായിട്ടുള്ളവരെയുമാക്കി എന്ന് കേരളോത്പത്തിയിൽ കാണുന്നു. 'നിലത്തടികൾ', 'മറത്തിലടികൾ', 'കീഴേപ്പാട്ടടികൾ' എന്നിങ്ങനെ അടികളാക്കപ്പെട്ടിട്ടുള്ളവരുടെ മൂന്നുതറവാടുകൾ കൊടിക്കുന്നത്തു ക്ഷേത്രത്തിലെ ശാന്തിക്കവകാശികളായിട്ടുണ്ട് എന്ന് മാനവിക്രമ ഏട്ടൻ തമ്പുരാന്റെ കൊട്ടിച്ചെഴുന്നള്ളത്തും അരിയിട്ടുവഴ്ച്ചയും എന്ന പ്രന്ധത്തിൽ പുളിയമ്പാറ്റെ കുഞ്ഞികൃഷ്ണമേനോൻ രേഖപ്പെടുത്തിയിട്ടുണ്ട്.

എന്ന് കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ (1865 - 1913) കേരളം എന്ന് കാവ്യത്തിൽ എഴുതിയിരുന്നു.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

news article Archived 2012-03-09 at the Wayback Machine.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അടികൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അടികൾ&oldid=3771075" എന്ന താളിൽനിന്ന് ശേഖരിച്ചത്