അടി (ഏകകം)
![]() | ഈ താൾ മെച്ചപ്പെടുത്തുകയോ ഇതിലുള്ള പ്രശ്നങ്ങൾ സംവാദം താളിൽ രേഖപ്പെടുത്തുകയോ ചെയ്യേണ്ടതാണ്.. {{ {{{template}}}
|1=article |date= |demospace= |multi= }}{{ {{{template}}} |1=article |date= |demospace= |multi=}} |
ബ്രിട്ടിഷ് സിസ്റ്റം അഥവാ ഫുട് -പൗണ്ട്-സെക്കൻഡ് (FPS) സിസ്റ്റത്തിൽ നീളത്തിന്റെ അടിസ്ഥാന ഏകകം ആണ് അടി . ഇന്നത്തെ അന്താരാഷ്ട്ര SI സംവിധാനവുമായി താരതമ്യപ്പെടുത്തിയാൽ 0.3048 മീ. ആണ് ഒരടി. എന്നാൽ യു.എസ്. സർവേ വിഭാഗം ഉപയോഗപ്പെടുത്തുന്ന 'അടി' മേൽപ്പറഞ്ഞ 'അടി'യെ അപേക്ഷിച്ച് 610 നാനോമീറ്റർ ദൈർഘ്യമേറിയതാണ്.
ചരിത്രം
[തിരുത്തുക]മനുഷ്യന്റെ കാല്പാദത്തിന്റെ ദൈർഘ്യത്തെ അടിസ്ഥാനമാക്കി നിർവചിക്കപ്പെട്ടിരുന്ന അടി സുമേറിയൻ സംസ്കാര കാലത്താണ് പ്രാബല്യത്തിൽ വന്നത്. തുടർന്ന് ഗ്രീക്, റോമൻ സംസ്കാരങ്ങളിലും ഇതിന് അംഗീകാരം ലഭിച്ചു. ബ്രിട്ടനിൽ 'അടി' എന്ന ഏകകം വ്യാപകമാക്കിയത് ഹെന്റി ഒന്നാമൻ രാജാവാണ്. അദ്ദേഹത്തിന്റെ കാല്പാദത്തിന്റെ നീളം ഒരടിയായി നിർവചിക്കപ്പെട്ടിരുന്നു. ഇന്നത്തെ അന്താരാഷ്ട്ര SI സംവിധാനവുമായി താരതമ്യപ്പെടുത്തിയാൽ 0.3048 മീ. ആണ് ഒരടി. എന്നാൽ യു.എസ്. സർവേ വിഭാഗം ഉപയോഗപ്പെടുത്തുന്ന 'അടി' മേൽപ്പറഞ്ഞ 'അടി'യെ അപേക്ഷിച്ച് 610 നാനോമീറ്റർ ദൈർഘ്യമേറിയതാണ്.
![]() | കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അടി_(ഏകകം) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |