ഉള്ളടക്കത്തിലേക്ക് പോവുക

അഡകപ്പ ഇന്ത്യൻ ജനത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Atakapa
Ishak
An Attakapas, by Alexandre De Batz, 1735
Total population
450
ഗണ്യമായ ജനസംഖ്യയുള്ള പ്രദേശങ്ങൾ
 United States
( Louisiana,  Texas)
ഭാഷകൾ
English, historically Atakapa
മതവിഭാഗങ്ങൾ
Christianity, historically traditional
tribal religion
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
isolate language group, intermarried with Caddo and Koasati

അഡകപ്പ” (/əˈtɑːkəpə/)[1] ഐക്യനാടുകളിലെ തെക്കുകിഴക്കൻ വുഡ്‍ലാൻറിലെ അഡകപ്പ ഭാക്ഷ സംസാരിച്ചിരുന്ന തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ വർഗ്ഗമാണ്. ചരിത്രപരമായി ഇവർ അധിവസിച്ചിരുന്നത് ഗൾഫ് ഓഫ് മെക്സിക്കോയ്ക്ക് സമാന്തരമായുള്ള പ്രദേശത്താണ്. യൂറോപ്യന്മാർ ഈ മേഖലയിൽ ആദ്യമായി കണ്ടുമുട്ടിയ “ചോക്റ്റോ” ഇന്ത്യൻസിൽ നിന്നാണ് ഇവർക്ക് ഈ പേരു ചാർത്തിക്കിട്ടിയത്.  “ഇഷാക്” (Ishak അഥവാ " uh-TAK-uh-paw – ee-SHAK ") എന്ന പേരിലറിയപ്പെടുന്ന വിവിധ ബാൻറുകൾ കൂടിച്ചേർന്നതാണ് അഡഗപ്പ ജനങ്ങൾ. ഈ വാക്കിനർത്ഥം "the People" എന്നാണ്.[2]  ചരിത്രാതീതകാലം മുതൽ ഈ  ഗോത്രങ്ങൾക്കുള്ളിൽ രണ്ടു വ്യത്യസ്ത വിഭാഗങ്ങളുണ്ട്. ഇവ  "ദ സൺറൈസ് പീപ്പിൾ", "ദ സൺസെറ്റ് പീപ്പിൾ" എന്നീ പേരുകളിൽ അറിയപ്പെടുന്നു. യൂറോപ്യന്മാർ പരത്തിയ സാംക്രമിക രോഗങ്ങൾ കാരണമായി ഇവരുടെ വർഗ്ഗം ക്ഷയിക്കുകയും അതിജീവനം ലഭിച്ചവരുടെ പിന്മുറക്കാർ ഒന്നിച്ചുചേർന്ന് ചെറിയൊരു ഗോത്രമായി ലൂയിസിയാനയിലും ടെക്സാസിലും നിലനിൽക്കുകയും ചെയ്യുന്നു. അഡകപ്പ-ഇഷാക് ജനങ്ങളായി തിരിച്ചറിയപ്പെട്ടവർ 2006 ൽ ഒരു കൂടിച്ചേൽ സമ്മേളനം നടത്തിയിരുന്നു.  

ഈ വർഗ്ഗക്കാരുടെ പേര് “Attakapa”, “Attakapas”, അല്ലെങ്കിൽ “Attacapa” എന്നിങ്ങനെ വിവിധതരത്തിൽ ഉഛരിക്കുന്നു. ഈ പേര് “ചോക്റ്റോ” ജനങ്ങൾ അവരെ വിശേഷിപ്പിക്കുവാൻ ഉപയോഗിച്ചിരുന്നതായിരുന്നു. ചോക്റ്റോ ജനങ്ങൾ വഴി ലൂയിസിയാനയിലെ സ്പാനീഷ്, ഫ്രഞ്ച് കുടിയേറ്റക്കാരിൽ ഈ പേര് എത്തിച്ചേർന്നു. ഈ ജനങ്ങൾ നദീ തീരങ്ങൾ, തടാക തീരങ്ങൾ, ഗാൽവെസ്റ്റണ്  (Galveston) ഉൾക്കടൽ മുതൽ ടെക്സാസ് വരെയും ലൂയിസിയാനയിലെ വെർമിലിയൻ (Vermilion) ഉൾക്കടലിൻറെ തീരപ്രദേശങ്ങളിലുമായാണ് അധിവസിച്ചിരുന്നത്.[3]

സെവൻ ഈയേർസ് യുദ്ധത്തിൽ ഫ്രഞ്ചുകാർ പരാജയപ്പെട്ടതോടെ 1762 നു ശേഷം ലൂയിസിയാന സ്പെയിൻകാരുടെ നിയന്ത്രണത്തിലായി. ഒരു വർഗ്ഗമെന്ന നിലയിൽ ഇവരെക്കുറിച്ചു കൂടുതൽ വിവരങ്ങള‍് എഴുതപ്പെട്ടിട്ടില്ല. പതിനെട്ടാം നൂറ്റാണ്ടിലെ യൂറോപ്യൻ സാംക്രമിക രോഗങ്ങൾ ഈ വർഗ്ഗക്കാരുടെ കൂട്ടമരണത്തിനിടയാക്കിയിരുന്നു. രോഗങ്ങളിൽ നിന്നു രക്ഷനേടിയവരിൽ ഒരു കൂട്ടർ അയൽ ഗോത്രങ്ങലായ “കഡ്ഡോ” (Caddo), “കോസാറ്റി” (Koasati) എന്നിവരിൽ ലയിച്ചിരുന്നു. മറ്റുള്ളവർ തങ്ങളുടെ സ്വത്വം തുടരുകയും ചെയ്തു.[4]

അവലംബം

[തിരുത്തുക]
Pre-contact distribution of Atakapa
  1. Sturtevant, 659
  2. "Times of Acadiana.com". Archived from the original on 2007-09-29. Retrieved 2017-01-08.
  3. Sturtevant, 659
  4. Sturtevant, 660.
"https://ml.wikipedia.org/w/index.php?title=അഡകപ്പ_ഇന്ത്യൻ_ജനത&oldid=3800918" എന്ന താളിൽനിന്ന് ശേഖരിച്ചത്