അഡീല
ദൃശ്യരൂപം
അഡീല Adela of Normandy | |
---|---|
Countess of Blois
| |
Tenure | 1089 – 19 May 1102 |
ജീവിതപങ്കാളി | Stephen II, Count of Blois |
മക്കൾ | |
William, Count of Chartres Theobald II, Count of Champagne Stephen, King of the English Lucia-Mahaut d'Avranches, Countess of Chester Agnes of Blois Eléonore, Countess of Vermandois Alice, Countess of Joigni Lithuise of Brai, Viscountess of Troyes Philip, Bishop of Châlons-sur-Marne Henry, Bishop of Winchester | |
രാജവംശം | Norman dynasty |
പിതാവ് | William I of England |
മാതാവ് | Matilda of Flanders |
ജനനം | c. 1067 Normandy, France |
മരണം | Marcigny-sur-Loire, France | 8 മാർച്ച് 1137 (aged c. 70)
ഇംഗ്ലണ്ടിലെ രാജാവായിരുന്ന വില്യം I-ആമന്റെ (1027-87) പുത്രിയും സ്റ്റീഫൻ രാജാവിന്റെ (1097-1154) മാതാവുമായിരുന്നു അഡീല (1062 - 1137). മ്യോക്സിലെയും ബ്രൈയിലെയും പ്രഭുവായിരുന്ന സ്റ്റീഫനെ 1080-ൽ വിവാഹം ചെയ്തു. സ്റ്റീഫൻ കുരിശുയുദ്ധത്തിൽ പങ്കെടുക്കാൻ പോയപ്പോൾ (1095-99) നാടു ഭരിച്ചിരുന്നത് അഡീലയായിരുന്നു. സ്റ്റീഫൻ മരിച്ചപ്പോൾ അവർ റീജന്റായി ഭരണം നടത്തി. തുടർന്ന് രണ്ടാമത്തെ മകനായ തിയോബാൾഡിനെ ഭരണം ഏല്പിച്ചു. 1137-ൽ അഡീല അന്തരിച്ചു. ഇടപ്രഭുക്കൻമാരും പള്ളിയധികാരികളും തമ്മിൽ അഭിപ്രായഭിന്നതകൾ ഉണ്ടായപ്പോൾ മധ്യവർത്തിയായി പ്രവർത്തിച്ച് ഇരുകൂട്ടരേയും അനുരഞ്ജനത്തിലെത്തിക്കാൻ ഇവർ സാരമായ സേവനം ചെയ്തിട്ടുണ്ട്. 1135-ൽ ഇംഗ്ളണ്ടിലെ രാജാവായിത്തീർന്ന സ്റ്റീഫൻ ഇവരുടെ മൂന്നാമത്തെ പുത്രനാണ്.
അവലംബം
[തിരുത്തുക]കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അഡീല എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |