അഡോറേഷൻ ഓഫ് ദി മാഗി (ഡ്യൂറർ)
വിറ്റൻബെർഗിലെ ഷ്ലോസ്കിർച്ചിന്റെ ബലിപീഠത്തിനായി ഫ്രെഡറിക് ദി വൈസ് ചിത്രീകരണത്തിനായി നിയോഗിച്ചതിനെ തുടർന്ന് ആൽബ്രെട്ട് ഡ്യൂറർ (1471-1528) ചിത്രീകരിച്ച ഒരു പാനൽ പെയിന്റിംഗാണ് അഡോറേഷൻ ഓഫ് മാഗി. ഇറ്റലിയിലേക്കുള്ള ആദ്യത്തേതും രണ്ടാമത്തേതുമായ യാത്രകൾക്കിടയിലുള്ള (1494-5, 1505) ഡ്യുററുടെ ഏറ്റവും മികച്ചതും പ്രധാനപ്പെട്ടതുമായ ചിത്രങ്ങളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു.[1][2]ഒരു മീറ്ററിലധികം വീതിയുള്ള ഈ ചിത്രത്തിന് മിതമായ വലിപ്പമുണ്ട്. എന്നിരുന്നാലും ഡ്യൂററുടെ കലയിലും കലയുടെ ചരിത്രത്തിലും ഈ ചിത്രം വളരെ പ്രാധാന്യമർഹിക്കുന്നു. ഈ ചിത്രത്തിന്റെ നിർമ്മാണത്തിനുമുമ്പ്, ഡ്യൂററുടെ നേട്ടങ്ങൾ പ്രധാനമായും അച്ചടി നിർമ്മാണ ജീവിതത്തിലോ അല്ലെങ്കിൽ സെൽഫ്-പോർട്രയിറ്റിലോ ആയിരുന്നു.[3]ചിത്രത്തിലെ വടക്കൻ, ഇറ്റാലിയൻ കൺവെൻഷനുകളുടെ സമതുലിതാവസ്ഥ സമന്വയിപ്പിക്കുന്നതിനാൽ ഡ്യൂററിന്റെ വ്യത്യസ്തതയെ വേർതിരിക്കുന്നതിൽ ഈ ചിത്രം പ്രത്യേകിച്ചും നിർണായകമാണ്. “ജർമ്മൻ കലയുടെ ചരിത്രത്തിലെ ആദ്യത്തെ വ്യക്തമായ പെയിന്റിംഗ്” എന്നാണ് ഹെൻറിക് വോൾഫ്ലിൻ ഈ ചിത്രത്തെ വിശേഷിപ്പിച്ചത്.[3]
1603-ൽ സാക്സണിയിലെ ക്രിസ്ത്യൻ രണ്ടാമൻ വിശുദ്ധ റോമൻ ചക്രവർത്തിയായ റുഡോൾഫ് രണ്ടാമന് സമ്മാനമായി ഈ പെയിന്റിംഗ് സമ്മാനിച്ചു. [4] 1792 വരെ ഈ ചിത്രം വിയന്നയിലെ സാമ്രാജ്യശേഖരത്തിൽ തുടർന്നു. ഫ്ര ബാർട്ടോലോമിയോയുടെ പ്രെസെന്റേഷൻ ഓഫ് ക്രൈസ്റ്റ് ഇൻ ദി ടെമ്പിൾ എന്ന ചിത്രത്തിന് പകരമായി യുഫിസിയുടെ ഡയറക്ടർ ലുയിഗി ലാൻസി ഈ ചിത്രം കൈക്കലാക്കി.[5]
അവലംബം
[തിരുത്തുക]- ↑ Wölfflin, Heinrich (1905). Die Kunst Albrecht Dürers. Munich: F Bruckmann. pp. 154–155.
- ↑ Costantino Porcu, ed. (2004). Dürer. Milan: Rizzoli. p. 112.
- ↑ 3.0 3.1 Koerner, Joseph Leo. "The Epiphany of the Black Magus Circa 1500" in The Image of the Black in Western Art, Cambridge, Mass. : Belknap Press of Harvard University Press : In collaboration with the W.E.B. Du Bois Institute for African and African American Research ; [Houston, Tex.]: Menil Collection 2010. P. 90-92. ISBN 0674052617
- ↑ Gloria Fossi, Uffizi , Giunti, Florence 2004. P. 346. ISBN 88-09-03675-1
- ↑ "Darbringung Christi im Tempel" Archived 2015-03-13 at the Wayback Machine in the catalog of the Kunsthistorisches Museum Wien
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- The Adoration of the Magi by Dürer എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- The Adoration of the Magi on the Web Gallery of Art
- The Adoration of the Magi in the Uffizi's official catalog