Jump to content

അഡ എല്ലെൻ ബെയ്‍ലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അഡ എല്ലെൻ ബെയ്‍ലി
ജനനം(1857-03-25)25 മാർച്ച് 1857
മരണം8 ഫെബ്രുവരി 1903(1903-02-08) (പ്രായം 45)
ദേശീയതഇംഗ്ലീഷ്
മറ്റ് പേരുകൾഎഡ്ന ലിയാൽ
തൊഴിൽനോവലിസ്റ്റ്
ഒപ്പ്

അഡ എല്ലെൻ ബെയ്‍ലി (ജീവിതകാലം: മാർച്ച് 25, 1857 മുതൽ ഫെബ്രുവരി 8, 1903 വരെ), ഒരു ഇംഗ്ലീഷ് നോവലിസ്റ്റും ആദ്യകാല സ്ത്രീ സ്വതന്ത്ര്യവാദിയുമായിരുന്നു.[1] ഒരു അഭിഭാഷകൻറെ നാലു കുട്ടികളിൽ ഇളയവളായി ബ്രിഗ്ട്ടണിലാണ് അവർ ജനിച്ചത്. ചെറു പ്രായത്തിൽത്തന്നെ മാതാപിതാക്കളെ നഷട്ടപ്പെട്ട അഡ എല്ലെൻ ബെയ്‍ലി തന്റെ യൌവ്വനകാലം അമ്മാവനോടൊപ്പം സറേയിലും ബ്രിഗ്ട്ടണിലെ ഒരു സ്വകാര്യ വിദ്യാലയത്തിലുമായാണ് കഴിച്ചുകൂട്ടിയത്. ജീവിതകാലം മുഴുവൻ അവിവാഹിതയായിരുന്ന അവർ തൻറെ വിവാഹിതരായ രണ്ടു സഹോദരിമാരോടൊപ്പവും ഹിയർഫോർഡ്ഷെയറിലെ ബോസ്ബറിയിലെ പുരോഹിതനുമായിരുന്ന സഹോദരനൊപ്പവുമാണ് ശിഷ്ടകാലം ജീവിച്ചത്.  

തെരഞ്ഞെടുത്ത കൃതികൾ

[തിരുത്തുക]
  • വൺ ബൈ വെയ്റ്റിംഗ്, 1879.
  • ഡോനോവാൻ, 1882.
  • വീ ടൂ, സീക്വൽ ഓഫ് ഫോർമർ, 1884.
  • ഇൻ ദ ഗോൾഡൻ ഡേസ്, 1885.
  • ആട്ടോബയോഗ്രഫി ഓഫ് ഏ സ്ലാൻഡെർ, 1887.
  • ടു റൈറ്റ് ദ റോങ് , 3 വാല്യം., 1894.
  • ഡൊറീൻ: ദ സ്റ്റോറി ഓഫ് എ സിംഗർ, 1894
  • ദ ആട്ടോബയോഗ്രഫി ഓഫ് എ ട്രൂത്ത്, 1896.
  • ഹോപ്പ് ദ ഹെർമിറ്റ്, 1898.
  • ദ ബർഗ്ലസ് ലെറ്റേർസ്, 1902.

അവലംബം

[തിരുത്തുക]
  1. G. Lindop, A Literary Guide to the Lake District (1993) p. 311
"https://ml.wikipedia.org/w/index.php?title=അഡ_എല്ലെൻ_ബെയ്‍ലി&oldid=3930612" എന്ന താളിൽനിന്ന് ശേഖരിച്ചത്