രസതന്ത്രത്തിലുംഊർജ്ജതന്ത്രത്തിലും ഒരു അണുവിന്റെ കേന്ദ്രത്തിൽ (ന്യൂക്ലിയസ്) കാണപ്പെടുന്ന പ്രോട്ടോണുകളുടെ എണ്ണത്തെ അണുസംഖ്യ (അറ്റോമിൿ നംബർ) എന്ന് പറയുന്നു. Z എന്ന അക്ഷരം കൊണ്ടാണ് ഇതിനെ സാധാരണയായി സൂചിപ്പിക്കുന്നത്. ഒരോ വ്യത്യസ്ത മൂലകത്തിനും വ്യത്യസ്തമായ അണുസംഖ്യ ഉണ്ടായിരിക്കും. വൈദ്യുതപരമായി നിർവീര്യമായ ഒരു അണുവിന്റെ അണുസംഖ്യയും അതിലെ ഇലക്ട്രോണുകളുടെ എണ്ണവും തുല്യമായിരിക്കും.