അദാരംഗ്
ദൃശ്യരൂപം
ഹിന്ദുസ്ഥാനി ഗാനരചയിതാവായിരുന്നു അദാരംഗ്. ഇദ്ദേഹത്തിന്റെ ശരിയായ പേര് ഫിറോസ്ഖാൻ എന്നായിരുന്നു. ഹിന്ദുസ്ഥാനി ശാസ്ത്രീയ ഗാനശൈലിയായ ഖയാൽ രചിച്ചുണ്ടാക്കിയവരിൽ പ്രമുഖനാണ് അദാരംഗ്. ഇദ്ദേഹത്തിന്റെ സൃഷ്ടികളായ ഖയാലുകൾക്ക് ഇന്നും പ്രത്യേക പരിഗണന ലഭിച്ചുവരുന്നു. അവസാനത്തെ മുഗൾ ചക്രവർത്തിയായ മുഹമ്മദ് ഷായുടെ ആസ്ഥാനഗായകനായിരുന്നു ഇദ്ദേഹം. മറ്റൊരു സംഗീതജ്ഞനായ സാദാരംഗ് എന്ന് അറിയപ്പെട്ടിരുന്ന നേമത്ഖാനും അദാരംഗും ബന്ധുക്കളായിരുന്നു. ചക്രവർത്തിയെ പ്രകീർത്തിക്കുന്നവയായിരുന്നു. അദാരംഗിന്റെ രചനകൾ അധികവും.
പുറംകണ്ണികൾ
[തിരുത്തുക]- അദാരംഗ് Archived 2011-09-20 at the Wayback Machine
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അദാരംഗ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |