അദിതി റാവു ഹൈദരി
Aditi Rao Hydari | |
---|---|
ജനനം | 28 October 1986 |
കലാലയം | Lady Shri Ram College |
തൊഴിൽ |
|
സജീവ കാലം | 2007–present |
മാതാപിതാക്ക(ൾ) | Ehsaan Hydari Vidya Rao |
ബന്ധുക്കൾ | Kiran Rao (cousin) See Rao-Hydari family |
അദിതി റാവു ഹൈദരി Aditi Rao Hydari (born 28 October 1986) ഇന്ത്യൻ നടിയും ഗായികയുമാണ്. അവർ പ്രധാനമായും ഹിന്ദി, തമിഴ് എന്നീ ഭാഷകളിലുള്ള ചലച്ചിത്രങ്ങളിലാണ് അഭിനയിക്കുന്നത്. ഹൈദരാബാദിലെ പ്രശസ്തമായ ഒരു കുടുംബത്തിൽ ജനിച്ച ഹൈദരി[1] രണ്ടു രാജകീയ പാരമ്പര്യമുള്ളയാളാണ്. അവർ രാഷ്ട്രീയക്കാരായ മുഹമ്മദ് സലേ അക്ബർ ഹൈദരിയുടെയും ജെ. രാമേശ്വർ റാവുവിന്റെയും കൊച്ചുമകളാണ്. 2007ൽ തമിഴ് ചിത്രമായ സ്രിംഗാരം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയം തുടങ്ങിയത്. ഇതിൽ അവർ ഒരു ദേവദാസി ആയാണ് അഭിനയിച്ചത്. അവരുടെ പ്രകടനം നിരൂപകരുടെ പ്രശംസ പിടിച്ചുപറ്റി.
ഹൈദരിക്ക് പ്രശസ്തിനേടിക്കൊടുത്ത ചിത്രം 2011ലെ സുധീർ മിശ്രയുടെ റൊമാന്റിക് ത്രില്ലറായ യേ സാലി സിന്ദഗി ആയിരുന്നു. ഈ സചിത്രം അവർക്ക് നല്ല സഹനടിയ്ക്കുള്ള സ്ക്രീൻ അവാർഡ് നേടിക്കൊടുത്തു. അവർ അനേകം വിജയിച്ച ഹിന്ദി സിനിമകളിൽ സഹനടിയായി സ്തുത്യർഹമായ രീതിയിൽ അഭിനയം കാഴ്ചവെച്ചിട്ടുണ്ട്. സംഗീതപ്രധാനമായ റോക്സ്റ്റാർ (2011), ഹൊറർ ത്രില്ലർ ആയ മർഡർ 3 (2013), ആക്ഷൻ കോമഡി ആയ ബോസ് (2013) ത്രില്ലർ ആയ വസീർ Wazir (2016)എന്നിവ അവയിൽ ചിലതാണ്. 2018ൽ അവർ പത്മാവതി എന്ന സിനിമയിൽ അവതരിപ്പിച്ച മെഹ്രുനിസ രാജ്ഞിയുടെ റോൾ പരക്കെ സ്വീകരിക്കപ്പെട്ടു. ഈ സിനിമ ബോക്സോഫീസ് ബ്ലോക്ബസ്റ്റർ ആയി. അവരുടെ ഏറ്റവും വിജയിച്ച ഒരു സിനിമയായിരുന്നു ഇത്. മലയാളത്തിൽ സൂഫിയും സുജാതയും എന്ന ചിത്രത്തിൽ മുഖ്യവേഷം കൈകാര്യം ചെയ്തു.
മുൻകാലജീവിതം
[തിരുത്തുക]ഔദ്യോഗികജീവിതം
[തിരുത്തുക]Debut and early roles (2004–09)
[തിരുത്തുക]വ്യക്തിജീവിതം
[തിരുത്തുക]അഭിനയിച്ച ചിത്രങ്ങളുടെ വിവരം
[തിരുത്തുക]Denotes films that have not yet been released |
Year | Film | Role | Language | Notes |
---|---|---|---|---|
2006 | Prajapathi | Savithri | Malayalam | |
2007 | Sringaram | Madhura/Varshini | Tamil | |
2009 | Delhi 6 | Rama | Hindi | |
2011 | Yeh Saali Zindagi | Shanti | Hindi | |
Rockstar | Sheena | Hindi | ||
2012 | London, Paris, New York | Lalitha Krishnan | Hindi | |
2013 | Murder 3 | Roshni | Hindi | |
Boss | Ankita Thakur | Hindi | ||
2014 | Khoobsurat | Kiara | Hindi | Cameo appearance |
Rama Madhav | Marathi | Special appearance in the song "Loot Liyo Mohe Shyam"[2] | ||
2015 | Guddu Rangeela | Baby | Hindi | |
2016 | Wazir | Ruhana Ali | Hindi | |
Fitoor | Begum Hazrat | Hindi | ||
The Legend of Michael Mishra | Varshali Shukla | Hindi | ||
2017 | Kaatru Veliyidai | Leela Abraham | Tamil | |
Bhoomi | Bhoomi Sachdeva | Hindi | ||
2018 | Padmaavat | Mehrunisa | Hindi | |
Daas Dev | Chandni | Hindi | Filming | |
Chekka Chivantha Vaanam | Tamil | Filming | ||
2020 | Sufiyum Sujatayum | Sujatha | Malayalam | |
Awards and nominations
[തിരുത്തുക]Year | Film | Award | Category | Result | Ref. |
---|---|---|---|---|---|
2012 | Yeh Saali Zindagi | Screen Awards | Best Actor in a Supporting Role (Female) | വിജയിച്ചു | [3] |
Rockstar | Producers Guild Film Awards | Best Actress in a Supporting Role | നാമനിർദ്ദേശം | ||
2013 | Murder 3 | BIG Star Entertainment Awards | Most Entertaining Actor in a Thriller Film – Female | നാമനിർദ്ദേശം | |
2017 | Kaatru Veliyidai | Asiavision Awards | Best Actress (Tamil) | വിജയിച്ചു | [4] |
ഇതും കാണൂ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Chatterjee, Anamika (October 6, 2017). "Embracing the desi boho". Khaleej Times. Retrieved 26 February 2018.
- ↑ "First Look: Aditi Rao Hydari in a Marathi film". Rediff. June 21, 2014. Retrieved 4 February 2018.
- ↑ "Winners of 18th Annual Colors Screen Awards 2012". Bollywood Hungama. 16 January 2012. Retrieved 24 April 2016.
- ↑ Pattikonda, Gautham (November 24, 2017). "Aditi Rao Hydari to be awarded the Best Actress (Tamil) Award 2017 - Pinkvilla". Pinkvilla. Retrieved 4 February 2018.