അധികാരം
ദൃശ്യരൂപം
ഒരു വ്യക്തിയുടെയോ ഒരു കൂട്ടം വ്യക്തികളുടെയോ മേലുള്ള നിയന്ത്രണമാണ് അധികാരം. സാമൂഹിക ഘടനയുടെ ഭാഗമായോ സമ്പത്ത്, ശക്തി, സ്വാധീനം, ബുദ്ധി, വർഗം, വർണം, ലിംഗം തുടങ്ങിയവയുടെ മേൽക്കൈ കാരണമോ ആണ് വ്യക്തികളോ സ്ഥാപനങ്ങളോ അധികാരം കരസ്ഥമാക്കുന്നത്. ഒരു ജന പ്രതിനിധിയോ ഒരു മേലുദ്യോഗസ്ഥനോ തന്റെ അധീനതയിൽ ഉള്ള ആളുകളുടെ മേൽ അധികാരം പ്രയോഗിക്കുന്നു.