Jump to content

അനാർക്കലി മരിക്കാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അനാർക്കലി മരിക്കാർ
അനാർക്കലി - 2024-ലെ ചിത്രം
ജനനം
കൊച്ചി, കേരളം, ഇന്ത്യ
ദേശീയതഇന്ത്യൻ
കലാലയംമാർ ഇവാനിയോസ് കോളേജ്, തിരുവനന്തപുരം
തൊഴിൽനടി
സജീവ കാലം2016–
മാതാപിതാക്ക(ൾ)
  • നിയാസ് മരിക്കാർ
  • ലാലി പി. എം.
ബന്ധുക്കൾലക്ഷ്മി മരിക്കാർ (സഹോദരി)

പ്രധാനമായും മലയാള സിനിമകളിൽ അഭിനയിക്കുന്ന ചലച്ചിത്ര നടിയാണ് അനാർക്കലി മരിക്കർ.

ആദ്യകാല ജീവിതം

[തിരുത്തുക]

നിയാസ് മരിക്കർ, ലാലി പി. എം എന്നിവരുടെ മകളായാണ് അനാർക്കലി ജനിച്ചത്. അവളുടെ പിതാവ് ഒരു ഫോട്ടോഗ്രാഫറും അമ്മ ഒരു നടിയുമാണ്. നമ്പർ 1 സ്നേഹതീരം ബാംഗ്ലൂർ നോർത്ത് എന്ന മലയാള ചിത്രത്തിലെ മുൻ ബാലതാരമായിരുന്ന ലക്ഷ്മി മരിക്കർ എന്ന ഒരു മൂത്ത സഹോദരിയുണ്ട്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദം നേടി. തന്റെ സഹോദരിയുടെ സുഹൃത്തായ ഛായാഗ്രാഹകൻ അനന്ദ് സി. ചന്ദ്രൻ വഴി ആനന്ദം എന്ന ആദ്യ ചിത്രത്തിലെ വേഷം ലഭിച്ചു.

അഭിനയ ജീവിതം

[തിരുത്തുക]

2016 ൽ ആനന്ദം എന്ന റൊമാന്റിക്-കോമഡി ചിത്രത്തിലൂടെ അനാർക്കലി സിനിമയിൽ അരങ്ങേറ്റം കുറിച്ചു. അനാർക്കലിയുടെ രണ്ടാമത്തെ ചിത്രമായിരുന്നു വിമാനം (2017). പൃഥ്വിരാജ് സുകുമാരൻ നായകനായ ഈ ചിത്രം പ്രദീപ് നായരാണ് സംവിധാനം ചെയ്തത്. അതിനുശേഷം, നിഷാദ് ഇബ്രാഹിം സംവിധാനം ചെയ്ത അമല എന്ന ചിത്രത്തിലെ പ്രധാന വേഷത്തിൽ അനാർക്കലി അഭിനയിച്ചു.

2018 ൽ മന്ദാരത്തിൽ ആസിഫ് അലിയുടെ നായികയായി അഭിനയിച്ചു. 2019 ൽ, പാർവതി തിരുവോത്ത്, ടൊവിനോ തോമസ്, ആസിഫ് അലി എന്നിവർക്കൊപ്പം നവാഗത സംവിധായകൻ മനു അശോകന്റെ ഉയരെ എന്ന ചിത്രത്തിൽ അഭിയിച്ചു. പല്ലവി (പാർവ്വതി) എന്ന നായികയുടെ സുഹൃത്തായ സരിയ ഡി കോസ്റ്റ എന്ന കഥാപാത്രം നിരൂപക പ്രശംസ നേടി. പുതുമുഖ സംവിധായകൻ സനിൽ കളത്തിൽ സംവിധാനം ചെയ്ത മാർക്കോണി മത്തായി എന്ന സിനിമയിൽ അതിഥി വേഷം ചെയ്തിട്ടുണ്ട്. ജയറാമും വിജയ് സേതുപതിയുമായിരുന്ന ഈ സിനിമയിലെ പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്.

ചലച്ചിത്രരചന

[തിരുത്തുക]
Key
Films that have not yet been released ഇതുവരെ റിലീസ് ചെയ്യാത്ത സിനിമകളെ സൂചിപ്പിക്കുന്നു

മറ്റുവിധത്തിൽ പരാമർശിച്ചിട്ടില്ലെങ്കിൽ എല്ലാ സിനിമകളും മലയാള ഭാഷയിലാണ്.

വർഷം. തലക്കെട്ട് റോൾ കുറിപ്പുകൾ
2016 ആനന്ദം ദർശന
2017 വിമാനം ഗൌരി
2018 മന്ദാരം ദേവിക
2019 ഉയരെ സാരിയ ഡി കോസ്റ്റ [1]
മാർക്കോണി മത്തായി സ്വയം കാമിയോ
2022 പ്രിയൻ ഓട്ടത്തിലാണ് ജിയാ
2023 ബി 32 മുത്തൽ 44 വേരെ സിയാ [2]
സുലൈഖ മൻസിൽ ഹാലാ. [3]
ജാനകി ജാനേ മരിയ [4]
അമല ഷെറിൻ
കിർക്കൻ റേച്ചൽ [5]
2024 മന്ദാകിനി അംബിലി [6]
ഗഗനാചാരി അലിയാമ [7]

അവലംബങ്ങൾ

[തിരുത്തുക]
  1. "Manju Warrier reveals first look of Parvathy, Tovino and Asif Ali starrer 'Uyare'". The News Minute (in ഇംഗ്ലീഷ്). 2019-02-27. Retrieved 2023-04-06.
  2. "B 32 Muthal 44 Vare trailer promises a riveting tale of six women". Cinema Express (in ഇംഗ്ലീഷ്). Retrieved 2023-04-06.
  3. "Sulaikha Manzil makers release new song". Cinema Express (in ഇംഗ്ലീഷ്). Retrieved 2023-04-20.
  4. "Janaki Jaane clears censors with a U certificate". Cinema Express (in ഇംഗ്ലീഷ്). Retrieved 2023-05-07.
  5. "പ്രേക്ഷകരെ ത്രില്ലടിപ്പിച്ചും ചിന്തിപ്പിച്ചും 'കിർക്കൻ'; റിവ്യൂ". ManoramaOnline. Retrieved 2023-07-30.
  6. Features, C. E. (2024-04-06). "Althaf Salim-Anarkali Marikar starrer Mandakini gets a release date". Cinema Express (in ഇംഗ്ലീഷ്). Retrieved 2024-04-06.
  7. Features, C. E. (2024-06-11). "Gaganachari gets a release date". Cinema Express (in ഇംഗ്ലീഷ്). Retrieved 2024-06-11.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അനാർക്കലി_മരിക്കാർ&oldid=4098593" എന്ന താളിൽനിന്ന് ശേഖരിച്ചത്