അനാർച്ച വെസ്റ്റ്‌കോട്ട്
അനർച്ച വെസ്റ്റ്‌കോട്ട് (c. 1828 - മരണം അജ്ഞാതം) വെസിക്കോവാജിനൽ ഫിസ്റ്റുലയുടെയും റെക്ടോവാജിനൽ ഫിസ്റ്റുലയുടെയും കൂട്ടുകെട്ടിനെക്കുറിച്ച് പഠിക്കുന്നതിനായി അനസ്തേഷ്യ ഉപയോഗിക്കാതെ, വൈദ്യനായ ജെ. മരിയോൺ സിംസ് നടത്തിയ വേദനാജനകമായ പരീക്ഷണ ശസ്ത്രക്രിയകളുടെ ഒരു പരമ്പരയ്ക്ക് വിധേയയായ ഒരു അടിമയായിരുന്നു. അനാർച്ചയും മറ്റ് അടിമകളായ സ്ത്രീകളുമായി സിംസിന്റെ മെഡിക്കൽ പരീക്ഷണങ്ങളും ആധുനിക ഗൈനക്കോളജിയുടെ വികസനത്തിൽ അതിന്റെ പങ്കും മെഡിക്കൽ ചരിത്രകാരന്മാർക്കിടയിൽ വിവാദം സൃഷ്ടിച്ചു. ആനാർച്ചയും ലൂസി, ബെറ്റ്സി എന്നിങ്ങനെ അധികം അറിയപ്പെടാത്ത രണ്ടു സ്ത്രീകളേയും ചേർത്ത് അമേരിക്കൻ ഗൈനക്കോളജി പ്രസ്ഥാനം ഗൈനക്കോളജി പ്രസ്ഥാനത്തിന്റെ അമ്മമാർ എന്നു വിളിച്ചുവരുന്നു.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ അനാർച്ച കറുത്തവർഗ്ഗക്കാരായ സ്ത്രീകളുടെ നായികയായി മാറി. [1]
പശ്ചാത്തലം
[തിരുത്തുക]അനാർച്ചയെക്കുറിച്ച് വളരെക്കുറച്ച് മാത്രമേ അറിയാൻ കഴിഞ്ഞിട്ടുള്ലു; അവൾ അടിമയും നിരക്ഷരയുമായതിനാൽതിനാൽ (നിയമപ്രകാരം) വിവരങ്ങൾ അവളുടെ അടിമകൾ സൂക്ഷിച്ചിരുന്ന രേഖകളിൽ നിന്നും സിംസിന്റെ പരീക്ഷണങ്ങളുടെയും ആത്മകഥയുടെയും രേഖകളിൽ നിന്നാണ് ലഭിക്കുന്നത് [2] അവൾ ആദ്യം പ്രത്യക്ഷപ്പെടുന്നത് "തോട്ട വൈദ്യനായ" ജെ. മരിയോൺ സിംസിന്റെ ആത്മകഥയിലാണ്. [3]
അലബാമയിലെ മൗണ്ട് മേഗ്‌സിലെ വൈദ്യന്റെ വീട്ടിൽ താമസിക്കുന്ന ഒരു "ചെറിയ മുലാട്ടോ പെൺകുട്ടി" ആയി അദ്ദേഹം വിവരിക്കുന്നു. ഒരു താളിൽ അദ്ദേഹം പറയുന്നു, "ഒരു ചെറിയ നീഗ്രോ പെൺകുട്ടി എന്റെ കൂടെ മുറിയിൽ ഉറങ്ങുകയും ഇടയ്ക്കിടെ വെള്ളം കുടിക്കുകയും ചെയ്യും." [3]
അലബാമയിലെ മോണ്ട്‌ഗോമറിയിൽ സിംസിന്റെ വീട്ടിൽ നിന്ന് ഒരു മൈൽ അകലെ താമസിച്ചിരുന്നഒരു മിസ്റ്റർ വെസ്‌കോട്ടിന്റെ അടിമയായ "ഒരു യുവ കറുത്തനിറമുള്ള സ്ത്രീ, ഏകദേശം പതിനേഴു വയസ്സുള്ള നന്നായി വികസിച്ചു പെണ്ണായി രേഖപ്പെടുത്തിയിരിക്കുന്നു. അവളുടെ പ്രസവം മൂന്ന് ദിവസം നീണ്ടുനിന്നപ്പോൾ സഹായിക്കാനായി സിംസിനെ വിളിക്കുന്നു [4] അതേസമയം സമാനമായ ഒരു പ്രശ്നത്തിന് സിംസ് ഓപ്പറേഷൻ നടത്തിയ അനർച്ചയുടെ "സഹപ്രവർത്തക" ബെറ്റ്‌സി "അടുത്ത വർഷങ്ങളിൽ വിവാഹിതയായിരുന്നു", [5] :228അനർച്ച എങ്ങനെയാണ് ഗർഭിണിയായത് എന്നതിനെക്കുറിച്ച് ഒരു ഉറവിടവും കാണുന്നില്ല, അതിനാൽ അവളുടെ മരിച്ച കുഞ്ഞിന്റെ അജ്ഞാത പിതാവ് മിസ്റ്റർ വെസ്‌കോട്ടോ സിംസോ ആയിരിക്കാം എന്നു കരുതുന്നു. [5]
റഫറൻസുകൾ
[തിരുത്തുക]- ↑ Gillespie, Jr., John (Spring 2022). "Anarcha's Science of the Flesh: Towards an Afropessimist Theory of Science". Catalyst: Feminism, Theory, Technoscience. 8 (1). doi:10.28968/cftt.v8i1.35229.
- ↑ Dudley, Rachel (2012-09-26). "Toward an Understanding of the 'Medical Plantation' as a Cultural Location of Disability". Disability Studies Quarterly (in ഇംഗ്ലീഷ്). 32 (4). doi:10.18061/dsq.v32i4.3248. ISSN 2159-8371.
- ↑ 3.0 3.1 Sims, J. Marion (1885), Marion-Sims, H. (ed.), The Story of My Life, New York: D. Appleton & Company
- ↑ Washington, Harriet A. (2006). Medical Apartheid. The Dark History of Medical Experimentation on Black Americans from Colonial Times to the Present. New York: Doubleday.
- ↑ 5.0 5.1 Sims, J. Marion (1885), Marion-Sims, H. (ed.), The Story of My Life, New York: D. Appleton & Company