അനാൽജെസിക്ക്
![](http://upload.wikimedia.org/wikipedia/commons/thumb/6/65/12-08-18-tilidin-retard.jpg/220px-12-08-18-tilidin-retard.jpg)
വേദന അറിയാതിരിക്കുന്ന അവസ്ഥയാണ് അനാൽജീസിയ (Analgesia). ത്വക്കിൽക്കൂടി ലഭിക്കുന്ന ചൂട്, തണുപ്പ്, വേദന, സ്പർശം എന്നീ ഇന്ദ്രിയാനുഭവങ്ങൾ തലച്ചോറിലെത്തുന്നത് നാഡികൾ വഴിയാണ്. ഈ നാഡികളിൽ കൂടി വേദനയെന്ന സംവേദനം മസ്തിഷ്കത്തിലും സുഷുമ്നാനാഡിയിലും എത്തിച്ചേരാതിരിക്കുമ്പോഴാണ് ഈ അവസ്ഥ സംജാതമാകുന്നത്. വേദന അറിയാതിരിക്കാനായി നൽകുന്ന മരുന്നുകളെ അനാൽജെസിക്കുകൾ എന്ന് വിളിക്കുന്നു.
രോഗകാരണങ്ങൾ
[തിരുത്തുക]നാഡികൾക്കുണ്ടാകുന്ന രോഗമോ ക്ഷതമോ ആണ് കാരണം. ചില പ്രത്യേക രോഗാവസ്ഥകളിൽ തീക്ഷ്ണമായ വേദന അറിയാതിരിക്കുവാൻ നാർക്കോട്ടിൻ, അക്കൊണൈറ്റ് തുടങ്ങിയ അനാൽജീസിക്കുകൾ പ്രയോജനപ്പെടുത്താറുണ്ട്. ശസ്ത്രക്രിയകളിൽ വേദന അറിയാതിരിക്കുവാൻ പെത്തഡിൻ, മോർഫീൻ തുടങ്ങിയവയുടെ കുത്തിവയ്പു നല്കാറുണ്ട്. നൈട്രസ് ഓക്സൈഡ്, ഈഥർ തുടങ്ങിയ വാതകങ്ങൾ ശ്വസിക്കുന്നതും അനാൽജെസിയ ഉണ്ടാക്കുന്നു.
സിറിംഗോ മൈലിയ എന്ന രോഗം ഉണ്ടാകുമ്പോൾ ചൂടും വേദനയും ഒരുമിച്ച് അനുഭവപ്പെടാതാകൂന്നു. നോഡുലാർ ക്യൂട്ടേനിയസ് കുഷ്ഠം അഥവാ ലെപ്രോമാറ്റസ് കുഷ്ഠം എന്നൊരുതരം കുഷ്ഠരോഗത്തിൽ കാലക്രമേണ വേദനയും മറ്റും തോന്നാതാവും. ടൂബർക്യൂലോയിഡ് കുഷ്ഠം എന്ന മറ്റൊരുതരം അനാൽജെസിയ വളരെയധികമായി കാണാം. അപ്പോൾ ആ ഭാഗത്തേക്കുള്ള നാഡികൾ തടിച്ചിരിക്കുകയും ചെയ്യും.
![]() | കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അനാൽജെസിക്ക് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |