അനുക്രമം
ദൃശ്യരൂപം

ഗണിതശാസ്ത്രത്തിൽ പ്രത്യേക ക്രമമുള്ള സംഖ്യകളുടെ ഗണത്തേയാണ് അനുക്രമം(Sequence) എന്ന പദം കൊണ്ടുദ്ദേശിക്കുന്നത്.ഇതിലെ സംഖ്യകളെ പദങ്ങൾ എന്നാണ് പറയുന്നത്.പദങ്ങളുടെ ആകെ എണ്ണത്തെ നീളം എന്ന് പറയുന്നു.ഇതിലെ ഓരോ പദത്തേയും അതിന്റെ സ്ഥാനവുമായി ബന്ധപ്പെടുത്തിയ ഒരു ബീജീയ ഫലനം കൊണ്ട് സൂചിപ്പിക്കാം.
വിവിധതരം അനുക്രമങ്ങൾ
[തിരുത്തുക]ഉപഅനുക്രമം(Subsequence)എന്നാൽ തന്നിരിക്കുന്ന അനുക്രമത്തിൽ നിന്നും ചില പദങ്ങളെ ഒഴിച്ചുനിർത്തി നിർമ്മിക്കുന്നു.പദങ്ങളുടെ ആപേക്ഷികസ്ഥാനത്തെ ഇത് ബാധിക്കുന്നില്ല.
പരിമിതമായ എണ്ണം പദങ്ങൾ ഉള്ള അനുക്രമമാണ് പരിബദ്ധഅനുക്രമം(Finite Sequence).അനന്തം പദങ്ങളുള്ള അനുക്രമമാണ് അനന്തഅനുക്രമം(Infinite Sequence)