അനുപല്ലവി
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
സംഗീതനിബദ്ധമായ ഗാനങ്ങളുടെ അംഗങ്ങളിലൊന്നാണ് അനുപല്ലവി. പല്ലവി, അനുപല്ലവി, ചരണം എന്നിങ്ങനെയാണ് അംഗങ്ങളുടെ ക്രമം. പല്ലവിയുമായി സംഗീതപരമായും സാഹിത്യപരമായും അനുപല്ലവി ബന്ധപ്പെട്ടിരിക്കും. ഉദാഹരണം.
“ | (പല്ലവി) രാമനന്നുബ്രോവറാ ലേമതോ ലോകാഭിരാമ (അനുപല്ലവി) ചീമലോബ്രഹ്മലോ ശിവകേശവാദുലലോ (ചരണം) മെപ്പുലമകെകനതാവു ന്നാപ്പുബടകവീരവീകി തപ്പുവനുലുലേകയുണ്ടേ ത്യാഗരാജവിനുതസീതാ |
” |
അനുപല്ലവികളില്ലാത്ത ഗാനങ്ങൾ ധാരാളമുണ്ട്. പല്ലവിയുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള അനുപല്ലവിയോടുകൂടിയ ഗാനങ്ങൾ ഉണ്ടാക്കിത്തുടങ്ങിയത് ത്യാഗരാജഭാഗവതരുടെ കാലംമുതല്ക്കാണെന്നു പറയപ്പെടുന്നു. ചരണത്തിന്റെ അവസാനഭാഗമാണ് അനുചരണം. മിക്ക കീർത്തനങ്ങളിലും അനുചരണത്തിലെ സംഗീതാംശം അനുപല്ലവിയുടേതായിട്ടാണ് കണ്ടുവരുന്നത്. പല്ലവി, അനുപല്ലവി, പല്ലവി, ചരണം എന്നിങ്ങനെയാണ് പാടുന്നതിനുള്ള ക്രമം.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അനുപല്ലവി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |