അനുരക്തി
ദൃശ്യരൂപം
അനുരക്തി | |
---|---|
പ്രമാണം:Anurakthi poster.jpg | |
സംവിധാനം | പി. കെ. അശോകൻ |
നിർമ്മാണം | പി. കെ. അശോകൻ |
രചന | സനൽ മച്ചാട് |
കഥ | സനൽ മച്ചാട് |
അഭിനേതാക്കൾ | കലാമണ്ഡലം ശിവൻ നമ്പൂതിരി, വാണി വസിഷ്ഠ്, ശ്രീഹരി ആറ്റൂർ |
സംഗീതം | ജോയ് ചെറുവത്തൂർ |
ഛായാഗ്രഹണം | ശശി രാമകൃഷ്ണൻ , അൻമോൽ |
ചിത്രസംയോജനം | സുനിൽ കല്യാണി |
സ്റ്റുഡിയോ | Happy Tune Media |
റിലീസിങ് തീയതി | 2017 |
രാജ്യം | ഇൻഡ്യ |
ഭാഷ | സംസ്കൃതം |
ബജറ്റ് | 28 ലക്ഷം |
സമയദൈർഘ്യം | 80 മിനിട്ട് |
അനുരക്തി കേരളത്തിൽ നിർമ്മിച്ച ഒരു സംസ്കൃത ചലച്ചിത്രമാണു്. കൂടിയാട്ടം കലയാണു് ചിത്രത്തിന്റെ പ്രധാന പ്രമേയം. ഒരു സിനിമാഗാനം ഉൾക്കൊള്ളുന്ന ആദ്യ സംസ്കൃത ചിത്രമാണു് അനുരക്തി. ഈ ഗാനം ത്രിമാനമായാണു് ചിത്രീകരിച്ചിട്ടുള്ളതു്, അതു വഴി അനുരക്തി സംസ്കൃതത്തിലെ ആദ്യ ത്രിമാന ചിത്രവുമായി. 48-ആം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ-ഇൽ ഈ ചിത്രം പ്രദർശിപ്പിച്ചു.[1]
കഥാതന്തു
[തിരുത്തുക]കേരളത്തിലെ ഒരു തനതു നൃത്തകലയായ കൂടിയാട്ടം പഠിക്കുവാനായി ഒരു പഞ്ചാബി നർത്തകി (വാണി വസിഷ്ഠ്) കേരളത്തിൽ എത്തുന്നു. പ്രശസ്തനായ ഒരു കൂടിയാട്ട ഗുരുവിന്റെ ശിഷ്യയായി അവർ കൂടിയാട്ടം അഭ്യസിക്കുന്നു. ഗുരുവിന്റെ മകൻ ഇവരുമായി പ്രണയത്തിലാവുന്നു. പിന്നീട് ഗുരുവും ശിഷ്യയും തമ്മിലുള്ള ബന്ധം ഇയാൾ തെറ്റിദ്ധരിക്കുകയും പിതാവുമായി കലഹിക്കുകയും ചെയ്യുന്നു.[2] [3] [4] [5]
അവലംബം
[തിരുത്തുക]- ↑ http://www.india.com/buzz/worlds-first-3d-sanskrit-film-anurakthi-screened-at-2017-iffi-goa-2674414/
- ↑ http://www.thehindu.com/news/national/kerala/maiden-sanskrit-film-in-3d-to-hit-festival-circuit/article19652762.ece
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-01-21. Retrieved 2018-01-15.
- ↑ http://www.mangalam.com/news/detail/149596-location.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-01-10. Retrieved 2018-01-15.