Jump to content

അനുരാധ റോയ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അനുരാധ റോയ്
തൊഴിൽനോവലിസ്റ്റ്, പത്രപ്രവർത്തക, എഡിറ്റർ
ദേശീയതഇന്ത്യ ഇന്ത്യൻ
വിദ്യാഭ്യാസംഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം
ശ്രദ്ധേയമായ രചന(കൾ)ആൻ അറ്റ്‌ലസ് ഓഫ് ഇംപോസിബിൾ ലോംഗിംഗ് (2008), ദ ഫോൾഡഡ് എർത്ത് (2011), സ്ലീപ്പിങ് ഓൺ ജ്യൂപിറ്റർ (2015)
അവാർഡുകൾദക്ഷിണേഷ്യൻ സാഹിത്യപുരസ്കാരമായ ഡി.എസ്.സി. പ്രൈസ് (2015)
പങ്കാളിറുകുൻ അദാനി
വെബ്സൈറ്റ്
http://www.anuradharoy.blogspot.in/?m=1

ഒരു ഇന്ത്യൻ ഇംഗ്ലീഷ് നോവലെഴുത്തുകാരിയും പത്രപ്രവർത്തകയും എഡിറ്ററുമാണ് അനുരാധ റോയ് (ജനനം:1967). ഇന്ത്യയിലെ സ്ത്രീകൾക്കും കുട്ടികൾക്കും നേരിടേണ്ടിവരുന്ന അതിക്രമങ്ങളും ദുരന്തങ്ങളും വരച്ചുകാട്ടുന്നവയാണ് ഇവരുടെ കൃതികൾ. സമൂഹത്തിന്റെ കപടനാട്യങ്ങളും ബന്ധങ്ങളിൽ വെച്ചുപുലർത്തുന്ന സങ്കീർണതകളും വിശകലനം ചെയ്യുന്ന കൃതികൾ ഏറെ നിരൂപകശ്രദ്ധ നേടിയവയാണ്‌. ആൻ അറ്റ്‌ലസ് ഓഫ് ഇംപോസിബിൾ ലോംഗിംഗ് (2008), ദ ഫോൾഡഡ് എർത്ത് (2011), സ്ലീപ്പിങ് ഓൺ ജ്യൂപിറ്റർ (2015) എന്നിവയാണ് ശ്രദ്ധേയമായ നോവലുകൾ. സ്ലീപ്പിങ് ഓൺ ജ്യൂപിറ്ററിന് 2015-ലെ ദക്ഷിണേഷ്യൻ സാഹിത്യപുരസ്കാരമായ ഡി.എസ്.സി. പ്രൈസ് ലഭിക്കുകയും മാൻ ബുക്കർ പുരസ്കാരത്തിനായി നാമനിർദ്ദേശം ചെയ്യപ്പെടുകയും ചെയ്തു.

ആദ്യകാലജീവിതം

[തിരുത്തുക]

അനുരാധ റോയിയുടെ സ്വദേശം കൊൽക്കത്തയാണ്. പഠിച്ചതും വളർന്നതും ഹൈദരാബാദിലാണ്. ഹൈദരാബാദിലേ നാസർ സ്കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. കൽക്കട്ട സർവകലാശാലയ്ക്കു കീഴിൽ പ്രവർത്തിച്ചിരുന്ന പ്രസിഡൻസി കോളേജിലും കേംബ്രിഡ്ജ് സർവകലാശാലയിലുമായി ഇംഗ്ലീഷ് സാഹിത്യപഠനം പൂർത്തിയാക്കി. റുകുൻ അദാനിയെ വിവാഹം കഴിച്ചു. [1] ഭർത്താവുമായി ചേർന്ന് 2000-ൽ ആരംഭിച്ച പെർമനന്റ് ബ്ലാക്ക് എന്ന പബ്ലിഷിങ് ഹൗസിന്റെ എഡിറ്ററായും അനുരാധ പ്രവർത്തിച്ചിരുന്നു.[2]

എഴുത്ത്

[തിരുത്തുക]

അനുരാധയുടെ ആദ്യ നോവലായ ആൻ അറ്റ്‌ലസ് ഓഫ് ഇംപോസിബിൾ ലോംഗിംഗ് പുറത്തിറങ്ങിയത് 2008-ലാണ്. ഏറെ നിരൂപകശ്രദ്ധ നേടിയ നോവൽ പതിനഞ്ചു ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. നഗരത്തിൽ നിന്നും നാട്ടിലേക്ക് ചേക്കേറിയ അമൂല്യബാബുവിന്റെ ദുരിതാനുഭവങ്ങൾ വിവരിക്കുന്ന ഈ കൃതി നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കി. ഈ നോവലിനെ ആധുനിക ഇന്ത്യൻ ഇംഗ്ലീഷ് സാഹിത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട അറുപത് പുസ്തകങ്ങളിലൊന്നായി വേൾഡ് ലിറ്ററേച്ചർ ടുഡേ തെരഞ്ഞെടുത്തിരുന്നു.[3]

അനുരാധയുടെ രണ്ടാമത്തെ നോവലായ ദ ഫോൾഡഡ് എർത്തും (2011) നിരൂപകപ്രശംസ നേടിയിരുന്നു. പർവ്വതാരോഹണത്തിൽ മരിച്ചയാളുടെ ഭാര്യ സമൂഹത്തെ നോക്കിക്കാണുന്ന രീതിയിലുള്ള കഥ അവതരിപ്പിച്ച നോവലിന് എക്കൊണോമിക്സ് ക്രോസ് വേഡ് പ്രൈസ് ലഭിച്ചിരുന്നു. ഈ കൃതിയും അനേകം ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു.[4]

അനുരാധയുടെ മൂന്നാമത്തെ നോവലായ സ്ലീപ്പിങ് ഓൺ ജ്യൂപിറ്റർ പുറത്തിറങ്ങിയത് 2015-ലാണ്. കലാപത്തിൽ മാതാപിതാക്കളെയും സഹോദരനെയും നഷ്ടപ്പെട്ട നോമിത എന്ന ഏഴുവയസ്സുകാരിക്ക് നേരിടേണ്ടിവരുന്ന ലൈംഗിക അതിക്രമങ്ങളാണ് നോവലിന്റെ ഇതിവൃത്തം. ഇന്ത്യൻ വനിതകളുടെ നിസ്സഹായാവസ്ഥയും ആൾ ദൈവങ്ങളുടെ കാപട്യവും വരച്ചുകാട്ടുന്ന ഈ നോവൽ ആഗോളതലത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. 2015-ലെ ദക്ഷിണേഷ്യൻ സാഹിത്യത്തിനുള്ള ഡി.എസ്.സി. പ്രൈസ് സ്വന്തമാക്കിയ ഈ കൃതി ആ വർഷത്തെ മാൻ ബുക്കർ സമ്മാനത്തിനുള്ള ചുരുക്കപ്പട്ടികയിലും ഇടം നേടിയിരുന്നു.

  • ആൻ അറ്റ്‌ലസ് ഓഫ് ഇംപോസിബിൾ ലോംഗിംഗ് (2008)
  • ദ ഫോൾഡഡ് എർത്ത് (2011)
  • സ്ലീപ്പിങ് ഓൺ ജ്യൂപിറ്റർ (2015)

ബഹുമതികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "പ്രതീക്ഷയുണർത്തി അനുരാധ റോയ്". കേരളകൗമുദി ദിനപത്രം. 1 August 2015. Retrieved 14 March 2015.
  2. http://permanent-black.blogspot.com/
  3. "60 Essential English-Language Works of Modern Indian Literature". World Literature Today. 2010. Retrieved January 16, 2016.
  4. "അനുരാധ റോയ് ബുക്കർ പ്രൈസ് അന്തിമപ്പട്ടികയിൽ". മാതൃഭൂമി ദിനപത്രം. 2 August 2015. Retrieved 14 മാർച്ച് 2015.
  5. "And the prize goes to..." Outlook. 13 February 2004. Retrieved 5 December 2011.
  6. "Shortlisted work for 2011 prize". The Hindu. 25 September 2011. Retrieved 5 December 2011.
  7. "Man Asian Literary Awards: 5 Indians in long-list". ibnlive.com. 29 October 2011. Archived from the original on 2011-11-05. Retrieved 4 December 2011.
  8. "The Hindu's Aman Sethi bags award for A Free Man". The Hindu. October 19, 2012. Retrieved October 19, 2012.
  9. Shruti Dhapola (October 19, 2012). "Anuradha Roy, Aman Sethi win at Economist-Crossword awards". Retrieved October 19, 2012.
  10. "The Hindu Prize 2015 Shortlist". The Hindu. October 31, 2015. Retrieved December 2, 2015.
  11. "Indian author Anuradha Roy wins USD 50,000 DSC Prize". Business Standard. Press Trust of India. January 16, 2015. Retrieved January 16, 2016.
"https://ml.wikipedia.org/w/index.php?title=അനുരാധ_റോയ്&oldid=3623030" എന്ന താളിൽനിന്ന് ശേഖരിച്ചത്