അനുരൂപാദേവി
ദൃശ്യരൂപം
ഒരു ബംഗാളി സാഹിത്യകാരിയായിരുന്നു അനുരൂപാദേവി. പൊഷ്യപുത്ര (ദത്തു പുത്രൻ-1912) എന്ന നോവലിലൂടെ പ്രസിദ്ധയായ അനുരൂപാദേവിയുടെ ആദ്യകൃതി ജ്യോതിഹാരാ (വെളിച്ചം നഷ്ടപ്പെട്ടവൾ) ആയിരുന്നു. അനുരൂപാദേവി, അവരുടെ മൂത്ത സഹോദരിയായ ഇന്ദിരാദേവി, സുഹൃത്തായ നിരുപമാദേവി-ഈ മൂവരുമാണ് ബംഗാളി നോവൽ സാഹിത്യത്തിലെ വനിതാസംഘം. ശരച്ചന്ദ്ര ചാറ്റർജി തുടങ്ങിവച്ച സാമൂഹ്യ-കാല്പനിക നോവൽ പ്രസ്ഥാനത്തിന്റെ പ്രയോക്താക്കളാണ് അനുരൂപാദേവിയും കൂട്ടരും.
- വാഗ്ദത്ത (1914)
- മന്ത്രശക്തി (1915)
- മഹാനിശ (1919)
- മാ (1920)
എന്നീ നോവലുകളും ഏതാനും ചരിത്രനാടകങ്ങളും ആണ് അനുരൂപാദേവിയുടെ മറ്റു കൃതികൾ.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അനുരൂപാദേവി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |