അനു കുഞ്ഞുമോൻ
മലയാളനാടകവേദിയിലെ ഒരു അഭിനേത്രിയാണ് അനു കുഞ്ഞുമോൻ.
ജീവിതരേഖ
[തിരുത്തുക]ചാരുംമൂട് താമരക്കുളം വി.വി.എച്ച്.എസ്.എസ്സിൽ വിദ്യാർഥിനിയായിരുന്നു. സ്‌കൂൾ കലോത്സവങ്ങളിൽ സംസ്ഥാനതലത്തിൽ നിരവധി തവണ വിജയിയായിരുന്നു. 16-ആം വയസ്സിൽ കൊച്ചിൻ മേഘയുടെ 'വെൺകൊറ്റക്കൊടി' എന്ന നാടകത്തിലൂടെ പ്രൊഫഷണൽ നാടക രംഗത്തെത്തി. കാഞ്ഞിരപ്പള്ളി അമല, വർക്കല ഭൂമിക, കൊല്ലം ഗീഥ കമ്മ്യൂണിക്കേഷൻസ്, തിരുവനന്തപുരം സംഘചേതന, കൊല്ലം വിശ്വചേതന, ചങ്ങനാശ്ശേരി അണിയറ, കായംകുളം സപര്യ, കൊല്ലം അനശ്വര, കോട്ടയം സഹൃദയ എന്നീ സമിതികളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഏഴു മലയാളചലച്ചിത്രങ്ങളിലും അനു അഭിനയിച്ചിട്ടുണ്ട്.[1]
ഫ്രാൻസിസ്.ടി.മാവേലിക്കരയുടെ രചനയിൽ വക്കം ഷക്കീർ സംവിധാനം ചെയ്ത 'പഞ്ചനക്ഷത്രസ്വപ്നം' എന്ന നാടകത്തിലെ അഭിനയത്തിന് കേരള സംഗീതനാടക അക്കാദമിയുടെ പ്രൊഫഷണൽ നാടകമത്സരത്തിൽ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരം ലഭിച്ചു. ശാരദ എന്ന കഥാപാത്രത്തെയാണ് ഇതിൽ അവതരിപ്പിച്ചത്. കൊല്ലം അസ്സീസി അവതരിപ്പിച്ച 'അമ്മയുടെ ഓർമയ്ക്ക്' എന്ന നാടകത്തിൽ അമ്മയുടെയും മകളുടെയും ഇരട്ട വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്.[1]
കോട്ടയം സഹൃദയ നാടകസമിതിയുടെ ഉടമയും മാനേജരുമായിരുന്ന ചിങ്ങവനം സ്വദേശി കുഞ്ഞുമോനെയാണ് വിവാഹം ചെയ്തിരിക്കുന്നത്. അനു ആദ്യം മുതൽ ഈ സമിതിയിലായിരുന്നു പ്രവർത്തിച്ചിരുന്നത്. സമിതിയുടെ പ്രവർത്തനം അവസാനിപ്പിച്ചതോടെ കൊല്ലം അസ്സീസിയിൽ ചേർന്നു. അഞ്ജലിയാണ് മകൾ.[1]
നാടകങ്ങൾ
[തിരുത്തുക]- പഞ്ചനക്ഷത്ര സ്വപ്നം
- വെൺകൊറ്റക്കൊടി
- അമ്മയുടെ ഓർമയ്ക്ക്
പുരസ്കാരം
[തിരുത്തുക]കൊല്ലം അസ്സീസിയുടെ 'പഞ്ചനക്ഷത്രസ്വപ്നം' എന്ന നാടകത്തിലെ അഭിനയത്തിന് കേരള സംഗീതനാടക അക്കാദമിയുടെ പ്രൊഫഷണൽ നാടകമത്സരത്തിൽ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരം ലഭിച്ചു.[1]