Jump to content

അന്താരാഷ്ട്ര ബാലികാദിനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒക്ടോബർ 11 - പെൺകുട്ടികളുടെ അന്താരാഷ്ട്ര ദിനം

പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർ നേരിടുന്ന ലിംഗവിവേചനത്തിനെതിരെ ബോധവൽക്കരണം നൽകുന്നതിനുമായി എല്ലാവർഷവും ഒക്ടോബർ 11-ന് അന്താരാഷ്ട്ര ബാലികാദിനം (International Day of the Girl Child) ആയി ആചരിക്കുന്നു. 2012 മുതലാണ് ഐക്യരാഷ്ട്രസംഘടന ഇങ്ങനെയൊരു ദിനം ആചരിച്ചുതുടങ്ങിയത്. ഈ ദിവസം എല്ലാ രാജ്യങ്ങളിലും വിവിധ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. 2011 ഡിസംബർ 19-ന് ന്യൂയോർക്കിലെ യു.എൻ. ആസ്ഥാനത്തു ചേർന്ന സമ്മേളനത്തിലാണ് പെൺകുട്ടികൾക്കായുള്ള അന്താരാഷ്ട്ര ദിനാചരണത്തിന്റെ പ്രമേയം അംഗീകരിച്ചത്.[1][2] ഇന്ത്യയുടെ ആദ്യത്തെ വനിതാപ്രധാനമന്ത്രിയായി 1966-ൽ ഇന്ദിരാഗാന്ധി ചുമതലയേറ്റ ജനുവരി 24 ആണ് ദേശീയ പെൺകുട്ടി ദിനമായി ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. 2008 മുതലാണ് ഇത് നിലവിൽ വന്നത്.[3][4]

ആവശ്യകത

[തിരുത്തുക]

ലിംഗവിവേചനമാണ് പെൺകുട്ടികൾ നേരിടുന്ന പ്രതിസന്ധികളുടെ അടിസ്ഥാനകാരണം. വിദ്യാഭ്യാസമടക്കമുള്ള അവകാശങ്ങൾ അവർക്കു നിഷേധിക്കപ്പെടുന്നു. ശൈശവവിവാഹവും ശാരീരികപീഡനങ്ങളും ബാലവേലയും അവരുടെ ബാല്യത്തെ ദുരിതപൂർണ്ണമാക്കുന്നു. പെൺകുട്ടികൾക്ക് കൂടുതൽ അവകാശങ്ങൾ ലഭ്യമാക്കുന്നതിനും ലിംഗവിവേചനത്തിനെതിരെ പോരാടുന്നതിനുമായി ഒരു ദിനം ആവശ്യമാണെന്ന നിർദ്ദേശം മുന്നോട്ടുവച്ചത് പ്ലാൻ ഇന്റർനാഷണൽ എന്ന സർക്കാർ ഇതര സംഘടനയാണ്. ശൈശവ വിവാഹത്തിനെതിരെയുള്ള ആഹ്വാനത്തോടെ 2012 ഒക്ടോബർ 11-ന് ആദ്യത്തെ ബാലികാദിനം ആചരിച്ചു.[5]

ഓരോ വർഷത്തെയും ദിനാചരണവും മുദ്രാവാക്യവും

[തിരുത്തുക]
  • 2012 - Ending Child Marriage (ശൈശവവിവാഹം അവസാനിപ്പിക്കുന്നു.)[6]
  • 2013 - Innovating for Girl's Education (പെൺകുട്ടിയുടെ വിദ്യാഭ്യാസത്തിനായുള്ള നവീകരണം)[7]
  • 2014 - Empowering Adolescent Girls ; Ending Circle of Violence (കുമാരിമാരുടെ ശാക്തീകരണം : അക്രമപരമ്പരയുടെ അന്ത്യം)[8][9]
  • 2015 - The Power of the Adolescent Girl : Vision for 2030 (കൗമാരക്കാരിയുടെ കരുത്ത് : 2030-ലേക്കുള്ള വീക്ഷണം)[5]

വനിതകൾക്കായുള്ള ദിനാചരണങ്ങൾ

[തിരുത്തുക]

സ്ത്രീകൾക്കായി ദേശീയ-അന്തർദ്ദേശീയ പ്രാധാന്യമുള്ള ദിനങ്ങളാണ് ;

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Ambrose, Rona and Rosemary McCarney (December 29, 2011). "International Day of the Girl Child: girls' rights are human rights". Edmonton Journal. Archived from the original on 2012-07-19. Retrieved September 26, 2012.
  2. "പെൺകുഞ്ഞ് 2014". Retrieved 2016 മാർച്ച് 28. {{cite web}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]
  3. Indiacelebrating.com ശേഖരിച്ചത് - 2016 മാർച്ച് 28
  4. 'ആനുകാലികം', എഡ്യുസോൺ പബ്ലിക്കേഷൻസ്, 2014.
  5. 5.0 5.1 "പെൺ ഭ്രൂണഹത്യക്കെതിരെ കൈകോർക്കാം". 2015 ഒക്ടോബർ 9. Archived from the original on 2015-12-20. Retrieved 2016 മാർച്ച് 28. {{cite web}}: Check date values in: |accessdate= and |date= (help)
  6. "WHO | Ending child marriage". Who.int. 2012-10-11. Retrieved 2014-08-21.
  7. International Day of the Girl Child, WHO
  8. അന്താരാഷ്ട്ര ബാലികാദിനം 2014[പ്രവർത്തിക്കാത്ത കണ്ണി] മാധ്യമം ദിനപത്രം, ശേഖരിച്ചത് - 2016 മാർച്ച് 28.
  9. "Day of the Girl Child - Gender equality - UNICEF". UNICEF. 17 October 2014. Archived from the original on 2017-07-18. Retrieved 2 December 2014.

പുറംകണ്ണികൾ

[തിരുത്തുക]