അന്ത്യോഖ്യൻ സഭ
അന്ത്യോഖ്യയിൽ വെച്ചാണ് ആദ്യമായി ക്രിസ്ത്യാനികൾ എന്നുള്ള പേര് ഉളവായത്. ഒന്ന് യവനായ ക്രിസ്ത്യാനികൾ എന്നും രണ്ടാമത് യഹൂദ ക്രിസ്ത്യാനികളുമായിരുന്നു. കർത്താവായ യേശു ക്രിസ്തു തൻ്റെ ശുശ്രുഷകൾ പന്ത്രണ്ടു ശ്ളീഹന്മാരെ ഭരമേല്പിച്ചു, അതിൽ ഒന്നാമനായിരുന്നു മോർ പത്രോസ് ശ്ളീഹാ. ആദ്യമായി സഭ രൂപാന്തരം പ്രാപിക്കുന്നത് യെരുശലേമിലാകുന്നു, കൊടിയ പീഡനങ്ങൾ അന്ത്യോഖ്യായിലേക്കു നാടുകടത്തപ്പെടേണ്ടി വന്നുവേണങ്കിലും അവർ ശുശ്രുഷകൾ നിറവേറ്റി.
മോർ പത്രോസ് ശ്ലിഹായും, പുറജാതികളുടെ ശ്ളീഹാ എന്നറിയപ്പെടുന്ന മോർ പൗലോസ് സുവിശേഷം അന്ത്യോഖ്യ മുതൽ റോം വരെ അറിയിച്ചുവെന്നാണ് വിശുദ്ധ ഗ്രന്ഥം പ്രകാരം കാണുന്നത്. അവരുടെ കല്ലറ ഇന്നും റോമിലുണ്ട്.
മോർ പത്രോസിൻ്റെ ദയറാ ഇന്നും തുർക്കിയിൽ കാണുവാൻ കഴിയുന്നതാണ്, ഇവിടാന് മോർ പത്രോസ് ശ്ളീഹാ തൻ്റെ ആദ്യ സഭ സ്ഥാപിച്ചത് എന്ന് കരുത്തന്നത്. യെരുശലേമിൽ പന്ത്രണ്ട് ശ്ളീഹന്മാരുടെ മുകളിൽ പരിശുദ്ധാത്മാവ് ആവസിച്ചെങ്കിൽ, അവിടെ സഭയുടെ ആലോചന യോഗം നടന്നിരിക്കാം എന്തായാലും മോർ പത്രോസ് ശ്ളീഹാ വചനപ്രകാരം അന്ത്യോഖ്യായിൽ ആദ്യ സഭ സ്ഥാപിച്ചു.[1]
- ↑ "Antioch: The Most Important Place You've Never Heard Of" (in ഇംഗ്ലീഷ്). Retrieved 2023-10-09.