അന്തർഗ്രന്ഥിസ്രാവം
ദൃശ്യരൂപം
ഒരു ഗ്രന്ഥിയോ കോശമോ പുറപ്പെടുവിക്കുന്ന സന്ദേശവാഹകരായ സ്രവങ്ങളാണ് അന്തർഗ്രന്ഥിസ്രാവം (Hormone).[1] ഈ സ്രവങ്ങൾ മറ്റ് ശരീര അവയവങ്ങളിലോ ഗ്രന്ഥികളെയോ നിയന്ത്രിക്കുവാൻ ഉതകുന്ന രീതിയിലുള്ളവയാണ്. കുറഞ്ഞ അളവിലുള്ള ഇവയുടെ സ്രാവം പോലും വളരെ പ്രധാനപ്പെട്ട മാറ്റങ്ങൾ ശരീരത്തിൽ വരുത്തുന്നു. ഇവ രാസകാരികളായ സന്ദേശവാഹകരാണ്. ഇവയ്ക്ക് ഒരു കോശത്തിൽ നിന്ന് മറ്റു കോശങ്ങളിലേക്ക് സന്ദേശം എത്തിക്കുവാനുള്ള കഴിവുണ്ട്.