അന്നെ ബർക്കെ
Anne Burke | |
---|---|
തൊഴിൽ | Writer |
ദേശീയത | Irish |
കാലഘട്ടം | 1780-1805 |
Genre | Gothic novels |
അന്നെ ബർക്കെ (ജീവിതകാലം: 1780-1805) ഒരു ഐറിഷ് നോവലിസ്റ്റായിരുന്നു. ഗോഥിക് സാഹിത്യത്തിലെ ആദ്യകാല എഴുത്തുകാരിൽ പ്രധാനിയായിരുന്നു അവർ.
ജീവിതരേഖ
[തിരുത്തുക]അന്നെ ബർക്കെ ആദ്യകാലത്ത് ഒരു ഗ്രഹാദ്ധ്യാപികയായിരുന്നു. വിധവയായിരുന്ന അവർ തൻറെ കുട്ടിയ്ക്കും കുടുംബത്തിനും സാമ്പത്തിക പിന്തുണ നൽകുന്നതിനുവേണ്ടിയാണ് സാഹിത്യരചനയിലേയ്ക്കു പ്രവേശിച്ച്ത്. ഒരു നല്ല എഴുത്തുകാരിയായി വളർന്നുവെങ്കലും അവർ ഉദ്ദേശിച്ച സാമ്പത്തിക വളർച്ച നേടുവാൻ സാധിച്ചിരുന്നില്ല. റോയൽ ലിറ്റററി ഫണ്ടിൽനിന്നു സഹായം ലഭിക്കുന്നതിനായി നിരവധി തവണ കത്തെഴുതിയെങ്കിലും അനുവദിച്ച തുകെ തീരെ അപര്യാപ്തമായിരുന്നു. ഗോഥിക് സ്റ്റൈലിൽ നിരവധിതവണ വിജയകരമായ നോവലുകൾ എഴുതിയിരുന്നു.
“Ela: or The delusions of the heart” എന്ന നോവൽ നിരവധി ഭാഷകളിലേയ്ക്കു വിവർത്തനം ചെയ്യപ്പെട്ടിരുന്നു. അതുപോലതന്നെ ഇതു നിരവധി തവണ പുനപ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തിരുന്നു. ഈ പുസ്തകമാണ് ആൻ റെഡ്ക്ലിഫിൻറെ “റൊമാൻസ് ഓഫ് ദ ഫോറസ്റ്റ്” എന്ന ഗ്രന്ഥത്തിന് പ്രചോദനമായതെന്നു കരുതപ്പെടുന്നു.
ഗോഥിക് ഫിക്ഷൻ സാഹിത്യ വികസനത്തിൽ റെഗിന മരിയ റോച്ചെ, മിസിസ് എഫ്.സി. പാട്രിക്, അന്ന മില്ലിക്കിൻ, കാതറൈൻ സെൽഡൻ, മരിയാന്നെ കെൻലി, സിഡ്നി ഓവൻസൺ (ലേഡി മോർഗൻ) എന്നിവരോടൊപ്പം ഒരു പ്രധാന ഐറിഷ് രചയിതാവായിത്തന്നെ അന്നെ ബെർക്കെയെയും കണക്കാക്കപ്പെടുന്നു.
രചനകൾ
[തിരുത്തുക]- Ela; or, The Delusions of the Heart, 1787
- Emilia de St. Aubigne, 1788
- Adela Northington, 1796
- The Sorrows of Edith, 1796
- Elliott; or, Vicissitudes of Early Life, 1800
- The Secret of the Cavern, 1805