അന അലീസിയ
അന അലീസിയ | |
---|---|
ജനനം | അന അലീസിയ ഓർട്ടിസ് ഡിസംബർ 12, 1956 |
പൗരത്വം | അമേരിക്കൻ-മെക്സിക്കൻ |
കലാലയം | Wellesley College University of Texas at El Paso Southwestern University[2] |
തൊഴിൽ | നടി ഡബ്ബിംഗ് ആർട്ടിസ്റ്റ് ഗായിക നിർമ്മാതാവ് |
സജീവ കാലം | 1977–1997 |
അറിയപ്പെടുന്നത് | റയാൻസ് ഹോപ്പ് ഫാൽക്കൺ ക്രസ്റ്റ് |
ജീവിതപങ്കാളി(കൾ) | ഗാരി ആർ ബെൻസ് (1994-present; 2 children) |
അന അലീസിയ (ജനനം: ഡിസംബർ 12, 1956) ഒരു മെക്സിക്കൻ-അമേരിക്കൻ അഭിനേത്രിയാണ്. 1983 മുതൽ 1990 വരെയുള്ള നീണ്ടകാലം സംപ്രേഷണം ചെയ്യപ്പെട്ട അമേരിക്കൻ പ്രൈംടൈം സോപ്പ് ഓപ്പറയായ ഫാൽക്കൺ ക്രസ്റ്റിലെ മെലിസ അഗ്രെറ്റി എന്ന കഥാപാത്രമായി വേഷമിട്ടതിൻറെ പേരിലാണ് അവർ കൂടുതൽ പ്രശസ്തയായത്.
ജീവിതരേഖ
[തിരുത്തുക]മെക്സിക്കോയിലെ അകാഫുൽകോയിൽ വ്യാപാരം നടത്തിയിരുന്ന കാർലോസ് സെലെസ്റ്റിനോ ഓർട്ടിസിൻറേയും അലീഷ്യ ടോറെസ് ഓർട്ടിസിൻറെയും മകളായി മെക്സിക്കോ സിറ്റിയിലാണ് അവർ ജനിച്ചത്. മാതാപിതാക്കളുടെ നാലു മക്കളിൽ മൂന്നാമത്തെയാളായിരുന്ന അന അലീഷ്യ. പിതാവിൻറെ മരണത്തിനുശേഷം 6 വയസ്സു പ്രായമുണ്ടായിരുന്ന അന അലീഷ്യയുമായി ടെക്സസിലെ എൽ-പാസോയിലേക്ക് താമസം മാറ്റി. അവിടെ, മുത്തശ്ശി, വിധവയായ അമ്മ, അമ്മാവൻ ലൂയി, മൂന്നു സഹോദരങ്ങൾ എന്നിവരോടൊപ്പം അവരുടെ പിതാവു മുത്തശ്ശിക്കായി വാങ്ങിച്ചിരുന്ന ഒരു വീട്ടിൽ അന അലീസിയ താമസമാരംഭിച്ചു. 1972 ൽ ഹൈസ്കൂൾ പഠനം പൂർത്തിയാക്കിയതിനുശേഷം അന അലീസിയ വെല്ലസ്ലി കോളേജിൽ പഠിക്കുന്നതിനുള്ള ഒരു സ്കോളർഷിപ്പ് നേടിയിരുന്നു.
വെല്ലസ്ലി കോളജിലെ പഠനത്തിനിടയിൽ അനാ അലീസിയ ഒരു നൈപുണ്യപരിശോധനയ്ക്കു വിധേയയാകുകയും ജൂൾസ് ഫെയ്ഫറുടെ “ക്രൌളിംഗ് ആർനോൾഡ്” എന്ന നാടകത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന് അവസരം ലഭിക്കുകയും ചെയ്തു. വേനൽക്കാല അവധിക്കുശേഷം പുതിയ അദ്ധ്യയനവർഷാരംഭത്തിൽ അവർക്ക് ടെക്സാസിലെ എൽപാസിനു പുറത്തുള്ള അഡോബ് ഹോർസ്ഷൂ ഡിന്നർ തീയേറ്ററിൻറെ നൈപുണ്യ പരിശോധനയിൽ പങ്കെടുത്തിരുന്നു. അവരുടെ ഭാവിയിലെ എല്ലാ പദ്ധതികളിലും തുടർച്ചയായ അഭിനയിക്കുന്നതിനുള്ള ഒരു കരാർ നേടിയെടുത്തിരുന്നു. ഈ കരാർ പ്രകാരം ഹോളിവുഡിലും ന്യൂയോർക്കിലും നിന്നുള്ള പ്രശസ്ത നടിമാർക്കൊപ്പം ജോലി ചെയ്യാനും ഒരു വലിയ പ്രതിവാര ശമ്പളം ലഭിക്കുന്നതിനും അവർക്ക് അവസരം ലഭിക്കുമായിരുന്നു. ഈ ഓഫർ സ്വീകരിക്കപ്പെടുകയും വാഗ്ദാന കാലാവധിക്കിടയിൽത്തന്നെ തന്റെ നടിയെന്ന നിലയിലുള്ള ഓഹരിചീട്ട് കരസ്ഥമാക്കുകയും ചെയ്തു. അവർ വെല്ലസ്ലി കോളജിൽ നിന്ന് വിടവാങ്ങുകയും, പകരം അമ്മയുടെയും മൂന്നു സഹോദരങ്ങളുടേയും സാമീപ്യമുള്ള എൽ പാസോയിലെ യൂണിവേഴ്സിറ്റി ഓഫ് ടെക്സാസിൽ തൻറെ നാടകകലയിലെ ബിരുദം നേടുന്നതിനായി ചേരുകയും ചെയ്തു.[2] അവരുടെ നാടകത്തിലെ ആദ്യ തൊഴിൽവൈഭവമുള്ള കഥാപാത്രം ഒരു AEA കരാർ പ്രകാരമുള്ള “ദ ഓഡ് കപ്പിൾ” എന്ന നാടകത്തിലെ പിജിയൻ സിസ്റ്റേർസിൽ ഒരാളായിട്ടായിരുന്നു. എൽ പാസോയിലെ അഡോബ് ഹോർസ്ഷൂ ഡിന്നർ തീയേറ്ററിലെ നടനായ ബോബ് ഡെൻവരും ഇതിലെ ഒരു കഥാപാത്രമായിരുന്നു.[3]
അന്ന് അലീഷ്യാ അടുത്ത മൂന്നു വർഷങ്ങൾ UTEP യുടെ പ്രധാന സ്റ്റേജ് നാടകങ്ങളുടെ കൂടെ പ്രവർത്തിക്കുകയും അതുപോലെതന്നെ അഡോസ് ഹോർസ്ഷൂ നാടകശാലയുടെ എല്ലാ പദ്ധതികളിലും പ്രധാനപ്പെട്ട വേഷങ്ങൾ കരഗതമാക്കുകയും ചെയ്തു.
തൊഴിൽരംഗം
[തിരുത്തുക]1977 ൽ ബിരുദം നേടിയതിനുശേഷം അന അലീഷ്യ ലോസ് ഏഞ്ചൽസിലേക്ക് താമസം മാറ്റുകയും നിരവധി നിർമ്മാതാക്കളുടെ നൈപുണ്യ പരിശോധനകളിൽ പങ്കെടുക്കുകയും ചെയ്തു. ഒരു പകൽ സമയ പ്രക്ഷേപണ സോപ്പ് ഓപ്പറയായ റയാൻസ് ഹോപ്പിൽ അലീസിയ നീവ്സ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതുള്ള കരാർ നേടുകയും റിക്കാർഡിംഗിനായി ന്യൂയോർക്ക് നഗരത്തിലേയ്ക്കു പോകുകയും ചെയ്തു.
പരമ്പരയിലെ പതിനഞ്ച് മാസങ്ങളിലെ പ്രവർത്തനങ്ങൾക്കു ശേഷം അന അലീസിയ ഓർട്ടിസ്, ലോസ് ഏഞ്ചലസ്സിലേയ്ക്കു ഭാഗിക സമയത്തേയ്ക്കു തിരിച്ചെത്തുകയും, ഓഡിഷനുകളിലേർപ്പെടുന്നതു തുടരുകയുംയ അതേസമയം ടെക്സാസിലെ സൌത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ നിയമപഠന വിദ്യാലയത്തിൽ രാത്രികാലത്തെത്തി പഠനം നടത്തുകയും ചെയ്തിരുന്നു. അന്തിമമായി, അവസരങ്ങൾ കൂടുതലായി ലഭിക്കാൻ തുടങ്ങിയതോടെ ഒരു മുഴുവൻ സമയ അഭിനേതാവായി മാറാൻ തീരുമാനിക്കുകയും ചെയ്തു.[4]
അഭിനയരംഗം
[തിരുത്തുക]വർഷം | പേരു | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
1981 | ഹലോവീൻ II | ജാനറ്റ് മാർഷൽ | |
1989 | റോമിറോ | അരിസ്റ്റ സെലാഡ | |
1994 | ടു ഡൈ, ടു സ്ലീപ്പ് | കാത്തിയുടെ മാതാവ് | Voice |
വർഷം | സിനിമ | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
1977-1978 | റയാൻസ് ഹോപ്പ് (TV series) | അലീസിയ നീവ്സ് | |
1978 | ദ നെക്സ്റ്റ് സ്റ്റെപ്പ് ബിയോണ്ട് (TV series) | ഏഞ്ചെല മെൻഡോസ | എപ്പിസോഡ് "Portrait of the Mind: (1.9) |
1979 | ദ ഹാർഡി ബോയ്സ് മിസ്റ്ററീസ് (TV series) | സൂസെയിൻ ക്ലിഫോർഡ് | എപ്പിസോഡ് "Life on the Line" (3.10) |
1979 | ബാറ്റിൽസ്റ്റാർ ഗാലക്റ്റിക്ക (TV series) | അറോറ | എപ്പിസോഡ് "Take the Celestra" (1.20) |
1979 | ദ സാക്കെറ്റ്സ്് (TV movie) | ഡ്രുസില്ല | |
1979 | ബക്ക് റോജേർസ് ഇൻ ദ 25th സെഞ്ചുറി (TV series) | ഫലിന റെഡിംഗ് | എപ്പിസോഡ് "Vegas in Space" (1.3) |
1979 | ദ മിസ്അഡ്വഞ്ചേർസ് ഓഫ് ഷെരീഫ് ലോബോ (TV series) | മില്ലീ റോജേർസ് | എപ്പിസോഡ് "The Boom Boom Lady" (1.9) |
1980 | ഗാലെക്റ്റിക്ക 1980 (TV series) | ഗ്ലോറിയ അലോൻസോ | എപ്പിസോഡ് "Space Croppers" (1.9) |
1980 | ക്വിൻസി M.E. (TV series) | നഴ്സ് നാൻസി ബെർഗർ | എപ്പിസോഡ് "No Way to Treat a Patient" (5.22) |
1980 | Condominium (TV miniseries) | തെൽമ മെസെൻകോട്ട് | |
1981 | B.J. and the Bear (TV series) | ഡോളോറെസ് | എപ്പിസോഡ് "Seven Lady Captives" (3.11) |
1981 | Coward of the County (TV movie) | വയലറ്റ് | |
1981 | The Ordeal of Bill Carney (TV movie) | ലിസ സൽഡോണ | |
1982 | McClain's Law (TV series) | എപ്പിസോഡ് "A Matter of Honor" (1.8) | |
1982 | Tattletales (TV series) | Herself | 5 എപ്പിസോഡുകൾ |
1982-1988 | Falcon Crest (TV series) | Melissa Agretti Cumson Gioberti | 173 എപ്പിസോഡുകൾ |
1983 | Happy Endings (TV movie) | വെറോണിക്ക | |
1983 | Battle of the Network Stars XV (TV series) | Herself - CBS Team | |
1984 | Hollywood '84 (TV miniseries) | Herself | എപ്പിസോഡ് (1.2) |
1984 | The Love Boat (TV series) | സാമന്ത ഗ്രഗറി | എപ്പിസോഡ് " My Mother, My Chaperone/Present, The/Death and Life of Sir Alfred Demerest, The/Welcome Aboard: Part 1: (8.11) |
1984 | The Love Boat (TV series) | സാമന്ത ഗ്രഗറി | എപ്പിസോഡ് "My Mother, My Chaperone/Present, The/Death and Life of Sir Alfred Demerest, The/Welcome Aboard: Part 2" (8.12) |
1985 | Hotel (TV series) | Mary Ellen Carson | എപ്പിസോഡ് "Bystanders" (2.17) |
1986 | The CBS Easter Parade (TV special) | Herself - Host | |
1987 | Sex Symbols: Past, Present and Future (TV movie) | Herself | |
1988 | Moonlighting (TV series) | Mary Erin-Gates | എപ്പിസോഡ് "And the Flesh Was Made Word" (4.14) (as Ana-Alicia) |
1989 | ഫാൽക്കൺ ക്രസ്റ്റ് (TV series) | Samantha Ross | 5 എപ്പിസോഡുകൾ |
1990 | മിറക്കിൾ ലാൻറിംഗ് (TV movie) | Michelle Honda | (as Ana-Alicia) |
1991 | ലൈഫ് ഗോസ് ഓൺ (TV series) | Shanna Grey | എപ്പിസോഡ് "Lighter Than Air" (2.21) |
1993 | റിയോ ഷാനൻ (TV movie) | Dolores Santillan | |
1994 | മർഡർ, ഷീ റോട്ട് (TV series) | Sgt. Hilda Dupont | എപ്പിസോഡ് "Northern Explosion" (10.11) |
1994 | Acapulco H.E.A.T. (TV series) | Linda Davidson | എപ്പിസോഡ് "Code Name: Easy Riders" (1.12) |
1994 | Renegade (TV series) | Dr. Grace Prescott | എപ്പിസോഡ് "Sheriff Reno" (2.19) (as Ana-Alicia) |
1996 | Renegade (TV series) | Angela Baptista | എപ്പിസോഡ് "Hard Evidence" (4.19) (as Ana-Alicia) |
1997 | Happily Ever After: Fairy Tales for Every Child (TV series) | Duchess of Earl / Businessman's Daughter | എപ്പിസോഡ് "The Pied Piper" (5.2) (Voice) |
2004 | E! True Hollywood Story (TV series) | Herself | എപ്പിസോഡ് "Scream Queens" |
സംഗീതം
[തിരുത്തുക]Year | Title | Song | Notes |
---|---|---|---|
1985 | ഫാൽക്കൺ ക്രസ്റ്റ് (TV series) | "Mairzy Doates" | Episode "Cold Comfort" (4.23) |
1987 | ഫാൽക്കൺ ക്രസ്റ്റ് (TV series) | "Goody Goody" | Episode "Cold Hands" (6.23) |
1987 | ഫാൽക്കൺ ക്രസ്റ്റ് (TV series) | "Body and Soul" | Episode "Body and Soul" (6.24) |
1987 | ഫാൽക്കൺ ക്രസ്റ്റ് (TV series) | "Body and Soul", "Goody Goody" | Episode "Loose Cannons" (6.25) |
നാടകം
[തിരുത്തുക]Year | Title | Role | Notes |
---|---|---|---|
1973 | "The Odd Couple" | Pigeon Sister | Adobe Horseshoe Dinner Theater |
"Busybody" | Adobe Horseshoe Dinner Theater | ||
"Boeing, Boeing" | Adobe horseshoe Dinner Theater |
അവലംബം
[തിരുത്തുക]- ↑ Ana-Alicia profile at Film Reference.com
- ↑ 2.0 2.1 "Ana Alicia - Celebrities photos and facts". Archived from the original on 2013-12-04.
- ↑ "Archived copy". Archived from the original on 2014-08-08. Retrieved 2014-07-22.
{{cite web}}
: CS1 maint: archived copy as title (link) - ↑ "Archived copy". Archived from the original on 2014-08-08. Retrieved 2014-07-22.
{{cite web}}
: CS1 maint: archived copy as title (link)