അപ്‌സര റിയാക്റ്റർ
ദൃശ്യരൂപം
ഇന്ത്യയിലെ ആദ്യത്തെ അണുറിയാക്ടറാണ് അപ്സര റിയാക്റ്റർ. ബോംബെയിലെ ഭാഭാ ആണവ ഗവേഷണ കേന്ദ്ത്തിൽ ആണ് ഈ റിയാക്ടർ സ്ഥിതി ചെയുന്നത്. 1957 ജനുവരി 20-ന് പണ്ഡിറ്റ് ജവാഹർലാൽ നെഹ്രു ഔപചാരികമായി ഉദ്ഘാടനം ചെയ്ത ഈ റിയാക്ടർ 4.5 കി.ഗ്രാം ഭാരവും ഒരു മെഗാവാട്ട് പരമാവധി ശക്തിയുമുള്ള ഒരു ഗവേഷണ റിയാക്റ്റർ ആണ്. ന്യൂട്രോൺ ഭൗതികം, വികിരണ രസതന്ത്രം, ജീവശാസ്ത്രം മുതലായ തുറകളിലെ ഗവേഷണം, റേഡിയോ ആക്റ്റിവതയുള്ള ഐസോടോപ്പുകളുടെ നിർമ്മാണം, ശാസ്ത്രജ്ഞൻമാരുടേയും എൻജിനീയർമാരുടേയും പരിശീലനം തുടങ്ങിയവയാണ് ഈ റിയാക്റ്ററിന്റെ ഉപയോഗങ്ങൾ.
റിയാക്റ്റർ സൃഷ്ടിക്കുന്ന നീലവർണ ഷെറെൻകോവ് വികിരണത്തെ ഭാരതീയ സങ്കല്പത്തിലെ അപ്സരസുകളോട് സാദൃശപ്പെടുത്തി ജവാഹർലാൽ നെഹ്റു നൽകിയ പേരാണ് അപ്സര.
പുറംകണ്ണികൾ
[തിരുത്തുക]- http://www.barc.ernet.in/reactors/apsara.html Archived 2010-11-20 at the Wayback Machine.
- http://www.freeindia.org/biographies/greatscientists/homibhabha/page10.htm
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അപ്സര റിയാക്റ്റർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |