അഫിനിറ്റി ഫോട്ടോ
വികസിപ്പിച്ചത് | Serif |
---|---|
ആദ്യപതിപ്പ് | 9 ജൂലൈ 2015 |
Stable release | 1.8.5
/ 24 ഓഗസ്റ്റ് 2020[1] |
ഓപ്പറേറ്റിങ് സിസ്റ്റം | macOS, iOS, Microsoft Windows |
വലുപ്പം | 2,81 GB (macOS), 994 MB (iOS), 866 MB (Windows) |
ലഭ്യമായ ഭാഷകൾ | 9 languages |
ഭാഷകളുടെ പട്ടിക English, German, French, Spanish, Portuguese, Japanese, Italian, Chinese, Russian | |
തരം | Raster graphics editor |
അനുമതിപത്രം | Proprietary commercial software, trialware |
വെബ്‌സൈറ്റ് | affinity |
മാക് ഒഎസ്[2], ഐ.ഒ.എസ്.[3][4], വിൻഡോസ്[5][6] എന്നിവയ്‌ക്കായി സെരിഫ് എന്ന സോഫ്റ്റ്‌വെയർ കമ്പനി വികസിപ്പിച്ചെടുത്ത ഒരു റാസ്റ്റർ ഗ്രാഫിക്സ് എഡിറ്ററാണ് അഫിനിറ്റി ഫോട്ടോ. സെരിഫ് തന്നെ വികസിപ്പിച്ച അഫിനിറ്റി ഡിസൈനർ, അഫിനിറ്റി പബ്ലിഷർ എന്നിവയോടൊപ്പം ഈ സോഫ്റ്റ്‌വെയർ "അഫിനിറ്റി ട്രിനിറ്റി" എന്നറിയപ്പെടുന്ന ഒരു സോഫ്റ്റ്‌വെയർ ത്രയത്തിന്റെ ഭാഗമാവുന്നു. മാക് ഒഎസ് ആപ്പ് സ്റ്റോർ, ഐ ഒഎസ് ആപ്പ് സ്റ്റോർ, മൈക്രോസോഫ്റ്റ് സ്റ്റോർ എന്നിവയിൽ നിന്ന് അഫിനിറ്റി ഫോട്ടോ വാങ്ങാവുന്നതാണ്.
പ്രവർത്തനം
[തിരുത്തുക]2017-ൽ സെരിഫ് നിർത്തലാക്കിയ ഫോട്ടോപ്ലസ് എന്ന സോഫ്റ്റ്‌വെയറിന്റെ പിൻഗാമിയാണ് അഫിനിറ്റി ഫോട്ടോ. [7] അഫിനിറ്റി ത്രയത്തിന് കൂടുതൽ ശ്രദ്ധ നൽകുന്നതിനാണ് സെരിഫ് ഫോട്ടോപ്ലസ് നിർത്തലാക്കിയത്. അഡോബി ഫോട്ടോഷോപ്പിനു ഒരു ബദൽ എന്നനിലയിൽ അഫിനിറ്റി ഫോട്ടോയെ വിശേഷിപ്പിക്കുന്നു, മാത്രമല്ല അഡോബിയുടെ പിഎസ്‌ഡി ഫോർമാറ്റ് (ഫോട്ടോഷോപ്പ് സ്മാർട്ട് ഒബ്ജെക്ട്സ് അടക്കം) ഈ സോഫ്റ്റ്‌വെയർ നന്നായി കൈകാര്യം ചെയ്യും.[8][9][10]
റോ പ്രോസസ്സിംഗ്, കളർ സ്പേസ് ഓപ്ഷനുകൾ, ഇഫക്റ്റുകൾ പ്രയോഗിക്കുന്ന സമയം തന്നെ മാറ്റങ്ങൾ കാണാവുന്ന ലൈവ് പ്രിവ്യൂ സൗകര്യം, ഇമേജ് സ്റ്റിച്ചിംഗ്, ആൽഫ കമ്പോസിറ്റിംഗ്, ബ്ലാക്ക് പോയിന്റ് കോമ്പൻസേഷൻ കൂടാതെ ഒപ്റ്റിക്കൽ വ്യതിചലന തിരുത്തലുകൾ എന്നിവ അഫിനിറ്റി ഫോട്ടോയ്ക്ക് ചെയ്യാനാവും.[11] പരിധിയില്ലാത്ത ലെയറുകൾ, റോ ഫോട്ടോകൾ വികസിപ്പിക്കുന്നതിനുള്ള ഒരു പ്രത്യേക വർക്ക്‌സ്‌പെയ്‌സ് എന്നിവ അഫിനിറ്റി ഫോട്ടോയുടെ പ്രത്യേകതയാണ്. ആർജിബി, സിഎംവൈകെ, എൽഎബി, ഓരോ ചാനലിലും 16-ബിറ്റ് എഡിറ്റിംഗ് എന്നിവ ഈ സോഫ്റ്റ്‌വെയറിന് ചെയ്യാനാവും.[12]
ആപ്പിൾ അപ്പർച്ചർ അല്ലെങ്കിൽ അഡോബി ലൈറ്റ് റൂം പോലുള്ള ഒരു ഇമേജ് ഓർഗനൈസർ അല്ല അഫിനിറ്റി ഫോട്ടോ, എന്നാൽ അത്തരത്തിൽ ഒരെണ്ണം വികസിപ്പിക്കുകയാണെന്ന് സെരിഫ് സ്ഥിരീകരിച്ചു.[13]
വികസനം
[തിരുത്തുക]മാക് ഒഎസിന് മാത്രമുള്ള ഒരു റാസ്റ്റർ ഗ്രാഫിക്സ് എഡിറ്റർ ആയാണ് അഫിനിറ്റി ഫോട്ടോ തുടക്കം കുറിച്ചത്. മാക് ഒഎസിന് വേണ്ടി വികസിപ്പിച്ച രണ്ടാമത്തെ ആപ്ലിക്കേഷനായിരുന്നു ഇത്. ആദ്യം പുറത്തുവന്ന അഫിനിറ്റി ഡിസൈനർ പോലെ ഇതും, ഗ്രാൻഡ് സെൻട്രൽ ഡിസ്‌പാച്ച്, കോർ ഗ്രാഫിക്സ്, ഓപ്പൺജിഎൽ , മെറ്റൽ 2 ഹാർഡ്‌വെയർ ആക്‌സിലറേഷൻ എന്നിവയുൾപ്പെടെയുള്ള കോർ നേറ്റീവ് സാങ്കേതികവിദ്യകളെ പ്രയോജനപ്പെടുത്തുന്നതിനായി പൂർണമായും പുതിയതായി എഴുതിയതാണ്.
2009 ൽ ലീഡ് ഡിസൈനർ ആൻഡി സോമർഫീൽഡിന്റെ നേതൃത്വത്തിൽ സെരിഫ് അഫിനിറ്റി ഫോട്ടോയ്ക്കായി ഒരു ആർ & ഡി ടീം സ്ഥാപിച്ചു. 2015 ഫെബ്രുവരി 9 ന് അഫിനിറ്റി ഫോട്ടോയുടെ ഒരു സൗജന്യ ബീറ്റ ടെസ്റ്റ് പതിപ്പ് പൊതുജനങ്ങൾക്കായി പുറത്തിറക്കി.
9 ജൂലൈ 2015-ന്, അഫിനിറ്റി ഫോട്ടോയുടെ ആദ്യ സ്ഥിര പതിപ്പായ 1.3.1 മാക് ആപ്പ് സ്റ്റോറിൽ ലഭ്യമാക്കി. ആ സമയത്ത്, വേരിഫിന്റെ വിൻഡോസിനായുള്ള റാസ്റ്റർ ഗ്രാഫിക്സ് എഡിറ്റർ ആയിരുന്നു ഫോട്ടോപ്ലസ്. എന്നാൽ അഫിനിറ്റി ഫോട്ടോയുടെ വിൻഡോസ് പതിപ്പ് പുറത്തിറങ്ങിയതിന് ശേഷം, ഈ ഉൽപ്പന്നം നിർത്തലാക്കി. ഓഗസ്റ്റിൽ പുറത്തിറങ്ങിയ അഫിനിറ്റി ഫോട്ടോയുടെ 1.3.5 പതിപ്പ് നിരവധി ബഗ്ഗുകൾക്ക് പരിഹാരം കാണുകയും കൂടുതൽ മെച്ചപ്പെടുത്തലുകളും ഉൾപ്പെടുത്തി.
2015 ഡിസംബറിൽ സെരിഫ് അഫിനിറ്റി ഫോട്ടോയിലേക്കുള്ള ആദ്യ പ്രധാന അപ്‌ഡേറ്റ് പ്രഖ്യാപിച്ചു. 1.4 പതിപ്പ് പനോരമ ഫോട്ടോ സ്റ്റിച്ചിംഗും മാക് ഒഎസ് 10.11 എൽ ക്യാപിറ്റന് പിന്തുണയും ചേർത്തു. ഈ പതിപ്പിൽ ഇറ്റാലിയൻ, പോർച്ചുഗീസ് (ബ്രസീലിയൻ), ജാപ്പനീസ്, ചൈനീസ് (ലളിതവൽക്കരിച്ച) എന്നീ ഭാഷകൾക്ക് പിന്തുണ നൽകി.
2016 ഡിസംബറിൽ, സെരിഫ് അഫിനിറ്റി ഫോട്ടോയുടെ വിൻഡോസ്, മാക് ഒഎസ് പതിപ്പുകൾ ഒരേ സമയം പുറത്തിറക്കി. അഫിനിറ്റി ഫോട്ടോ 1.5.1 പതിപ്പ് 32-ബിറ്റ് ഫയൽ ഫോർമാറ്റുകൾകളും 70-ലധികം പുതിയ ക്യാമറ റോ ഫയൽ ഫോർമാറ്റുകൾ പിന്തുണക്കുന്ന 32-ബിറ്റ് ആർജിബി എഡിറ്റിംഗ് മോഡ് ഉൾപ്പെടുത്തി. ഈ പതിപ്പ് പുതിയ മാക്ബുക്ക് പ്രോയുടെ ടച്ച് ബാറിനും പിന്തുണ നൽകി.
5 ജൂൺ 2017 ന് സാൻ ജോസിലെ ആപ്പിളിന്റെ ഡബ്ല്യുഡബ്ല്യുഡിസിയിൽ സെറിഫ് ഐപാഡിനായി അഫിനിറ്റി ഫോട്ടോപുറത്തിറക്കി. ആപ്പിളിന്റെ പുതിയ ഐ ഒഎസ് 11 യുമായുള്ള അനുയോജ്യതയ്ക്കായി 2017 സെപ്റ്റംബറിൽ ഐപാഡ് പതിപ്പ് അപ്‌ഡേറ്റുചെയ്‌തു.
സെരിഫ് 2017 നവംബറിൽ അഫിനിറ്റി ഫോട്ടോയിലേക്കും അഫിനിറ്റി ഡിസൈനറിലേക്കും പ്രധാന അപ്‌ഡേറ്റുകൾ പുറത്തിറക്കി. അഫിനിറ്റി ഫോട്ടോ 1.6.6 മാക് ഒഎസ് 10.13 ഹൈ സിയറക്കുവേണ്ടി നവീകരിച്ചു, മെച്ചപ്പെട്ട ഫോട്ടോഷോപ്പ് പ്ലഗിന്നുകളുടെ പിന്തുണയും ലഭ്യമാക്കി. ഇരുണ്ട അല്ലെങ്കിൽ ഇളം ഉപയോക്തൃ ഇന്റർഫേസിലേക്ക് മാറാനുള്ള ഒരു സൗകര്യവും ഈ പതിപ്പിൽ ചേർത്തു.
2020 ഫെബ്രുവരിയിൽ, ഫോട്ടോയുടെ 1.8 പതിപ്പ് പിഎസ്ഡി ഫയലുകളിൽ ഫോട്ടോഷോപ്പ് സ്മാർട്ട് ഒബ്ജക്റ്റുകൾക്ക് പിന്തുണ ചേർത്തു, കൂടാതെ പ്ലഗ്-ഇന്നുകളുടെ ശേഖരമായ ഡിഎക്സ്ഒയുടെ നിക്ക് കളക്ഷൻനുള്ള പിന്തുണ വിപുലീകരിച്ചു. [10]
സ്വീകരണം
[തിരുത്തുക]അഫിനിറ്റി ഫോട്ടോയുടെ മാക് ഒഎസ് പതിപ്പിനു പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാരുടെ ഇടയിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. 2015 ലെ മികച്ച മാക് ആപ്ലിക്കേഷനായി ആപ്പിൾ ഇതിനെ തിരഞ്ഞെടുത്തു.
2016-ൽ, മികച്ച ഇമേജിങ് സോഫ്റ്റ്വെയർ ആയി ടെക്നിക്കൽ ഇമേജ് പ്രസ് അസോസിയേഷൻ അഫിനിറ്റി ഫോട്ടോയെ തിരഞ്ഞെടുത്തു.
2017 നവംബറിൽ, അഫിനിറ്റി ഫോട്ടോയുടെ ഐ ഒഎസ് അപ്ലിക്കേഷനെ ഈ വർഷത്തെ ഏറ്റവും മികച്ച ഐപാഡ് അപ്ലിക്കേഷനായി ആപ്പിൾ തിരഞ്ഞെടുത്തു.[14][15]
അവലംബം
[തിരുത്തുക]- ↑ "Affinity Photo for Windows - 1.8.5". Affinity Forum. Retrieved 2020-09-23.
- ↑ Lane, Terry (2015-08-13). "Affinity emerges as Photoshop alternative but only for Macs" (in ഇംഗ്ലീഷ്). Retrieved 2020-12-26.
- ↑ Benjamin, Jeff (2017-06-24). "Friday 5: Affinity Photo - a must-have photo editing app for iPad Pro owners [Video]" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-12-26.
- ↑ "Affinity Photo for iPad Review". Retrieved 2020-12-26.
- ↑ "Affinity Photo for Windows now available, Mac version updated to 1.5". Retrieved 2020-12-26.
- ↑ December 2016, Cat Ellis 14. "Serif Affinity Photo comes to Windows" (in ഇംഗ്ലീഷ്). Retrieved 2020-12-26.
{{cite web}}
: CS1 maint: numeric names: authors list (link) - ↑ Ogunjobi, Anino (2017-08-10). "Digital Craft: Serif discontinues its Pageplus, Drawplus and Photoplus designing software to focus on its(Serif) new Affinity range of Professional graphic design software". ANINO (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2019-08-17.
- ↑ "Affinity Photo", Wikipedia (in ഇംഗ്ലീഷ്), 2020-11-22, retrieved 2020-12-26
- ↑ "Affinity Photo is a New Pro Photoshop Alternative for Mac Users: Get It for Free". Retrieved 2020-12-26.
- ↑ 10.0 10.1 Benjamin, Jeff (2020-02-26). "Affinity Photo, Publisher, and Designer updated to version 1.8". 9to5Mac (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-03-07.
- ↑ "Affinity Photo – Complete Feature List". Retrieved 2020-12-26.
- ↑ Banks, Adam. "Photoshop for 40 quid: Affinity Photo pushes pixels further than most" (in ഇംഗ്ലീഷ്). Retrieved 2020-12-26.
- ↑ "I Tested 10+ Photoshop Alternatives to See How They Stack Up". Retrieved 2020-12-26.
- ↑ "Affinity Photo named Best iPad App of 2017, celebrates with 50% off sale". Retrieved 2020-12-26.
- ↑ "Affinity Photo: 'Apple's best iPad app of 2017' is half price". 2017-12-08. Retrieved 2020-12-26.