Jump to content

അഫ്ഗാനിസ്താൻ ദേശീയ ക്രിക്കറ്റ് ടീം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അഫ്ഗാനിസ്ഥാൻ ദേശീയ ക്രിക്കറ്റ് ടീം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അഫ്ഗാനിസ്താൻ
അഫ്ഗാനിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ ലോഗോ
അഫ്ഗാനിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ ലോഗോ
അഫ്ഗാനിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ ലോഗോ
ഐ.സി.സി. അംഗത്വം ലഭിച്ചത് 2001
ഐ.സി.സി. അംഗനില അസോസിയേറ്റ്
ഐ.സി.സി. വികസനമേഖല ഏഷ്യ
ലോക ക്രിക്കറ്റ് ലീഗ് വിഭാഗം ഒന്ന്
നായകൻ മുഹമ്മദ് നബി
പരിശീലകൻ കബീർ ഖാൻ
രേഖപ്പെടുത്തിയിട്ടുള്ള ആദ്യകളി 15 ഒക്ടോബർ 2001 v നൗഷേര, ജിംഖാന ഗ്രൗണ്ട്, പെഷവാർ, പാകിസ്താൻ
ഏകദിനക്രിക്കറ്റ്
കളിച്ച മൽസരങ്ങൾ 22
ഏകദിനവിജയ/പരാജയങ്ങൾ 15/7
ട്വന്റി 20
കളിച്ച മൽസരങ്ങൾ 17
ട്വന്റി 20 വിജയ/പരാജയങ്ങൾ 10/7
ഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റ്
കളിച്ച മൽസരങ്ങൾ 9
ഫസ്റ്റ് ക്ലാസ് വിജയ/പരാജയങ്ങൾ 7/0
ലിസ്റ്റ് എ ക്രിക്കറ്റ്
കളിച്ച മൽസരങ്ങൾ 33
ലിസ്റ്റ് എ വിജയ/പരാജയങ്ങൾ 16/17
ഐ.സി.സി. ലോകകപ്പ് യോഗ്യത
പങ്കെടുത്തത് 1 (First in 2009)
മികച്ച ഫലം 5th (2009)
ICC World Twenty20
Appearances 2 (First in 2010,2021ഐ.സി.സി. ലോക ട്വന്റി )
Best result ഒന്നാം റൗണ്ട് (2010), സൂപ്പർ 12 മൂന്നാം സ്ഥാനം
പുതുക്കിയത്: 12 നവംബർ 2011

അന്താരാഷ്ട്ര ക്രിക്കറ്റിൽ അഫ്ഗാനിസ്താനെ പ്രതിനിധീകരിക്കുന്ന ക്രിക്കറ്റ് ടീമാണ് അഫ്ഗാനിസ്താൻ ദേശീയ ക്രിക്കറ്റ് ടീം. 19-ആം നൂറ്റാണ്ടിന്റെ മധ്യം മുതൽതന്നെ അഫ്ഗാനിസ്താനിൽ ക്രിക്കറ്റ് കളി പ്രചാരത്തിലുണ്ടായിരുന്നെങ്കിലും ഒരു മികച്ച ടീമെന്ന നിലയിൽ അവർ കളിക്കാൻ ആരംഭിച്ചത് 20-ആം നൂറ്റാണ്ടിന്റെ അവസാനം മുതൽ മാത്രമാണ്. അഫ്ഗാനിസ്താൻ ക്രിക്കറ്റ് ഫെഡറേഷൻ 1995ൽ നിലവിൽ വരികയും 2001ൽ അവർ ഐ.സി.സി.യുടെ അഫിലിയേറ്റ് അംഗമാകുകയും ചെയ്തു.2003ൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിൽ അവർ അംഗമായി[1]. 2013 ജൂണിൽ അവർക്ക് ഐ.സി.സി.യുടെ അസോസിയേറ്റ് അംഗത്വവും ലഭിച്ചു.2017 ജൂണിൽ അവർക്ക് ഐസിസിയുടെ ടെസ്റ്റ് പദവി ലഭിച്ചു. 2010ലും 2012ലും ഐ.സി.സി. ലോക ട്വന്റി 20 ടൂർണമെന്റിന് അവർ യോഗ്യത നേടിയെങ്കിലും രണ്ട് തവണയും ആദ്യ റൗണ്ടിൽ തന്നെ അവർ പുറത്തായി. 2013ൽ നടന്ന യോഗ്യതാമത്സരത്തിൽ മികച്ച പ്രകടനം കാഴചവെച്ച അവർ 2015 ലോകകപ്പിലേക്ക് ആദ്യമായി യോഗ്യത നേടി.

ഇപ്പോഴത്തെ ടീം

[തിരുത്തുക]
  • നവ്രോസ് മംഗൽ
  • അസ്ഗർ സ്റ്റാനിക്സായ്(c)
  • ദൗലത്ത് സദ്രാൻ
  • ഗുൽബുദീൻ നായിബ്
  • ഹമീദ് ഹസൻ
  • ഹംസ ഹോടക്
  • ഇസാത്തുള്ള ദൗലത്ത്സായ്
  • ജാവേദ് അഹ്മാദി
  • കരീം സാദിഖ്
  • മൊഹമ്മദ് നബി
  • മൊഹമ്മദ് ഷഹ്സാദ്
  • നൂർ അലി
  • സമിയുള്ള ഷെൻവാരി
  • ഷബീർ നൂറി
  • ഷാപൂർ സദ്രാൻ

അവലംബം

[തിരുത്തുക]