അഫ്ലജ് ജലസേചന സമ്പ്രദായം
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | ഒമാൻ |
Area | 1,455.949, 16,404.33 ഹെ (156,717,000, 1.7657474×109 sq ft) |
Includes | Falaj Al-Jeela, Falaj Al-Katmeen, Falaj Al-Malki, Falaj Al-Muyasser, Falaj Daris |
മാനദണ്ഡം | v |
അവലംബം | ലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്1207 1207 |
നിർദ്ദേശാങ്കം | 22°59′56″N 57°32′10″E / 22.99889°N 57.53611°E |
രേഖപ്പെടുത്തിയത് | 2006 (30th വിഭാഗം) |
AD-500 മുതൽക്കേ ഒമാനിൽ നിലനിന്നിരുന്ന ഒരു ജലസേചനരീതിയാണ് ഒമാനിലെ അഫ്ലജ് ജലസേചന സമ്പ്രദായം എന്ന് അറിയപ്പെടുന്നത് (ഇംഗ്ലീഷ്: Aflaj Irrigation Systems of Oman). ധാഖിലിയ, ഷർക്ക്വിയ ബത്തിനഹ് എന്നീ പ്രദേശങ്ങളിലാണ് ഈ രീതി പ്രധാനമായും നിലനിന്നിരുന്നത്. 2500 BC-മുതൽക്കേ ഈ സമ്പ്രദായം ഒമാനിൽ നിലനിന്നിരുന്നു ചരിത്രഗവേഷകർ കരുതുന്നു. ചെറു കനാലുകളും ചാലുകളും വഴി ജലം ഗാർഹിക-കാർഷിക ഉപയോഗത്തിനായി എത്തിക്കുന്ന ഒരു സവിശേഷ രീതിയാണ് അഫ്ല്ലജ്.
"ഫലജ്" എന്നവാക്കിന്റെ ബഹുവചനമാണ് അഫ്ലജ്, "ഭാഗങ്ങളായി വേർത്തിരിച്ചത്" എന്നാണ് അറബിയിൽ ഫലജ് എന്ന വാക്കിനർത്ഥം. എല്ലാവരിലും കൃത്യതയോടെ ഈ ജലസേചനരീതിവഴി ജലം എത്തിയിരുന്നു. ഭൂഗുരുത്വബലമാണ് ഈ ജലസേചനരീതിയിൽ പ്രയോഗിച്ചിരിക്കുന്നത്. കനാലുകളെ കൂടാതെ അനുബന്ധനിരീക്ഷണഗോപുരങ്ങളും, പള്ളികളും മറ്റു കെട്ടിടങ്ങളുമെല്ലാം ഇതിന്റെ ഭാഗമായുണ്ട്.[1]
2006-ൽ യുനെസ്കോ ഇത്തരത്തിലുള്ള 5 അഫ്ലജ് ശൃംഖലകളെ ലോകപൈതൃകപട്ടികയിൽ ഉൾപ്പെടുത്തി. ഫലജ്-അൽ-ഖത്മീൻ, ഫലജ്-അൽ-മാൽകി, ഫലജ് ദാരിസ്, ഫലജ്-അൽ-മയാസർ ഫലജ് അൽ-ജീല എന്നിവയാണവ[2]
അവലംബം
[തിരുത്തുക]- ↑ "Aflaj Irrigation Systems of Oman". UNESCO. Retrieved 17 May 2015.
- ↑ "Ancient irrigation system (Oman) and Palaces of Genoa (Italy) among ten new sites on World Heritage List". UNESCO. Retrieved 17 May 2015.