അബ്ദുല്ല യൂസഫ് അലി
ഈ താൾ മെച്ചപ്പെടുത്തുകയോ ഇതിലുള്ള പ്രശ്നങ്ങൾ സംവാദം താളിൽ രേഖപ്പെടുത്തുകയോ ചെയ്യേണ്ടതാണ്.. {{ {{{template}}}
|1=article |date= |demospace= |multi= }}{{ {{{template}}} |1=article |date= |demospace= |multi=}} |
അബ്ദുല്ല യൂസഫ് അലി | |
---|---|
ജനനം | |
മരണം | ഡിസംബർ 10, 1953 | (പ്രായം 81)
തൊഴിൽ | മുസ്‌ലിം പണ്ഡിതൻ |
ഖുർആനിന്റെ ഇംഗ്ലീഷ് വിവർത്തനത്തിലൂടെ പ്രസിദ്ധനായ ഇസ്‌ലാമിക പണ്ഡിതനാണ് ഹാഫിസ് അബ്ദുല്ല യൂസഫ് അലി. (14 ഏപ്രിൽ 1872 – 10 ഡിസംബർ 1953). ഇന്ത്യക്കാരനായ യൂസഫലിയുടെ ഖുർആൻ വിവർത്തനം ഇംഗ്ലീഷ് ഭാഷക്കാർക്കിടയിൽ വ്യാപകമായി വായിക്കപ്പെടുന്ന ഒന്നാണ്.
ഗുജറാത്തിലെ സൂരത്തിൽ ഒരു സമ്പന്ന വ്യാപാര കുടുംബത്തിലെ ദാവൂദി ബോറ അംഗത്തിന്റെ മകനായി ജനനം. ചെറുപ്പത്തിൽ തന്നെ മതവിദ്യാഭ്യാസം നേടിയ അലി ഖുർആൻ മുഴുവനായും ഹൃദ്യസ്ഥമാക്കി. ഇംഗ്ലീഷും അറബിക്കും ഒഴുക്കോടെ സംസാരിക്കുമായിരുന്നു അദ്ദേഹം. യൂണിവേഴ്സിറ്റി ഓഫ് ലീഡ്സ് ഉൾപ്പെടെ നിരവധി യൂറോപ്പ്യൻ സർവകലാശാലകളിൽ അദ്ദേഹം വിദ്യാഭ്യാസം നേടി. ഖുർആൻ പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിച്ച അദ്ദേഹം 1934-ൽ രചന ആരംഭിച്ച് 1938-ൽ പൂർത്തിയാക്കി പ്രസിദ്ധീകരിച്ച പ്രസിദ്ധ ഖുർആൻ വിവർത്തന ഗ്രന്ഥമാണ് "ദി ഹോളി ഖുർആൻ: ടെക്സ്റ്റ്, ട്രാൻസ്ലേഷൻ ആൻഡ് കമന്ററി". ലാഹോറിലെ മുഹമ്മദ് അഷ്റഫ് പബ്ലിഷേഴ്സ് ആണ് ഇതു പ്രസിദ്ധീകരിച്ചത്.
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]