ഉള്ളടക്കത്തിലേക്ക് പോവുക

മുഹമ്മദ് ബ്ൻ അബ്ദിൽ വഹാബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അബ്ദുൽ വഹാബ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മുഹമ്മദ് ഇബ്നു അബ്ദുൾ വഹാബ്
കാലഘട്ടംModern era
പ്രദേശംArab scholar
ചിന്താധാരSalafi
സ്വാധീനിച്ചവർ
സ്വാധീനിക്കപ്പെട്ടവർ

ക്രസ്താബ്ദം 18-ആം നൂറ്റാണ്ടിൽ (1703–1792) സൗദി അറേബ്യയിൽ ജീവിച്ചിരുന്ന ഒരു പ്രമുഖ മത പണ്ഡിതനായിരുന്നു മുഹമ്മദ് ഇബ്ൻ അബ്ദ്-അൽ-വഹാബ് അത്-തമീമി (അറബി:محمد بن عبد الوهاب التميمي) . സൗദി അറേബ്യയിലെ റിയാദിലെ നജ്ദിൽ ആണ് അദ്ദേഹം ജനിച്ചത്. അറബ് ഗോത്രമായ ബനുതമിലെ ഒരംഗമായിരുന്നു അദ്ദേഹം.

സ്വന്തം പിതാവ് അബ്ദുൽ വഹാബ് പണ്ഡിതനും ഖാളിയുമായിരുന്നു. പിതാവിൽ നിന്ന് പഠനം ആരംഭിച്ച് ഒടുവിൽ ബസ്വറയിൽ എത്തി. അവിടെ വെച്ചാണ് തന്റെ പുതിയ ആശയം ആദ്യമായി പ്രഖ്യാപിക്കുന്നത്. പ്രവാചകന്മാരോടും സ്വഹാബത്ത് ഉൾപ്പെടെയുള്ള ഔലിയാക്കളോടും മുസ്‌ലിം ഉമ്മത്ത് കാത്തുസൂക്ഷിക്കുന്ന സ്നേഹവും ബഹുമാനവും അവരുടെ ഓർമകൾ നിലനിർത്തുന്നതിനായി ആ മഹാന്മാരുടെ അന്ത്യ വിശ്രമ കേന്ദ്രങ്ങളെയും മറ്റുചരിത്ര ശേഷിപ്പുകളെയും സംരക്ഷിക്കുന്നതും അവിടങ്ങളിൽ സന്ദർശനം നടത്തുന്നതും മുസ്‌ലിം ലോകത്ത് നടന്നുവരുന്ന പ്രമാണബദ്ധമായ ആചാരമാണ്. [1]

ഇത് വ്യക്തിപൂജയാണെന്നും വീരാരാധനയാണെന്നും വ്യാഖ്യാനിച്ച്, മുസ്‌ലിംകൾ ഒന്നടങ്കം ഏകദൈവ വിശ്വാസത്തിൽ നിന്ന് ബഹുദൂരം അകന്നു പോകുകയും ബഹുദൈവ ആരാധകരായി മാറുകയും ചെയ്തിരിക്കുന്നു എന്ന അപകടകരമായ വാദമാണ് ഇദ്ദേഹം ആദ്യമായി ഉന്നയിച്ചത്. തുടർന്ന് തൗഹീദിന്റെ പുനഃസ്ഥാപനത്തിനു വേണ്ടി ജിഹാദ് നടത്തണമെന്നും അതിനായി നിലവിലുള്ള മുസ്‌ലിം ഭരണകൂടങ്ങളോട് പോരാടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ബസ്വറയിൽ നിന്ന് ഈ പുതിയ ആശയക്കാരനെ ജനം ഓടിച്ചുവിട്ടു. പിന്നീട് ഹുറയ്മിലയിൽ എത്തി അൽ ഇഖ് വാൻ എന്ന പേരിൽ ഒരു പോരാളി സംഘം രൂപവത്കരിച്ചു. തുടർന്ന് ഉമർ(റ)ന്റെ സഹോദരൻ സൈദുബ്നുഖതാബിന്റെ ഖബ്്ർ പൊളിച്ചു. ഒരു സ്ത്രീയെ വ്യഭിചാരം ആരോപിച്ച് എറിഞ്ഞു കൊല്ലുകയും ചെയ്തു. ഈ സംഭവത്തിലൂടെയാണ് ഈ പ്രസ്ഥാനം കുപ്രസിദ്ധി നേടിയത്. ഇതോടെ ഹുറയ്മിലയിലെ ഗവർണറായിരുന്ന ഉസ്മാൻ ഇബ്നു മുഅമ്മർ ഇദ്ദേഹത്തെ നാടുകടത്തി. ശേഷം തന്റെ ജന്മനാടായ ഉയയ്നയിൽ തിരിച്ചെത്തി. (താരീഖ് മംലക- പേജ് 78) ഇത്രയും കാലത്തെ അനുഭവത്തിൽ നിന്ന് ഇബ്നു അബ്ദുൽ വഹാബിന് ഒരു കാര്യം ബോധ്യമായി.

തന്റെ ആശയം നടപ്പാക്കണമെങ്കിൽ രാഷ്ട്രീയ അധികാരം ആവശ്യമാണ്. അതിനായി അദ്ദേഹം നജ്ദിലെ ഗവർണറായിരുന്ന മുഹമ്മദ് ഇബ്നു സുഊദുമായി അടുപ്പം സ്ഥാപിച്ചു. താങ്കൾ ഉസ്മാനി ഖിലാഫത്തിന് കീഴിൽ ഒരു ഗവർണറായി കഴിയേണ്ട ആളല്ല എന്നും തുർക്കികളല്ല അറബികളെ ഭരിക്കേണ്ടതെന്നും പറഞ്ഞ് ഒരു സ്വതന്ത്ര രാജാവാകാൻ ഉള്ള ആഗ്രഹം അയാളിൽ സൃഷ്ടിച്ചെടുത്തു. ശേഷം ഇരുവരും ചേർന്ന് ഒരു കരാറിൽ ഏർപ്പെട്ടു. സഊദിയിൽ നിന്ന് പുറത്തിറക്കിയ ഔദ്യോഗിക ചരിത്ര ഗ്രന്ഥമായ താരീഖ് മംലകത്തുൽ അറബിയ്യ സഊദിയ്യ പേജ് 1/95ൽ അതിനെ കുറിച്ച് പറയുന്നു. “”ഇസ്‌ലാഹി പ്രവർത്തനത്തിൽ ഇരുവരും സഹകരിച്ചു പ്രവർത്തിക്കുക. ഈ ആശയത്തിലായി പോരാടി ഒരു പുതിയ രാഷ്ട്രം സ്ഥാപിക്കുക. അങ്ങനെ നിലവിൽ വരുന്ന രാജ്യത്തിന്റെ രാഷ്ട്രീയാധികാരം മുഹമ്മദ് ഇബ്നു സുഊദിനും കുടുംബത്തിനും അവകാശപ്പെട്ടതും രാജ്യത്തെ മത ഡിപ്പാർട്ട്മെന്റുകളുടെ നിയന്ത്രണം മുഹമ്മദ് ഇബ്‌നു അബ്ദുൽ വഹാബിനും മക്കൾക്കുമായിരിക്കും”. അങ്ങനെ മതവും രാഷ്ട്രീയവും രണ്ട് കുടുംബങ്ങൾക്കായി വീതം വെച്ച് അവർ അൽ ഇഖ്്വാൻ എന്ന വഹാബി വളണ്ടിയർമാരെയും ഇബ്നു സുഊദിന്റെ പോലീസുകാരെയും ഇറക്കി ജിഹാദ് ആരംഭിച്ചു. വഹാബിസം സ്വീകരിക്കാത്തവരെ നിഷ്‌കരുണം കൊന്നുതള്ളി. അവരുടെ സ്വത്തുക്കൾ യുദ്ധാർജിത സമ്പത്താക്കി പിടിച്ചെടുത്തു.

പ്രവാചകാനുചരൻമാരുടെയും ,പൂർ‌വ്വസ്വൂരികളുടെയും കാലശേഷം മുസ്ലിങ്ങളുടെ വിശ്വാസത്തിലും ആചാരത്തിലും കടത്തി കൂട്ടിയാണ് മുഹമ്മദ് ബ്ൻ അബ്ദിൽ വഹാബ് ആദ്യമായി രംഗത്ത് വന്നത്[അവലംബം ആവശ്യമാണ്].

ഈജിപ്റ്റ്, തുർക്കി എന്നിവയായിരുന്നു ഈ മുന്നേറ്റത്തിനെതിരെ തിരിഞ്ഞ മുസ്ലിം രാജ്യങ്ങളിൽ പ്രമുഖർ. ബ്രിട്ടിഷുകരും സയണിസ്റ്റുകളും ഇതിനെ വഹാബി മൂവ്മെൻറ് എന്ന് ചിത്രീകരിക്കുകയും ഇസ്ലാമിലെ തിരുത്തൽവാദികളാണ് വഹാബികൾ എന്ന് പ്രചരിപ്പിക്കുകയും ചെയ്തു.

ഇതും കൂ‍ടികാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  • ശൈഖ് മുഹമ്മദ് ബ്ൻ അബ്ദിൽ വഹാബ് കുഞ്ഞുമുഹമ്മദ് പറപ്പുർ.മുജാഹിദ് സെന്റർ കോഴിക്കോട് -2
  1. എളമരം, റഹ്മത്തുല്ലാഹ് സഖാഫി. "കുടഞ്ഞൊഴിവാക്കാനാകുമോ ഭീകരമുഖം?". Retrieved 2025-02-20.