അബ്ദുൽ ഹഖ് അൻസാരി
ജനനം | ഉത്തർപ്രദേശ്, ഇന്ത്യ | ജനുവരി 9, 1931
---|---|
മരണം | ഒക്ടോബർ 3, 2012 | (പ്രായം 81)
സ്വാധീനിച്ചവർ |
ഇന്ത്യയിലെ പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും[1], ഗ്രന്ഥകാരനുമായിരുന്നു[2] അബ്ദുൽ ഹഖ് അൻസാരി (1931-2012). 2003 - 2007 കാലയളവിൽ ഇന്ത്യൻ ജമാഅത്തെ ഇസ്‌ലാമി അമീർ ആയിരുന്നു.[3][unreliable source?][പ്രവർത്തിക്കാത്ത കണ്ണി]
ജീവിത രേഖ
[തിരുത്തുക]1931 സെപ്തംബർ 1-ന് ഉത്തർപ്രദേശിലെ പറ്റ്‌നയിൽ ജനിച്ചു. അലീമുദ്ദീൻ അൻസാരിയാണ് പിതാവ്. മാതാവ് റദിയ്യഖാത്തൂൻ. റാംപൂരിലെ ഥാനവി ദർസ്ഗാഹ്, ആലിഗഡ് സർവകലാശാല, അമേരിക്കയിലെ ഹാർവാർഡ് സർവകലാശാല എന്നിവിടങ്ങളിൽനിന്ന് പഠനം പൂർത്തിയാക്കി. സൗദി അറേബ്യയിലെ ഇമാം മുഹമ്മദുബ്‌നു സുഊദ് ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിൽ ദീർഘകാലം പ്രൊഫസറായി ജോലി ചെയ്തു. 2012 ഒക്ടോബർ 3 ന് അന്തരിച്ചു.[4][5]
പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം 1950 ൽ റാംപൂരിലെ ഥാനവി ദർസ് ഗാഹിൽ ചേർന്നു. 1953 ൽ അറബി ഇസ്‌ലാമിക വിഷയത്തിൽ ആലി ബിരുദമെടുത്തു. 1955 ൽ അലിഗഢ് സർവകലാശാലയിൽ ചേർന്ന് തത്ത്വശാസ്ത്രത്തിൽ ബിരുദാനന്തരബിരുദവും 1962 ൽ ഡോക്ടറേറ്റും നേടി.[6] 1970 മുതൽ 72 വരെ അമേരിക്കയിലെ ഹാർവാഡ് സർവകലാശാലയിൽ വെച്ച് തിയോളജിക്കൽ സ്റ്റഡീസിൽ ബിരുദം നേടി. പിന്നീട് സഊദി അറേബ്യയിലെ ഇമാം മുഹമ്മദ് ബ്‌നു സഊദ് ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിൽ പ്രൊഫസറായി ദീർഘകാലം ജോലി ചെയ്തു.[7] അലീഗഢിലെ സെന്റർ ഫോർ റിലീജ്യസ് സ്റ്റജീസ് ആന്റ് റിസർച്ച് ഡയറക്ടറായിരുന്നു.
അറബി, ഇംഗ്ലീഷ്, ഉർദു ഭാഷകളിൽ എഴുതുകയും പ്രസംഗിക്കുകയും ചെയ്യും. പാർസി, ഹിന്ദി, ഫ്രഞ്ച്, ജർമൻ ഭാഷകളും വശമാണ്. അമേരിക്ക, പാകിസ്താൻ, ഇന്ത്യ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നിറങ്ങുന്ന അക്കാദമിക് ജേർണലുകളിൽ ലേഖനങ്ങൾ എഴുതാറുണ്ട്. ഖൗമി യക് ജീഹതി ഓർ ഇസ്‌ലാം (ഉർദു), മഖ്‌സൂദെ സിന്ദഗി കാ ഇസ്‌ലാമീ തസ്വ്വുർ (ഉർദു), സൂഫിസം ആന്റ് ശരീഅത്ത് (ഇംഗ്ലീഷ്),[8] ഇന്റട്രൊഡക്ഷൻ ടുദി എക്‌സിജീസ് ഓഫ് ഖുർആൻ(ഇംഗ്ലീഷ്), മആലിമുത്തസവ്വുഫിൽ ഇസ്‌ലാമി ഫീ ഫിഖ്ഹി ഇബ്‌നി തൈമിയ്യ (അറബി) എന്നിവയാണ് പ്രസിദ്ധ കൃതികൾ. ഇബ്‌നു തൈമിയ്യ എക്‌സ്പിരട് ഇസ്‌ലാം, കമ്യൂണിറ്റി ഇൻ ദ ക്രീസ് ഓഫ് അത്ത്വഹാവി, ഇബ്‌നു തൈമിയ്യയുടെ രിസാലതുൽ ഉബൂദിയ്യ എന്നിവ ഇംഗ്ലീഷ് വിവർത്തനങ്ങളാണ്.
മരണം
[തിരുത്തുക]2012 ഒക്ടോബർ 3 ന് അലീഗഢിൽ വെച്ച് അന്തരിച്ചു.
അവലംബം
[തിരുത്തുക]- ↑ https://zeenews.india.com/news/uttar-pradesh/former-jamaat-e-islami-hind-president-passes-away_803702.html
- ↑ Abdul Rashid, Bhat. Shah Wali u Allah An analysis of the trends in his religious thought (PDF). p. 111. Retrieved 27 ഫെബ്രുവരി 2020.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-02-14. Retrieved 2012-04-23.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-05. Retrieved 2012-10-03.
- ↑ "Former Jama`at-e-Islami Hind president passes away". Zee News (Press release) (in ഇംഗ്ലീഷ്). 4 ഒക്ടോബർ 2012. Retrieved 27 ഫെബ്രുവരി 2020.
- ↑ "Dr. Abdul Haq Ansari". The Milli Gazette. 14 November 2012. Retrieved 27 February 2020.
- ↑ TwoCircles.net. "Former Jamaat chief Abdul Haq Ansari passes away" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 27 ഫെബ്രുവരി 2020.
- ↑ "Amazone". Amazone. Retrieved 27 February 2020.