അബ്സിഷൻ (പൊഴിയൽ)
അബ്സിഷൻ Abscission (from Latin ab, "away", and scindere, "to cut'") എന്നാൽ, ഒരു ജീവിയുടെ വിവിധ ശരീരഭാഗങ്ങൾ പ്രത്യേകിച്ച്, സസ്യഭാഗങ്ങളായ ഇല, ഫലങ്ങൾ, പൂക്കൾ, വിത്തുകൾ തുടങ്ങിയവ പൊഴിച്ച് കളയുന്ന പ്രവർത്തനമാണ്. ജന്തുശാസ്ത്രത്തിൽ, അബ്സിഷൻ എന്നാൽ, ലക്ഷ്യപൂർവ്വം, ഒരു ജന്തു തന്റെ ശരീരഭാഗങ്ങളായ നഖം, പുറംതൊലി എന്നിവയും, വാലും (സ്വയമുള്ള മുറിക്കൽ വഴി ശത്രുക്കളിൽനിന്നും രക്ഷനേടുവാൻ.) പൊഴിക്കുന്നതിനു പറയുന്ന പേരാണ്. പൂപ്പലുകളിൽ അവയുടെ രേണുക്കൾ സ്വതന്ത്രമാക്കുന്നതിനും കോശശാസ്ത്രത്തിൽ, കോശവിഭജനസമയത്ത് രണ്ട് പുത്രികാകോശങ്ങൾ പരസ്പരം വേർപെടുന്നതിനും അബ്സിഷൻ എന്നു പറയുന്നു.
സസ്യങ്ങളിൽ
[തിരുത്തുക]പ്രവർത്തനം
[തിരുത്തുക]ഒരു സസ്യം അതിന്റെ ശരീരഭാഗം പൊഴിച്ചുകളയുന്നത് പല അവസരങ്ങളിലാണ്. ഒന്നുകിൽ, അതിലെ ഒരു ഭാഗം ഇനി ആവശ്യമില്ലാത്ത അവസ്ഥയിൽ ആണ് ആ ഭാഗം പൊഴിച്ചുകളയുന്നത്. ഉദാഹരണമായി, ശരത്കാലത്ത്, സസ്യങ്ങൾ അവയുടെ ഇലകൾ ഈ രീതിയിൽ പൊഴിക്കുന്നു. അല്ലെങ്കിൽ, ബീജസങ്കലനശേഷം അതിന്റെ പൂക്കളെ പൊഴിച്ചുകളയുന്നു. മിക്ക ഇലപൊഴിയും വനങ്ങളിലെ വൃക്ഷങ്ങളും സസ്യങ്ങളും ശിശിരകാലത്തിനുമുമ്പ് തങ്ങളുടെ ഇലകൾ പൊഴിച്ചുകളയുന്നു. എന്നാൽ, നിത്യഹരിതസസ്യങ്ങൾ അവയുടെ ഇലകൾ നിരന്ത്രം പൊഴിച്ചുകൊണ്ടേയിരിക്കുന്നു. മറ്റൊരു ത്രം പൊഴിക്കലാണ് ഫലങ്ങളുടെ പൊഴിക്കൽ. സസ്യങ്ങൾ ഏതെങ്കിലും കാരണത്താൽ പാകമാകാതിരിക്കുന്ന തങ്ങളുടെ ഫലങ്ങൾ പൊഴിച്ചുകളയുന്നു. ഇതുകൊണ്ട് അവയുടെ പാകമാകാനുള്ള മറ്റു ഫലങ്ങൾക്കുവേണ്ട ആഹാരവും മറ്റു സ്രോതസ്സുകളും സംരക്ഷിച്ച് പാഴാകാതെ നിലനിർത്തി ബാക്കിയുള്ളവയെ പൂർണ്ണ വളർച്ചയെത്തിക്കാനുള്ള സാഹചര്യം സംജാതമാക്കുന്നു. ഒരു ഇല കേടായാൽ അതിനെ സസ്യം പൊഴിച്ചുകളഞ്ഞ് അതിനു നഷ്ടമാകുന്ന ജലവും പ്രകാശസംശ്ലേഷണകഴിവും സംരക്ഷിക്കുന്നു. അബ്സിഷൻ തലം ചാരകലർന്ന പച്ചനിറമുള്ള ഭാഗമാണ്.
പ്രവർത്തനരീതി
[തിരുത്തുക]അബ്സിഷൻ മൂന്നു തരം തുടർച്ചയായുള്ള പ്രവർത്തനങ്ങളാലാണുണ്ടാകുന്നത്: 1) resorption, 2) protective layer formation, and 3) detachment.[1] Steps 2 and 3 may occur in either order depending on the species.
മൃഗങ്ങളിൽ
[തിരുത്തുക]ഇതും കാണൂ
[തിരുത്തുക]- Marcescence, the retention of normally shed plant parts
അവലംബം
[തിരുത്തുക]- ↑ Addicott, F.T. 1982. Abscission. University of California Press, London, England.