അബ്‌ദുല്ലാഹ് ബിൻ അലവി അൽ ഹദ്ദാദ്
അബ്‌ദുല്ലാഹ് ബിൻ അലവി അൽ ഹദ്ദാദ് | |
---|---|
عبد الله بن علوي الحداد | |
മതം | ഇസ്ലാം |
Personal | |
ദേശീയത | യെമൻ |
ജനനം | അബ്‌ദുല്ലാഹ് 30 ജൂലൈ 1634 തരീം, ഹദ്റമൗത്ത് |
മരണം | 10 സെപ്റ്റംബർ 1720 യെമൻ | (പ്രായം 86)
Senior posting | |
Title | ഹബീബ് |
യെമനിലെ ഒരു ഇസ്‌ലാമിക പണ്ഡിതനും സൂഫിയുമായിരുന്നു ഇമാം സയ്യിദ് അബ്‌ദുല്ലാഹ് ബിൻ അലവി അൽ ഹദ്ദാദ് എന്നറിയപ്പെട്ട അബ്‌ദുല്ലാഹ് ബിൻ അലവി അൽ ഹദ്ദാദ് ( അറബി: عبد الله ابن علوي الحدّاد) (ജനനം 1634 CE). സുന്നി വിശ്വാസധാരയിൽ ശാഫിഈ മദ്‌ഹബ് പിന്തുടർന്നുവന്ന[1] അദ്ദേഹം യെമനിലെ ഹദ്റമൗത്തിൽ തരീം പ്രദേശത്ത് ജീവിക്കുകയും 1720 (ഹിജ്റ 1132)-ൽ മരണപ്പെടുകയും ചെയ്തു.
സുന്നി-സൂഫി മേഖലകളിൽ സ്വാധിനം ചെലുത്തിവന്ന അൽ ഹദ്ദാദിന്റെ കൃതികൾ ഈയിടെയായി പൊതുശ്രദ്ധ നേടിത്തുടങ്ങിയിരുന്നു. ഇസ്‌ലാമിക വിശ്വാസങ്ങൾ, ആചാരങ്ങൾ, ആത്മീയത എന്നിവയെല്ലാം സംക്ഷിപ്തമായി വിവരിക്കുന്നവയാണ് അദ്ദേഹത്തിന്റെ കൃതികൾ. ദ ബുക്ക് ഓഫ് അസിസ്റ്റൻസ്, ദ ലൈവ്സ് ഓഫ് മാൻ, നോളേജ് ആൻഡ് വിസ്ഡം എന്നീ കൃതികൾ ഉദാഹരണങ്ങളാണ്.
ജീവിതരേഖ
[തിരുത്തുക]യെമൻ, ഹദ്റമൗത്തിലെ തരീം പട്ടണത്തിന്റെ ഭാഗമായ അൽ സുബൈർ എന്ന ഗ്രാമത്തിലാണ് 1634-ൽ (ഹിജ്റ 1044) അബ്‌ദുല്ലാഹ് ബിൻ അലവി അൽ ഹദ്ദാദ് ജനിക്കുന്നത്. അലവി ബിൻ മുഹമ്മദ് അൽ ഹദ്ദാദായിരുന്നു പിതാവ്, സൽമ ബിൻത് ഐദ്രൂസ് മാതാവും. പ്രവാചകൻ മുഹമ്മദിന്റെ മകളായ ഫാത്വിമയുടെയും അലിയുടെയും സന്തതിപരമ്പരയിലാണ് അദ്ദേഹം ജനിച്ചത്[2]. ബാല്യത്തിൽ ബാധിച്ച വസൂരിയുടെ ഫലമായി കാഴ്ചശക്തി പൂർണ്ണമായും ഇല്ലാതായ അബ്‌ദുല്ലാഹ്, കൂട്ടുകാരുടെ പിന്തുണയോടെ പഠനം നിർവ്വഹിച്ചു. ലാളിത്യം ശീലിച്ചുവന്ന അദ്ദേഹം ഭൗതിക കാര്യങ്ങളിൽ വിരക്തി കാണിച്ചുവന്നു. ഖുർആൻ പാരായണം പരിശീലിച്ചുകൊണ്ട് പ്രദേശത്തുള്ള മലയിടുക്കുകളിൽ ചെലവഴിച്ചു വന്ന അബ്‌ദുല്ലാഹ്, പലപ്പോഴും തന്റെ ഏതെങ്കിലും സുഹൃത്തിനൊപ്പമാണ് ഇങ്ങനെ ചെയ്തുവന്നത്. പതിനേഴാം വയസ്സിൽ അദ്ദേഹം വിവാഹിതനായി.
അൽ ഖുതുബ് അദ്ദഅ്‌വത്തി വൽ ഇർശാദ്, ഹദ്ദാദ് അൽ ഖുലൂബ് എന്നീ വിശേഷണങ്ങളിലും ഇദ്ദേഹം അറിയപ്പെട്ടു വന്നു.
അവലംബം
[തിരുത്തുക]- ↑ El-Rouayheb, Khaled (2015-07-08). Islamic Intellectual History in the Seventeenth Century (in ഇംഗ്ലീഷ്). Cambridge University Press. p. 248. ISBN 9781107042964.
- ↑ "Imam 'Abdullah bin 'Alawi al-Haddad – MUWASALA".