അഭിമന്യു വധക്കേസ്
അഭിമന്യു | |
---|---|
ജനനം | വട്ടവട | 23 ജൂലൈ 1997
മരണം | 2 ജൂലൈ 2018 | (പ്രായം 20)
മരണകാരണം | കുത്തികൊലപ്പെടുത്തി |
കലാലയം | മഹാരാജാസ് കോളേജ് |
സംഘടന | സ്റ്റുഡന്റ്സ് ഫെഡെറേഷൻ ഓഫ് ഇന്ത്യ |
എറണാകുളം മഹാരാജാസ് കോളേജിലെ രണ്ടാം വർഷ കെമിസ്ട്രി വിദ്യാർത്ഥിയും എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായ അഭിമന്യു (20) കൊല്ലപ്പെട്ട സംഭവമാണ് ''അഭിമന്യു വധം''.[1][2][3][4] പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വിദ്യാർത്ഥി വിഭാഗമായ കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയാണ് അദ്ദേഹത്തെ കുത്തികൊലപ്പെടുത്തിയത്.[5][6]
വട്ടവടയിലെ ഒരു ആദിവാസി സമുദായത്തിൽ നിന്നുള്ള രണ്ട് തമിഴ് കർഷകരായ മനോഹാരന്റെയും ഭൂപതിയുടെയും ഇളയ മകനായിരുന്നു അഭിമന്യു.[7] പരിജിത്തും കൗസല്യയും അദ്ദേഹത്തിന്റെ സഹോദരങ്ങളാണ്.[7] മഹാരാജാസ് കോളേജിലെ നൂറുകണക്കിന് വിദ്യാർത്ഥികൾ, സഹോദരി കൗസല്യയും മധുസൂദനും തമ്മിലുള്ള വിവാഹത്തിൽ പങ്കാളികളായി.[8]
കൊലപാതകം
[തിരുത്തുക]എസ് ഡി പി ഐ (SDPI) യുടെയും കാമ്പസ് ഫ്രണ്ട് (CFI) യുടെയും പോപ്പുലർ ഫ്രണ്ട് (PFI) യുടെയും സജീവപ്രവർത്തകരുൾപ്പെടുന്ന 16 അംഗ സംഘമാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയത്.[9] വെറും ഇരുപത് വയസ്സായിരുന്നു കൊല്ലപ്പെടുമ്പോൾ അഭിമന്യുവിന്റെ പ്രായം.[10] പോലീസ് റിപ്പോർട്ടുകളനുസരിച്ച്, മഹാരാജാസ് ക്യാമ്പസിൽ പോസ്റ്റർ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ പ്രവർത്തകരും കാമ്പസ് ഫ്രണ്ട് പ്രവർത്തകരും തമ്മിലുണ്ടായ തർക്കമാണ് അഭിമന്യുവിന്റെ കൊലപാതകത്തിൽ കലാശിച്ചത്.[10] കോളേജിലെ ചുവരെഴുത്തുകൾക്കായി ആദ്യം സ്ഥലം ബുക്ക് ചെയ്തത് SFI പ്രവർത്തകരായിരുന്നു.[11] ഇതാണ് കാമ്പസ് ഫ്രണ്ട് പ്രവർത്തകരുമായുണ്ടായ തർക്കത്തിലേക്ക് നയിച്ചത്.[11] നവാഗതരെ സ്വാഗതം ചെയ്യുന്നതിനായുള്ള ചുവരെഴുത്തിൽ അഭിമന്യു 'വർഗീയത തുലയട്ടെ' എന്ന് മതിലിൽ എഴുതിയിരുന്നു. ഈ മുദ്രാവാക്യം ക്യാമ്പസിലെ കാമ്പസ് ഫ്രണ്ട് പ്രവർത്തകരെ പ്രകോപിതരാക്കി.[11][12][13] അതിനെത്തുടർന്നുണ്ടായ വാക്കു തർക്കങ്ങൾക്ക് ശേഷം കാമ്പസ് ഫ്രണ്ട് പ്രവർത്തകർ എസ് ഡി പി ഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കൊപ്പം ജൂലൈ 2, 2018 ന് പുലർച്ചെ ക്യാമ്പസിൽ തിരിച്ചെത്തുകയും കോളേജ് ഹോസ്റ്റലിലേക്ക് അതിക്രമിച്ചു കയറുകയും ചെയ്തു.[3] അഭിമന്യുവിനെ ഒരാൾ പിറകിൽ നിന്ന് പിടിക്കുകയും മറ്റൊരാൾ കുത്തിക്കൊലപ്പെടുത്തുകയും ചെയ്തു.[14] സമാനമായ രീതിയിൽ ആക്രമിക്കപ്പെട്ട അർജുൻ എന്ന 19 കാരനായ ഫിലോസഫി ബിരുദ വിദ്യാർത്ഥിക്കും സാരമായി പരിക്കേറ്റു.[14] അർജുനെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തു.[14]
തങ്ങളുടെ പ്രവർത്തകനെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ജൂലൈ 2 ന് എസ്.എഫ്.ഐ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു.[6]
അന്വേഷണം
[തിരുത്തുക]കേരള പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം 2018 സെപ്റ്റംബർ 24 ന് എറണാകുളത്തെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി-2 ൽ 16 പേർക്കെതിരെ കുറ്റം ചുമത്തി.[15] എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ IPC act 149 പ്രകാരം 142, 148, 323, 324, 307, 302 എന്നീ വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്.[9] കൊലപാതകത്തിൽ 30 പേർ പ്രതികളാണെങ്കിലും കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർക്കെതിരെ മാത്രമാണ് കുറ്റപത്രം സമർപ്പിച്ചത്.[10] കുറ്റപത്രത്തിൽ ജെഐ മുഹമ്മദ്.(കാംപസ്ഫ്രണ്ട് കോളേജ് യൂണിറ്റ് പ്രസിഡന്റ് ) ആരിഫ് ബിൻ സലിം (കാമ്പസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ്), മുഹമ്മദ് റിഫ, ജെഫ്രി, ഫസലുദ്ദീൻ, അനസ്, രാജീബ്, അബ്ദുൾ റാഷിദ് സനീഷ്, ആദിൽ ബിൻ സലിം, ബിലാൽ, റിയാസ് ഹുസൈൻ, സനീഷ്, ഷാരൂഖ് അമാനി, അബ്ദുൾ നാസർ, അനുപ് എന്നിവരെ ഉൾപ്പെടുത്തിയിട്ടുണ്ട്.[16][10] കൊലപാതകത്തിന് ശേഷം 20 ഓളം പേരെ പോലീസ് അറസ്റ്റ് ചെയ്തു.[10] പ്രധാന പ്രതി സഹൽ ഹംസ രണ്ടുവർഷത്തിലേറെ ഒളിവിൽ പോയി..[17][18][19] കർണാടകയിലെ ഒളിത്താവളത്തിൽ താമസിച്ചിരുന്ന സഹൽ 2020 ജൂൺ 18 ന് കീഴടങ്ങി.[9][20][21][22] കേരള പോലീസ് പറയുന്നതനുസരിച്ച് സഹൽ അഭിമന്യുവിനെ കുത്തിയെന്നാണ് ആരോപണം. അർജുനനെ കുത്തിയയാൾ മുഹമ്മദ് ഷാഹിമാണ്.[23][24][25][9] ഒളിവിൽ പോയ രണ്ടാമത്തെ പ്രതിയായ മുഹമ്മദ് ഷഹീം 2019 നവംബറിൽ കോടതിയിൽ കീഴടങ്ങി.[26][27][28] ആക്രമണം ആസൂത്രണം ചെയ്തയാളാണ് ഷാജഹാൻ, കാമ്പസ് ഫ്രണ്ട് പ്രവർത്തകർക്ക് ആവശ്യമായ എല്ലാ പരിശീലനവും ഷിറാസ് നൽകി.[29] കാമ്പസ് ഫ്രണ്ടിന്റെ സംസ്ഥാനതല നേതാവായ റിഫയെ ബാംഗ്ലൂരിൽ ഒളിച്ചിരിക്കുമ്പോഴാണ് അറസ്റ്റ് ചെയ്തത്.[30] 2010 ൽ പ്രൊഫസർ ടി ജെ ജോസഫിന്റെ കൈ വെട്ടിയതുമായി ബന്ധപ്പെട്ട കേസിൽ പ്രതിയിലൊരാളായ മനാഫ് അഭിമയു കൊലപാതകക്കേസിലെ 13-ാമത്തെ പ്രതിയാണ്.[31] പരമാവധി വിദ്യാർത്ഥി പ്രവർത്തകരെ ആക്രമിക്കാൻ കുറ്റവാളികൾ മാരകായുധങ്ങളുമായി കോളേജ് ഹോസ്റ്റലിൽ എത്തിയതായി പോലീസ് കണ്ടെത്തി.[32] അഭിമന്യു കേസിന്റെ വിചാരണ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ തുടരുകയാണ്.
ഹൈക്കോടതി നടത്തിയ പരാമർശം
കലാലയ രാഷ്ട്രീയം നിരോധിക്കണമെന്ന ഹർജി പരിഗണിക്കവെ കേരള ഹൈകോടതി അഭിമന്യു വധവുമായി ബന്ധപ്പെട്ട് ചില സുപ്രധാന നിരീക്ഷണം നടത്തുകയുണ്ടായി സർക്കാർ കോളേജിൽ കൊലപാതകം നടന്നത് ദുഃഖകരമാണെന്നു പറഞ്ഞ കോടതി ക്യാമ്പസുകളിൽ രാഷ്ട്രീയ ഇടപെടലുകൾ അനുവദിക്കരുതെന്നും പറഞ്ഞു.[അവലംബം ആവശ്യമാണ്] കലാലയങ്ങൾ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് മാത്രമുള്ളതല്ലെന്നും കോടതി വ്യക്തമാക്കി. ആശയ പ്രചരണമാകാം എന്നാൽ രാഷ്ട്രീയ പാർട്ടികളുടെ ചട്ടുകമാകരുത് വിദ്യാർത്ഥി സംഘടനകളെന്നും കോടതി പറഞ്ഞു.[അവലംബം ആവശ്യമാണ്] കലാലയങ്ങൾക്ക് മാർഗ്ഗനിർദ്ദേശം നൽകണമെന്നും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. അതേസമയം, മറുപടി നൽകാൻ സർക്കാർ മൂന്നാഴ്ച്ച സമയം ചോദിക്കുകയായിരുന്നു.[അവലംബം ആവശ്യമാണ്]
ക്യാമ്പസ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്ന് ഹൈക്കോടതി പറഞ്ഞു. എസ്.എഫ്.ഐ പ്രവർത്തകൻ അഭിമന്യുവിന്റെ കൊലപാതകം ഇതിന്റെ പരിണത ഫലമാണെന്നും കോടതി നിരീക്ഷിച്ചു. അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമല്ലെന്നും കോടതി പറഞ്ഞു.[അവലംബം ആവശ്യമാണ്]
അതേസമയം, അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമാണെന്നും അതിനെ മുൻ നിർത്തി കോടതി പൊതുനിലപാട് കൈക്കൊള്ളരുതെന്നും സർക്കാർ കോടതിയെ അറിയിച്ചു.[അവലംബം ആവശ്യമാണ്]
സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ നിലപാട്
[തിരുത്തുക]മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവായ അഭിമന്യു കൊല്ലപ്പെട്ട സംഭവത്തിൽ പങ്കില്ലെന്നും . അറസ്റ്റിലായവർ എസ് ഡി പി ഐ അംഗങ്ങളല്ലെന്നും സംസ്ഥാന പ്രസിഡന്റ് പി.അബ്ദുൽ മജീദ് ഫൈസി, ജനറൽ സെക്രട്ടറി പി.അബ്ദുൽ ഹമീദ് എന്നിവർ പറഞ്ഞു. അവർ പാർട്ടി അംഗങ്ങളല്ല, അനുഭാവികളാകാമെന്നും അവർ പറയുന്നു. എന്നാൽ സംഘടനയുടെ സംസ്‌ഥാന നേതാക്കൾ അടക്കം പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.[33][10][16]
മരണാനന്തരം
[തിരുത്തുക]- അഭിമന്യുവിന്റെ സ്മരണയ്ക്കായി, അഭിമന്യു മഹാരാജാസ് ലൈബ്രറി വട്ടവട പഞ്ചായത്തിൽ സ്ഥാപിച്ചു.[34] ഇന്ത്യയിലുടനീളമുള്ള വിദ്യാർത്ഥികൾ കൊറിയറിലൂടെ പുസ്തകങ്ങൾ സംഭാവന ചെയ്തു.[34] പതിനായിരത്തോളം പുസ്തകങ്ങളും ലൈബ്രറി നിർമ്മാണത്തിന് ആവശ്യമായ ഫണ്ടുകളും വിദ്യാർത്ഥികൾ സമാഹരിച്ചു.[35]
- 1983 ഒക്ടോബർ 14 ന് മഹാരാജാസ് കോളേജിലെ കെഎസ്‌യു പ്രവർത്തകരുടെ കുത്തേറ്റതിനെ തുടർന്ന് തളർവാതരോഗിയായ മറ്റൊരു മുൻ വിദ്യാർത്ഥി നേതാവ് സൈമൺ ബ്രിട്ടോ "മഹാരാജാസിന്റെ അഭിമന്യു" എന്ന പുസ്തകം എഴുതി.[36] 2019 ഒക്ടോബർ 14 ന് അദ്ദേഹം എം കെ സാനുവിന് അതിന്റെ പകർപ്പ് കൈമാറിയാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.[36]
- പ്രമുഖ സിവിൽ സൊസൈറ്റി പ്രവർത്തകരും എഴുത്തുകാരുമായ സുനിൽ പി ഇളയിടം, ബാലചന്ദ്രൻ ചുള്ളിക്കാട്, എം കെ സാനു എന്നിവർ 2018 സെപ്റ്റംബർ 19 ന് മഹാരാജാസ് കോളേജിൽ സംഘടിപ്പിച്ച ചടങ്ങിൽ അഭിമന്യുവിന്റെ സ്മരണയ്ക്കായി ആദരാഞ്ജലികൾ അർപ്പിച്ചു.[37][38] തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകൻ ടി ജെ ജോസഫിന്റെ കൈ മത തീവ്രവാദികൾ വെട്ടിമാറ്റിയതും അഭിമന്യുവിന്റെ കൊലപാതകവും വർഗീയതയ്‌ക്കെതിരെ ശബ്ദമുയർത്തിയതിനാലാണെന്ന് എം കെ സാനു, ബാലചന്ദ്രൻ ചുള്ളികാട് എന്നിവർ അഭിപ്രായപ്പെട്ടു.[37][38]
- സി.പി.ഐ (എം) അദ്ദേഹത്തിന്റെ കുടുംബത്തിന് വീട് നിർമിച്ചു നൽകി.[39] അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കാനായി സി.പി.ഐ(എം) 3.10 കോടി രൂപ ‘അഭിമന്യു രക്തസാക്ഷി ഫണ്ടായി’ സ്വരൂപിച്ചു.[40] അദ്ദേഹത്തിന്റെ പേരിൽ ഒരു വിദ്യാർത്ഥി പരിശീലന കേന്ദ്രവും എറാംകുളത്ത് ആരംഭിച്ചു.[40]
വിവാദം
[തിരുത്തുക]- നിലമ്പൂരിലെ ശ്രീ വിവേകാനന്ദ പഠന കേന്ദ്രത്തിന്റെ (SVPK) ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ കോളേജ് മാസികയ്ക്ക് "അഭിമന്യു" എന്ന് നാമകരണം ചെയ്തു.[41] അദ്ദേഹത്തിനായി സമർപ്പിച്ച ഒരു കവിതയും അദ്ദേഹത്തിന്റെ കൊലപാതകത്തെക്കുറിച്ചുള്ള ലേഖനവും അതിൽ ഉൾപ്പെടുത്തിയിരുന്നു.[41] 2018 ജൂലൈ 31 ന് ഒരു കൂട്ടം കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (CFI), സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (SDPI) പ്രവർത്തകർ കോളേജിൽ പ്രവേശിച്ച് കോളേജ് മാഗസിൻ ബലമായി കത്തിച്ചു.[41] പിന്നീട് ഏഴ് സി.എഫ്.ഐ, എസ്ഡിപിഐ പ്രവർത്തകർക്കെതിരെ എടക്കര പോലീസ് എഫ്‌ഐആർ ഫയൽ ചെയ്തു.[41]
- മഹാരാജാസ് കോളേജിനുള്ളിൽ അഭിമന്യു മെമ്മോറിയൽ ബിൽഡിംഗ് പണിയുന്നതിനെ കേരള സ്റ്റുഡന്റ്സ് യൂണിയൻ (KSU) എതിർത്തു. [42][43] എന്നിരുന്നാലും, സ്മാരകം സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രവർത്തകർ നിർമാണം പൂർത്തീകരിച്ചു, 2019 ജൂലൈ 2 ന് അനാച്ഛാദനം ഇത് ചെയ്തു.[44][45] അത് വലിയ വിവാദത്തിന് കാരണമായി. സ്മാരകം പണിയുന്നതിനുമുമ്പ് കോളേജ് സിവിക് ബോഡിയിൽ നിന്ന് അനുമതി വാങ്ങിയിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ കൊച്ചി കോർപ്പറേഷൻ ഉത്തരവിട്ടു.[44]
- കൊലപാതകം നടന്ന് ആദ്യ 14 ദിവസത്തിനുള്ളിൽ മുഖ്യപ്രതിയെ പിടികൂടാൻ കഴിയാഞ്ഞതിനാൽ പോലീസിനെതിരെ വിമർശനമുയർന്നു.[46]
അവലംബം
[തിരുത്തുക]- ↑ "Maharaja College murder: Abhimanyu's death robs family of a better future". The New Indian Express. Archived from the original on 2020-06-21. Retrieved 2020-06-19.
- ↑ "Maharaja's college reopens, but Abhimanyu's class remains empty". Mathrubhumi (in ഇംഗ്ലീഷ്). Retrieved 2020-06-19.
- ↑ 3.0 3.1 "Killing of Left Student Activist Underlines Need to Keep Religious Fundamentalism Out of Campuses". NewsClick (in ഇംഗ്ലീഷ്). 2018-07-04. Retrieved 2020-06-19.
- ↑ "Campus murder heats up poll fever at Maharaja's College". Hindustan Times (in ഇംഗ്ലീഷ്). 2019-04-11. Retrieved 2020-06-20.
- ↑ "Abhimanyu murder: Two main accused likely to surrender". OnManorama (in ഇംഗ്ലീഷ്). Retrieved 2020-06-19.
- ↑ 6.0 6.1 "Islamic students group fatally attacks SFI leader at popular Kochi college". The Week (in ഇംഗ്ലീഷ്). Retrieved 2020-06-20.
- ↑ 7.0 7.1 "Every memory of him makes my heart heavy: Abhimanyu's brother, a year since the unionist's death". The New Indian Express. Retrieved 2020-06-19.
- ↑ "Slain Kerala SFI unionist Abhimanyu's sister gets married amidst Maharaja's College students, CPI(M) leaders". The New Indian Express. Retrieved 2020-06-20.
- ↑ 9.0 9.1 9.2 9.3 "Key accused in murder of SFI leader Abhimanyu surrenders in Kerala after two years in hiding". The New Indian Express. Retrieved 2020-06-19.
- ↑ 10.0 10.1 10.2 10.3 10.4 10.5 "20-year-old SFI activist stabbed to death inside a Kerala college hostel". www.thenewsminute.com. Retrieved 2020-06-19.
{{cite web}}
: CS1 maint: url-status (link) - ↑ 11.0 11.1 11.2 "Spat over booking wall space led to SFI leader's death". OnManorama (in ഇംഗ്ലീഷ്). Retrieved 2020-06-20.
- ↑ "Glowing tributes paid to late SFI leader Abhimanyu's refulgent memory". The New Indian Express. Retrieved 2020-06-19.
- ↑ "Abhimanyu's Murder Highlights the Changing Face of Campus Politics in Kerala". The Wire. Retrieved 2020-06-20.
- ↑ 14.0 14.1 14.2 ""How is Abhimanyu?" asks Arjun after regaining consciousness". Mathrubhumi (in ഇംഗ്ലീഷ്). Retrieved 2020-06-20.
- ↑ "Abhimanyu murder: Kerala police files chargesheet against 16 persons". www.thenewsminute.com. Retrieved 2020-06-19.
{{cite web}}
: CS1 maint: url-status (link) - ↑ 16.0 16.1 Reporter, Staff (2018-09-25). "Chargesheet submitted in Abhimanyu case". The Hindu (in Indian English). ISSN 0971-751X. Retrieved 2020-06-20.
- ↑ Jun 19, TNN | Updated:; 2020; Ist, 12:20. "Kerala: Abhimanyu murder accused surrenders | Kochi News - Times of India". The Times of India (in ഇംഗ്ലീഷ്). Retrieved 2020-06-19.
{{cite web}}
:|last2=
has numeric name (help)CS1 maint: extra punctuation (link) CS1 maint: numeric names: authors list (link) - ↑ "केरल में एसएफआई नेता की हत्या के मुख्य आरोपी ने आत्मसमर्पण किया". Navbharat Times (in ഹിന്ദി). Retrieved 2020-06-19.
- ↑ "Family alleges lapses in Abhimanyu murder case probe". Mathrubhumi (in ഇംഗ്ലീഷ്). Retrieved 2020-06-20.
- ↑ "Abhimanyu murder case: Prime accused Campus Front activist surrenders after two years". Asianet News Network Pvt Ltd (in ഇംഗ്ലീഷ്). Retrieved 2020-06-19.
- ↑ Jun 18, ByGladwin EmmanuelGladwin Emmanuel / Updated:; 2020; Ist, 18:21. "Key accused in murder of SFI activist M Abhimanyu surrenders in a court after nearly two years". Mumbai Mirror (in ഇംഗ്ലീഷ്). Retrieved 2020-06-19.
{{cite web}}
:|last2=
has numeric name (help)CS1 maint: extra punctuation (link) CS1 maint: numeric names: authors list (link) - ↑ "Accused in Abhimanyu murder case surrenders". The Hindu (in Indian English). Special Correspondent. 2020-06-18. ISSN 0971-751X. Retrieved 2020-06-19.
{{cite news}}
: CS1 maint: others (link) - ↑ "Campus Front activist who stabbed Abhimanyu surrenders". Mathrubhumi (in ഇംഗ്ലീഷ്). Archived from the original on 2020-06-21. Retrieved 2020-06-19.
- ↑ "After 2 years in hiding, SDPI worker who allegedly stabbed SFI leader Abhimanyu surrenders". The New Indian Express. Retrieved 2020-06-19.
- ↑ "2 yrs after Abhimanyu's murder on Kerala campus, key accused surrenders in court". www.thenewsminute.com. Retrieved 2020-06-19.
{{cite web}}
: CS1 maint: url-status (link) - ↑ Reporter, Staff (2019-11-26). "Abhimanyu murder case accused surrenders before court". The Hindu (in Indian English). ISSN 0971-751X. Retrieved 2020-06-19.
- ↑ "2 yrs after Abhimanyu's murder on Kerala campus, key accused surrenders in court". www.thenewsminute.com. Retrieved 2020-06-19.
{{cite web}}
: CS1 maint: url-status (link) - ↑ "Abhimanyu murder case: Second accused who had been absconding surrenders in court". www.thenewsminute.com. Retrieved 2020-06-20.
{{cite web}}
: CS1 maint: url-status (link) - ↑ "Abhimanyu murder: Two more Popular Front workers nabbed". Mathrubhumi (in ഇംഗ്ലീഷ്). Retrieved 2020-06-20.
- ↑ "Abhimanyu killing: key accused Rifa held from Bengaluru". OnManorama (in ഇംഗ്ലീഷ്). Retrieved 2020-06-20.
- ↑ "Prime accused in murder of Maharaja's College SFI leader Abhimanyu nabbed: Police". The New Indian Express. Retrieved 2020-06-19.
- ↑ "Abhimanyu murder: Accused targeted serious crimes". Mathrubhumi (in ഇംഗ്ലീഷ്). Retrieved 2020-06-20.
- ↑ "Abhimanyu murder case: Campus Front of India leader arrested in Bengaluru". The News Minute. July 26, 2018.
- ↑ 34.0 34.1 "Maharaja's College students remember Abhimanyu - the singer, football player and their comrade". The New Indian Express. Retrieved 2020-06-19.
- ↑ "Maharaja's to give Rs 5 lakh to Abhimanyu's family; many schemes to rekindle his memory". OnManorama (in ഇംഗ്ലീഷ്). Retrieved 2020-06-20.
- ↑ 36.0 36.1 "Britto's book on Maharaja's and Abhimanyu released". The New Indian Express. Retrieved 2020-06-19.
- ↑ 37.0 37.1 "Abhimanyu was killed for standing against communalism: Chullikad". The New Indian Express. Retrieved 2020-06-19.
- ↑ 38.0 38.1 "Kerala's slain SFI leader Abhimanyu's memories linger as alumni come together". The New Indian Express. Retrieved 2020-06-20.
- ↑ "CPI(M) to build house for Abhimanyu's family". The Hindu (in Indian English). Special Correspondent. 2018-07-05. ISSN 0971-751X. Retrieved 2020-06-19.
{{cite news}}
: CS1 maint: others (link) - ↑ 40.0 40.1 "CPM collects Rs 3.10 crore for Abhimanyu fund". The New Indian Express. Retrieved 2020-06-20.
- ↑ 41.0 41.1 41.2 41.3 Aug 1, T. P. Nijeesh | TNN |; 2018; Ist, 18:43. "Case registered against SDPI and Campus Front activists for burning 'Abhimanyu' magazine | Kochi News - Times of India". The Times of India (in ഇംഗ്ലീഷ്). Retrieved 2020-06-19.
{{cite web}}
:|last2=
has numeric name (help)CS1 maint: numeric names: authors list (link) - ↑ "Row over memorial for Abhimanyu at Maharaja's College". The Hindu (in Indian English). Special Correspondent. 2019-07-02. ISSN 0971-751X. Retrieved 2020-06-19.
{{cite news}}
: CS1 maint: others (link) - ↑ "Why a memorial for slain SFI member Abhimanyu is stirring controversy in Kerala". www.thenewsminute.com. Retrieved 2020-06-19.
{{cite web}}
: CS1 maint: url-status (link) - ↑ 44.0 44.1 "Kochi Corporation to find out if Abhimanyu memorial at Maharajas College received nod". The New Indian Express. Retrieved 2020-06-19.
- ↑ "Kochi: Abhimanyu memorial unveiled". Deccan Chronicle (in ഇംഗ്ലീഷ്). 2019-07-03. Retrieved 2020-06-19.
- ↑ "അഭിമന്യു വധക്കേസ്: ഇടതുപാളയത്തിൽ പൊലീസിനെതിരെ അതൃപ്തി". Kerala Vision. July 14, 2018.