അഭോഗചരണം
ദൃശ്യരൂപം
ഗാനങ്ങളിൽ രചയിതാവിന്റെ മുദ്രയുള്ള ചരണത്തിന് സംഗീതശാസ്ത്രത്തിൽ പറഞ്ഞുവരുന്ന പേരാണ് അഭോഗചരണം. ഏറിയകൂറും ചരണത്തിലാണ് മുദ്രകൾ ചേർത്തുകാണാറുള്ളത്. ചില ഗാനങ്ങളിൽ ഒന്നിലധികം ചരണങ്ങളുണ്ടായിരിക്കും; എന്നാൽ മുദ്ര ഒരു ചരണത്തിൽ മാത്രമേ ചേർക്കുക പതിവുള്ളു.
പ്രശസ്തരായ കർണാടക ഗാനരചയിതാക്കളിൽ മിക്കവരും സ്വന്തം പേരോ ഇഷ്ടമൂർത്തിയുടെ പേരോ അതിന്റെ പര്യായമോ തങ്ങളുടെ ഗാനങ്ങളിൽ ഘടിപ്പിക്കാറുണ്ട്. ത്യാഗരാജകൃതികളിൽ കർത്തൃനാമമുദ്ര നിയതമായികാണാം. സ്വാതിതിരുനാൾ രാമവർമ മഹാരാജാവിന്റെ ഗാനങ്ങളിൽ കാണുന്നത് വഞ്ചിരാജകുലദൈവതമായ ശ്രീപദ്‌മനാഭന്റെ (പദ്‌മനാഭ, പന്നഗേന്ദ്രശയന) മുദ്രയാണ്.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അഭോഗചരണം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |