ഉള്ളടക്കത്തിലേക്ക് പോവുക

അമാൻഡ ജൂലിയ എസ്റ്റിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അമാൻഡ ജൂലിയ എസ്റ്റിൽ
എസ്റ്റിൽ (1904)
ജനനം(1882-10-27)ഒക്ടോബർ 27, 1882
ഫ്രെഡറിക്സ്ബർഗ്, ഗില്ലസ്പി കൗണ്ടി, ടെക്സസ്
മരണംജൂലൈ 1, 1965(1965-07-01) (പ്രായം 82)
ഫ്രെഡറിക്സ്ബർഗ്, ഗില്ലസ്പി കൗണ്ടി, ടെക്സസ്
അന്ത്യ വിശ്രമംഡെർ സ്റ്റാഡ്റ്റ്Der Stadt Friedhof Cemetery
ദേശീയതഅമേരിക്കൻ
തൊഴിൽ(s)അധ്യാപിക, എഴുത്തുകാരി, നാടോടിക്കഥാകാരി

അമാൻഡ ജൂലിയ എസ്റ്റിൽ (ജീവിതകാലം: 1882 - 1965), ജൂലിയ എസ്റ്റിൽ എന്നും അറിയപ്പെടുന്ന, ഒരു അമേരിക്കൻ അദ്ധ്യാപികയും എഴുത്തുകാരിയും നാടോടിക്കഥാകാരിയുമായിരുന്നു.

ജീവിതരേഖ

[തിരുത്തുക]

1882 ഒക്ടോബർ 27 ന് ടെക്സസിലെ ഫ്രെഡറിക്സ്ബർഗ് നഗരത്തിൽ എല്ലെൻ എലിസബത്ത് (മുമ്പ്, വൈലി) ജെയിംസ് തോമസ് ദമ്പതികളുടെ മകളായി അമൻഡ ജൂലിയ എസ്റ്റിൽ ജനിച്ചു. ഓസ്റ്റിനിലെ ടെക്സസ് സർവകലാശാലയിൽ നിന്ന് അവർ ബി.എസ്. ബിരുദവും (1904) എം.എസ്. ബിരുദവും (1905) നേടിയിരുന്നു.

ബിരുദാനന്തരം ഫ്രെഡറിക്സ്ബർഗ് ഹൈസ്കൂൾ ഉൾപ്പെടെയുള്ള ഫ്രെഡറിക്സ്ബർഗ് സ്കൂളുകളിൽ പഠിപ്പിക്കുകയും പ്രിൻസിപ്പലായി സേവനമനുഷ്ഠിക്കുകയും ചെയ്തു. 1909-ൽ, ടെക്സസിലെ ഫ്രെഡറിക്‌സ്ബർഗിലെ യുണൈറ്റഡ് ഡോട്ടേഴ്‌സ് ഓഫ് കോൺഫെഡറസിയിലെ ഒരു സജീവ അംഗമായിരുന്നു എസ്റ്റിൽ.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അമാൻഡ_ജൂലിയ_എസ്റ്റിൽ&oldid=3950313" എന്ന താളിൽനിന്ന് ശേഖരിച്ചത്