Jump to content

അമീദിയോ അവോഗാദ്രോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അമീദിയോ അവോഗാദ്രോ
ജനനം(1776-08-09)9 ഓഗസ്റ്റ് 1776
മരണം9 ജൂലൈ 1856(1856-07-09) (പ്രായം 79)
ദേശീയതItalian
അറിയപ്പെടുന്നത്Avogadro's law
Avogadro constant
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംPhysics
സ്ഥാപനങ്ങൾUniversity of Turin
Mémoire sur les chaleurs spécifiques

ഇറ്റാലിയൻ ഭൗതികശാസ്ത്രജ്ഞനായ അമീദിയോ അവോഗാദ്രോ 1776 ഓഗസ്റ്റ് 9-ന് ടൂറിൻ എന്ന പട്ടണത്തിൽ ജനിച്ചു. ടൂറിൻ സർവകലാശാലയിലെ ഭൗതികശാസ്ത്രവകുപ്പിലെ പ്രൊഫസറായി വളരെക്കാലം അവോഗാദ്രോ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. രസതന്ത്രത്തിലെ ഒരു അടിസ്ഥാന സങ്കല്പമായ അവോഗാദ്രോ-പരികല്പന (Hypothesis)[1] ഇദ്ദേഹമാണ് പ്രഖ്യാപിച്ചത് (1811). ഒരേ താപവും മർദവും ഉള്ള ഏതു വാതകത്തിന്റെയും നിശ്ചിതവ്യാപ്തത്തിൽ അടങ്ങിയിട്ടുള്ള തൻമാത്രകളുടെ എണ്ണം തുല്യമായിരിക്കും എന്നതാണ് ആ പരികല്പന. അണുക്കളും തൻമാത്രകളും തമ്മിലുള്ള വ്യത്യാസം അതു സ്പഷ്ടമാക്കി. ഈ പരികല്പന വളരെക്കാലം അംഗീകരിക്കപ്പെടാതിരുന്നു. അതിനെ ആധാരമാക്കി സ്റ്റാനിസ്ലോ കാനിസ്സാറോ 1858-ൽ ഒരു രസതന്ത്രപദ്ധതി ആവിഷ്കരിച്ചെടുത്തപ്പോഴാണ് ആ പരികല്പനയ്ക്ക് അംഗീകാരം സിദ്ധിച്ചത്. 1856 ജൂലൈ 9-ന് ടൂറിനിൽ ഇദ്ദേഹം നിര്യാതനായി.

അവലംബം

[തിരുത്തുക]
  1. http://www.socialresearchmethods.net/kb/hypothes.php An hypothesis is a specific statement of prediction.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അവോഗാദ്രോ, അമീദിയോ (1776 - 1856) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അമീദിയോ_അവോഗാദ്രോ&oldid=3838254" എന്ന താളിൽനിന്ന് ശേഖരിച്ചത്