Jump to content

അമേരിക്കയുടെ വ്യതിരിക്തത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചില പണ്ഡിതർ വാദിക്കുന്നത് "അമേരിക്കക്കാർക്ക് തങ്ങളുടെ രാജ്യം വ്യത്യസ്തമാണെന്ന വിചാരത്തിൽ നിന്ന് ഉണ്ടായ പരിവർത്തനത്വരയുടെ ബഹിർസ്ഫുരണമാണ്" സ്വാതന്ത്ര്യപ്രതിമ എന്നാണ്."[1]

അമേരിക്കൻ ഐക്യനാടുകൾ മറ്റു രാജ്യങ്ങളിൽ നിന്ന് "അടിസ്ഥാന ഗുണങ്ങൾ വച്ചുനോക്കിയാൽ" വ്യത്യസ്തമാണ് എന്ന സിദ്ധാന്തമാണ് അമേരിക്കൻ എക്സപ്ഷണലിസം അല്ലെങ്കിൽ അമേരിക്കയുടെ വ്യതിരിക്തത എന്നറിയപ്പെടുന്നത്.[2] ഈ കാഴ്ച്ചപ്പാടനുസരിച്ച് വിപ്ലവത്തിൽ നിന്ന് ഉദ്ഭവിച്ച് (രാഷ്ട്രതന്ത്രജ്ഞനായ സൈമർ മാർട്ടിൻ ലിപ്‌സെറ്റിന്റെ അഭിപ്രായത്തിൽ) ആദ്യത്തെ പുതു രാജ്യമായി എന്നതാണ് അമേരിക്കയുടെ വ്യത്യസ്തതയുടെ അടിസ്ഥാന കാരണം.[3] സ്വാതന്ത്ര്യം, തുല്യത, ഇൻഡിവിജ്വലിസം, റിപ്പബ്ലിക്കനിസം, ജനപക്ഷചിന്ത ഭരണകൂടത്തിന്റെ കൂച്ചുവിലങ്ങില്ലാത്ത സ്വകാര്യ ഇടപാടുകൾക്കുള്ള അനുമതി മുതലായ അമേരിക്കയുടേതു മാത്രമായതുമായ വിശ്വാസപ്രമാണങ്ങൾ ("അമേരിക്കനിസം" വികസിപ്പിച്ചു എന്നതും അമേരിക്കയുടെ വ്യത്യസ്തതയുടെ കാരണമായി പറയപ്പെടുന്നു.[4] ഈ വിശ്വാസപ്രമാണങ്ങളെത്തന്നെ "അമേരിക്കയുടെ വ്യത്യസ്തത" എന്നുവിളിക്കാറുണ്ട്[4]

ഈ പദം മറ്റുള്ളവരേക്കാൾ ഉയർന്നവരാണ് അമേരിക്കക്കാർ എന്ന് സൂചിപ്പിക്കുന്നില്ലെങ്കിലും മിക്ക നവയാധാസ്ഥിതികരും അമേരിക്കയിലെ യാധാസ്ഥിതികരായ എഴുത്തുകാരും ഈ തോന്നലുണ്ടാക്കുന്ന തരത്തിലാണ് ഈ പദപ്രയോഗം നടത്തുന്നത്.[4][5] ഇവരെ സംബന്ധിച്ചിടത്തോളം അമേരിക്കൻ ഐക്യനാടുകൾ ബൈബിളിലെ "കുന്നിൻ മുകളിലെ തിളങ്ങുന്ന പട്ടണത്തെപ്പോലെയാണ്". അമേരിക്കൻ ഐക്യനാടുകൾ മറ്റു രാജ്യങ്ങളെ ബാധിക്കുന്ന ചരിത്രപ്രമായ ശക്തികളുടെ സ്വാധീനത്തിൽ നിന്ന് മുക്തമാണെന്നാണ് ഇവർ വിശ്വസിക്കുന്നത്.[6]

അമേരിക്കൻ ഐക്യനാടുകൾ വ്യതിരിക്തമാണ് എന്ന സിദ്ധാന്തം ആദ്യമായി ഉന്നയിച്ചത് (1831-ലും 1840-ലും) അലക്സിസ് ഡെ ടോക്‌വിൽ എന്നയാളാണ്.[7] "അമേരിക്കൻ എക്സപ്ഷണലിസം" എന്ന പ്രയോഗം 1920-കൾ മുതലെങ്കിലും നിലവിലുണ്ട്. സോവിയറ്റ് നേതാവായ ജോസഫ് സ്റ്റാലിൻ അമേരിക്കൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ജേയ് ലവ്സ്റ്റോനിന്റെ നേതൃത്വത്തിലുള്ള വിഭാഗം അമേരിക്ക ചരിത്രം സംബന്ധിച്ചുള്ള മാർക്സിസ്റ്റ് നിയമങ്ങളിൽ നിന്ന് വിമുക്തമാണെന്നുള്ള പിന്തിരിപ്പൻ വിശ്വാസം മുറുകെപ്പിടിച്ചതിനെ ശാസിച്ചതോടെയാണ് ഇത് കൂടുതൽ പ്രചാരത്തിലെത്തിയത്. "പ്രകൃതിവിഭവങ്ങൾ, വ്യാവസായിക ശേഷി, ഉറച്ചുപോയ വർഗ്ഗവ്യത്യാസങ്ങളില്ലാത്ത അവസ്ഥ" എന്നിവ കാരണമാണ് അമേരിക്ക വ്യത്യസ്തമാകുന്നത് എന്നായിരുന്നു അമേരിക്കൻ കമ്യൂണിസ്റ്റുകളുടെ ഈ വിഭാഗത്തിന്റെ വിശ്വാസം. തങ്ങളുടെ ഗ്രൂപ്പ് പോരുകളിൽ അമേരിക്കൻ കമ്യൂണിസ്റ്റുകാർ "അമേരിക്കയുടെ വ്യതിരിക്തത" എന്ന പ്രയോഗം ഉപയോഗിക്കാൻ തുടങ്ങുകയും ഇത് പിന്നീട് ബുദ്ധിജീവികൾക്കിടയിൽ വ്യാപകമാവുകയുമാണുണ്ടായത്.[8][9]

1960-കൾ മുതൽ പോസ്റ്റ് നേഷണലിസ്റ്റ് പണ്ഡിതർ അമേരിക്കയുടെ വ്യത്യസ്തത എന്ന സിദ്ധാന്തം തള്ളിക്കളയുകയാണുണ്ടായത്. യൂറോപ്യൻ ചരിത്രത്തിൽ നിന്ന് അമേരിക്കയ്ക്ക് വിട്ടുമാറാൻ കഴിഞ്ഞിട്ടില്ല എന്നതും അതിനാൽ അമേരിക്കയിൽ വർഗ്ഗവ്യത്യാസവും സാമ്രാജ്യത്വവും യുദ്ധത്വരയും നിലവിലുണ്ട് എന്നതും അമേരിക്ക വ്യത്യസ്തമല്ല എന്നു വാദിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ മറ്റു മിക്ക രാജ്യങ്ങളും അവർക്ക് ഒന്നല്ലെങ്കിൽ മറ്റൊരു തരം വ്യത്യസ്തതയുണ്ട് എന്ന് വിശ്വസിക്കുന്നുണ്ട് എന്നതും ചൂണ്ടിക്കാണിക്കപ്പെടുന്നു.[10]

ചർച്ചകൾ

[തിരുത്തുക]

2009 ഏപ്രിലിൽ ഒരു പത്രപ്രവർത്തകന്റെ ചോദ്യത്തിനുത്തരമായി സ്ട്രാസ്ബോർഗിൽ വച്ച് ബറാക് ഒബാമ ഇങ്ങനെ പറയുകയുണ്ടായി. "ഞാൻ അമേരിക്കയുടെ വ്യതിരിക്തതയിൽ വിശ്വസിക്കുന്നു. അതോടൊപ്പം തന്നെ ബ്രിട്ടീഷുകാർക്ക് അവർ വ്യത്യസ്തരാണ് എന്നും ഗ്രീക്കുകാർക്ക് അവർ വ്യത്യസ്തരാണെന്നും വിശ്വാസമുണ്ട് എന്നും എനിക്ക് സംശയമുണ്ട്."[11] ആ ഉത്തരത്തോടൊപ്പം തന്നെ ഒബാമ ഇങ്ങനെ നിരീക്ഷിക്കുകയുണ്ടായി "അമേരിക്കയ്ക്ക് ലോകത്തെ സമാധാനത്തിലേയ്ക്കും സാമ്പത്തികമായ ഉന്നതിയിലേയ്ക്കും നയിക്കുന്നതിൽ തുടർച്ചയുള്ളതും അസാധാരണവുമായ ഒരു പങ്കുണ്ടെന്ന് വിശ്വസിക്കുന്നതിലും ഈ നേതൃസ്ഥാനം പങ്കാളിത്തമുണ്ടാക്കാൻ നമുക്കുള്ള കഴിവിൽ അധിഷ്ടിതമാണ് എന്ന് മനസ്സിലാക്കുന്നതും തമ്മിൽ വൈരുദ്ധ്യമുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. ഞങ്ങൾക്ക് ഈ പ്രശ്നങ്ങൾ തനിയെ പരിഹരിക്കാൻ സാധിക്കില്ല എന്നതുതന്നെയാണ് ഇതിനു കാരണം."[12] മിറ്റ് റോംനി ഒബാമയുടെ ഈ പ്രസ്താവനയെ ആക്രമിക്കുകയുണ്ടായി. ഒബാമ അമേരിക്കൻ വ്യത്യസ്തതയിൽ വിശ്വസിക്കുന്നില്ല എന്നതിന്റെ ഉദാഹരണമാണ് ഇതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.[13] അർക്കൻസായിലെ മുൻ ഗവർണറായിരുന്ന മൈക്ക് ഹക്കാബീ പറഞ്ഞത് ഒബാമയുടെ "ആഗോള കാഴ്ച്ചപ്പാട് ഇതുവരെ അമേരിക്കയ്ക്കുണ്ടായിട്ടുള്ള എല്ലാ പ്രസിഡന്റുമാരിൽ നിന്നും (റിപ്പബ്ലിക്കനോ ഡെമോക്രാറ്റോ) നാടകീയമായി വ്യത്യാസപ്പെട്ടിരിക്കുന്നു..." എന്നും "അദ്ദേഹം അമേരിക്കൻ എന്നതിനുപരി ഒരു ആഗോളവാദി എന്ന നിലയിലാണ് വളർന്നത്" എന്നും " അമേരിക്കൻ വ്യത്യസ്തതയെ തള്ളിപ്പറയുന്നത് അമേരിക്കയുടെ ഹൃദയവും ആത്മാവും നിഷേദിക്കുന്നതിന് തുല്യമാണ്" എന്നുമാണ്.[14]

സിറിയൻ പ്രശ്നത്തെപ്പറ്റിയുള്ള തന്റെ പ്രസംഗത്തിൽ 2013 സെപ്റ്റംബർ 10-ന് ഒബാമ ഇങ്ങനെ പറയുകയുണ്ടായി, "പക്ഷേ തുലോം ലഘുവായ പരിശ്രമവും റിസ്കും നേരിട്ടുകൊണ്ട് കുട്ടികളെ രാസായുധപ്രയോഗത്തിൽ നിന്ന് രക്ഷിക്കാൻ സാധിക്കുമെങ്കിൽ - ഇത് നമ്മുടെ കുട്ടികളെയും ഭാവിയിൽ സംരക്ഷിക്കും - നാം നടപടിയെടുക്കണം എന്നാണ് ഞാൻ വിശ്വസിക്കുന്നത്....ഇതാണ് അമേരിക്കയെ വ്യത്യസ്തമാക്കുന്നത്. ഇതാണ് നമ്മുടെ വ്യതിരിക്തത."[15] അടുത്തദിവസം ഇതിന് മറുപടിയെന്നോണം റഷ്യയുടെ പ്രസിഡന്റ് വ്ലാഡിമിർ പൂട്ടിൻ ന്യൂ യോർക്ക് ടൈംസിൽ (2013 സെപ്റ്റംബർ 11) അമേരിക്കക്കാർ വ്യത്യസ്തതയോട് കൂടിച്ചേർന്നുപോയിട്ടുണ്ട് എന്ന് പരാതിപ്പെട്ടു. "വ്യക്തികളെ അവർ വ്യത്യസ്തരാണെന്ന് വിശ്വസിക്കാൻ പ്രേരിപ്പിക്കുന്നത്, അതിനുള്ള കാരണം എന്തുതന്നെയാണെങ്കിലും വളരെ അപകടകരമാണ്" എന്നായിരുന്നു പൂട്ടിൻ അഭിപ്രായപ്പെട്ടത്[16]

കുറിപ്പുകൾ

[തിരുത്തുക]
  1. Winfried Fluck; Donald E. Pease; John Carlos Rowe (2011). Re-Framing the Transnational Turn in American Studies. UPNE. p. 207.
  2. American Exceptionalism: A Double-Edged Sword. Seymour Martin Lipset. New York, N.Y.: W.W. Norton & Co., Inc. 1996. Page 18. ISBN: 0-393-03725-8. Retrieved 11 October 2012.
  3. American Exceptionalism: A Double-Edged Sword. Seymour Martin Lipset. (1996). Page 18.
  4. 4.0 4.1 4.2 Lipset, American Exceptionalism, pp. 1, 17–19, 165–174, 197
  5. The American Spectator : In Defense of American Exceptionalism "the conditions American Exceptionalism provides Archived 2013-10-18 at the Wayback Machine, allow us to enjoy the economic and social mobility that other countries envy" and "progressivism rejects American Exceptionalism".
  6. Harold Koh, "America's Jekyll-and-Hyde Exceptionalism", in Michael Ignatieff, ed., American Exceptionalism and Human Rights, p. 112
  7. de Tocqueville, Alexis. Democracy in America (1840), part 2, page 36: "The position of the Americans is therefore quite exceptional, and it may be believed that no other democratic people will ever be placed in a similar one."
  8. Albert Fried, Communism in America: A History in Documents (1997), p. 7.
  9. Donald E. Pease (2009). The New American Exceptionalism. U of Minnesota Press. p. 10.
  10. David W. Noble, Death of a nation: American culture and the end of exceptionalism, pp. xxiii ff.
  11. Kirchick, James (April 28, 2009). "Squanderer in chief". Los Angeles Times. Retrieved March 11, 2010.
  12. Sheer, Michael (April 5, 2009). "On European Trip, President Tries to Set a New, Pragmatic Tone". The Washington Post. Retrieved November 8, 2010.
  13. Mitt Romney (2010). No Apology: The Case for American Greatness. Macmillan. p. 29.
  14. Jonathan Martin and Ben Smith, "The New Battle:What It Means to be American," August 20, 2010, www.politico.com/news/stories/0810/41273.html.
  15. Karen Tumulty, "American exceptionalism, explained," Washington Post Sept. 12, 2013
  16. Max Fisher, "Vladimir Putin’s New York Times op-ed, annotated and fact-checked," Washington Post Sept. 12, 2013

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
വിക്കിചൊല്ലുകളിലെ അമേരിക്കയുടെ വ്യതിരിക്തത എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌: