Jump to content

അമേരിക്കൻ റോബിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അമേരിക്കൻ റോബിൻ
ആൺകിളി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
T. migratorius
Binomial name
Turdus migratorius
Linnaeus, 1766
yellow: breeding; green: year-round; blue: nonbreeding
Synonyms

Merula migratoria

വടക്കേ അമേരിക്കൻ വൻ‌കരയിൽ സാധാരണ കണ്ടുവരുന്ന ത്രഷ് കുടുംബത്തിൽപ്പെട്ട പക്ഷിയാണ് അമേരിക്കൻ റോബിൻ. കേരളത്തിൽ കാണപ്പെടുന്ന മാടത്തക്കിളിയോട് രൂപത്തിൽ ഏറെ സാമ്യമുണ്ട്. ഹ്രസ്വദേശാടന പക്ഷികളായ ഇവ അലാസ്ക മുതൽ ന്യൂഫൌണ്ട് ലാൻഡ് വരെ ഉഷ്ണകാലത്തിനൊപ്പം നീങ്ങിക്കൊണ്ടിരിക്കുന്നു. കൃഷിയിടങ്ങളിലും പുൽത്തകിടികളിലും കുറ്റിച്ചെടികൾ നിറഞ്ഞ പട്ടണപ്രദേശങ്ങളിലുമാണ് ഇവയെ കണ്ടുവരുന്നത്.

അടയിരിക്കുന്ന പെൺകിളി

25 മുതൽ 28 സെന്റി മീറ്റർ ഉയരമുണ്ടാകും അമേരിക്കൻ റോബിന്. ഏകദേശം 75 ഗ്രാം തൂക്കവും. തലയും കഴുത്തുഭാഗവും തവിട്ടുനിറത്തിലും കഴുത്തിനുതാഴെ ഓറഞ്ച് കലർന്ന ചുവപ്പ് നിറവുമാണ്. കണ്ണിനുചുറ്റും വെളുത്ത നിറമുണ്ടാകും. മഞ്ഞയാണ് ചുണ്ടിന്റെ നിറം. വാലിനു കീഴ്ഭാഗവും ചിറകുകൾക്കിടയിൽ അങ്ങിങ്ങായും വെള്ള നിറമുണ്ട്. നെഞ്ച് ഭാഗത്ത് ആൺകിളികൾക്ക് പെൺകിളികളുടേതിനേക്കാൾ നിറമുണ്ട്. കുഞ്ഞിക്കിളികളുടെ മാറിടത്തിൽ പുള്ളികളുണ്ടായിരിക്കും.

പ്രജനനം

[തിരുത്തുക]
അമേരിക്കൻ റോബിന്റെ കൂടും മുട്ടകളും.

പ്രജനനകാലത്ത് ആൺകിളികളുടെ തലയ്ക്കുമുകളിൽ തൊപ്പിപോലെ ഏതാനും തൂവലുകൾ പൊങ്ങിവരും. ഇണയെ ആകർഷിക്കാനുള്ള ഈ തൂവലുകൾ പ്രജനനകാലത്തിനു ശേഷം കൊഴിഞ്ഞുപോവുകയും ചെയ്യും. പെൺകിളിയാണ് കൂടൊരുക്കുന്നത്. കുറ്റിച്ചെടികളിലും മറ്റും കൂടുകൂട്ടി രണ്ടു മുതൽ നാലു മുട്ടവരെ ഇടും. ഇളംനീലയാണ് മുട്ടയുടെ നിറം. പെൺകിളികളാണ് അടയിരിക്കുന്നത്. മുട്ടവിരിയാൻ 11 മുതൽ 14 ദിവസം വരെയെടുക്കും. ആൺകിളികളും പെൺകിളികളും കുഞ്ഞുങ്ങളെ തീറ്റിവളർത്താനും സംരക്ഷിക്കാനും ശ്രദ്ധിക്കും.

ഭക്ഷണം

[തിരുത്തുക]

പ്രാണികൾ, പുൽച്ചാടികൾ, പുഴുക്കൾ എന്നിവയാണ് പ്രധാന ഭക്ഷണം. പുൽത്തകിടികളിലാണ് പ്രധാനമായും ഇരതേടാറ്‌. കറുത്ത ചെറിപ്പഴവും ഇവയുടെ ഇഷ്ട ഭക്ഷണമാണ്.

പ്രത്യേകതകൾ

[തിരുത്തുക]

വരച്ച ചിത്രങ്ങൾ

[തിരുത്തുക]

കൂടിന്റെ ചിത്രങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. BirdLife International (2004). Turdus migratorius. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 12 May 2006. Database entry includes justification for why this species is of least concern

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
Wiktionary
Wiktionary
American robin എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=അമേരിക്കൻ_റോബിൻ&oldid=3658301" എന്ന താളിൽനിന്ന് ശേഖരിച്ചത്