Jump to content

അമേലിയ എഡിത്ത് ഹഡിൽ‌സ്റ്റൺ ബാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അമേലിയ എഡിത്ത് ഹഡിൽ‌സ്റ്റൺ ബാർ
ജനനംAmelia Edith Huddleston
(1831-03-29)മാർച്ച് 29, 1831
Ulverston, Lancashire, England
മരണംമാർച്ച് 10, 1919(1919-03-10) (പ്രായം 87)
Richmond Hill, Queens, New York
അന്ത്യവിശ്രമംSleepy Hollow Cemetery in Tarrytown, New York
തൊഴിൽnovelist, teacher
ഭാഷEnglish
പഠിച്ച വിദ്യാലയംNormal School in Glasgow, Scotland
പങ്കാളി
William Barr
(m. 1850⁠–⁠1867)
his death
ബന്ധുക്കൾWilliam Huddleston (father)

അമേലിയ എഡിത്ത് ഹഡിൽ‌സ്റ്റൺ ബാർ (ജീവിതകാലം: മാർച്ച് 29, 1831 - മാർച്ച് 10, 1919) ഒരു ബ്രിട്ടീഷ് നോവലിസ്റ്റും അദ്ധ്യാപികയുമായിരുന്നു.[1] ദുഃഖത്തിന്റെ സമ്മർദ്ദത്തിലായിരുന്നിട്ടും ലോകത്തെ കീഴടക്കി വിജയിപ്പിക്കാനുള്ള ഒരു വനിതയുടെ കഴിവിന്റെ നേർചിത്രമാണ് അവരുടെ ജീവിതം. അവരുടെ കഥകളിലെ മിക്ക പശ്ചാത്തലങ്ങളും സ്കോട്ട്ലൻഡും ഇംഗ്ലണ്ടുമാണ്. അവരുടെ കൌമാരകാലത്തെ ചുറ്റുപാടുകളെക്കുറിച്ചുള്ള ഓർമ്മകളിൽ നിന്നുള്ളതാണ് കഥകളിലെ രംഗങ്ങൾ. ജാൻ വെഡ്ഡേർസ് വൈഫ്, ദ ബോർഡർ ഷെപ്പേർഡ്സ്, ഫീറ്റ് ഓഫ് ക്ലേ, ഫ്രണ്ട് ഒലീവിയ, ദ ബോ ഓഫ് ഓറഞ്ച് റിബൺ, റിമമ്പർ ദ അലാമോ, ഷി ലവ്ഡ് എ സെയിലർ, എ ഡോട്ടർ ഓഫ് ഫൈഫ്, ദ സ്ക്വയർ ഓഫ് സാൻ‌ഡാൽ സൈഡ്, പോൾ ആന്റ് ക്രിസ്റ്റീന, മാസ്റ്റർ ഓഫ് ഹിസ് ഫേറ്റ്, ദി ഹൌസ്ഹോൾഡ് ഓഫ് മക്നീൽ, ദി ലാസ്റ്റ് ഓഫ് ദ മക്കാലിസ്റ്റേഴ്സ്, ബിറ്റ്വീൻ ടു ലവ്സ്, എ സിസ്റ്റർ ടു ഏസാവ്, എ റോസ് ഓഫ് എ ഹൻഡ്രഡ് ലീവ്സ്, എ സിംഗർ ഫ്രം ദ സീ, ദ ബീഡ്സ് ഓഫ് ടാസ്മർ, ദ ഹല്ലാം സക്സഷൻ, ദ ലോൺ ഹൌസ്, ക്രിസ്റ്റഫർ ആന്റ് അദർ സ്റ്റോറീസ്, ദി ലോസ്റ്റ് സിൽവർ ഓഫ് ബ്രിഫോൾട്ട് എന്നിവ അവരുടെ കൃതികളിൽ ഉൾപ്പെടുന്നു.

ആദ്യകാലം, വിദ്യാഭ്യാസം

[തിരുത്തുക]

1831 മാർച്ച് 29 ന് (1832 ഉം റിപ്പോർട്ട് ചെയ്യപ്പെടുന്നു)[2] ഇംഗ്ലണ്ടിലെ ലങ്കാഷെയറിലെ അൾവർസ്റ്റണിൽ അമേലിയ എഡിത്ത് ഹഡിൽസ്റ്റൺ എന്ന പേരിൽ അവർ ജനിച്ചു. പിതാവ് വെസ്ലിയൻ മന്ത്രിയായിരുന്ന റെവറന്റ് വില്യം ഹഡിൽ‌സ്റ്റൺ ആയിരുന്നു.[3] സംസ്കാരത്തിന്റെയും പരിഷ്കരണത്തിന്റെയും അന്തരീക്ഷത്തിൽ വളർന്ന അവർ വളരെമുമ്പുതുന്ന വിനോദത്തിനും പ്രബോധനത്തിനുമായുള്ള പുസ്തകങ്ങളിലേക്ക് തിരിഞ്ഞിരുന്നു. ഒൻപത് വയസ്സുള്ളപ്പോൾ അവർ പിതാവിന്റെ സഹചാരിയും വായനക്കാരിയുമായി. അങ്ങനെ അവർക്ക് മനസ്സിലാക്കാൻ കഴിയാത്തത്ര പുസ്തകങ്ങൾ വായിക്കുകയും ഇത് മാനസിക ഗുണങ്ങൾ വളർത്തിയെടുക്കുന്നതിനു സഹായകമാകുകയും ചെയ്തു.[4] പിതാവിന്റെ സാമ്പത്തിക സ്ഥിരത ഒരു ഹ്രസ്വകാലത്തേയ്ക്ക് തിരിച്ചുവന്നത് ഗ്ലാസ്‌ഗോയിലെ വിദ്യാലയത്തിലേയ്ക്ക് മടങ്ങാൻ അമേലിയ ബാറിനെ അനുവദിക്കുകയും അവിടെ ഡേവിഡ് സ്റ്റൌവിന്റെ അദ്ധ്യാപന രീതി പഠിക്കുകയും ചെയ്തു. അതിന്റെ തത്ത്വങ്ങൾ, മനഃപാഠമാക്കുന്നതിനേക്കാളുപരി ധാർമ്മികതയെയും ആജീവനാന്ത പഠനത്തെയും അടിസ്ഥാനമാക്കിയുള്ളതായിരുന്നു.

ഔദ്യോഗികജീവിതം

[തിരുത്തുക]

1850 ജൂലൈ 11 ന് അമേലിയയും സമ്പന്നനായ ഒരു പ്രാദേശിക കമ്പിളി വ്യാപാരി റോബർട്ട് ബാറും തമ്മിൽ വിവാഹിതരായി. 1853 സെപ്റ്റംബറിൽ അമേരിക്കൻ ഐക്യനാടുകളിലേയ്ക്കു കുടിയേറിയ ദമ്പതികൾ ന്യൂയോർക്ക് നഗരത്തിൽ വന്നിറങ്ങി. ഇല്ലിനോയിസിലെ ഷിക്കാഗോയിൽ, റോബർട്ട് ബാർ ഒരു ഗൃഹാദ്ധ്യാപകനായി ജോലി ചെയ്യുകയും പെൺകുട്ടികൾക്കായുള്ള ഒരു സ്കൂൾ സ്ഥാപിക്കുകയും ചെയ്തു. എന്നാൽ ബിസിനസ്സ് സാധ്യതകൾ തകർന്നതോടെ ദമ്പതികൾ പടിഞ്ഞാറോട്ട് സഞ്ചരിച്ച് ടെക്സസിലെ ഓസ്റ്റിനിൽ താമസമാക്കി. അമേരിക്കൻ ആഭ്യന്തരയുദ്ധത്തിനുശേഷം ബാർ സംസ്ഥാന ഓഡിറ്ററായി ഗാൽവെസ്റ്റണിലേക്ക് മാറുന്നതുവരെയുള്ള കാലം അവർ അവിടെ തുടർന്നു. ഗാൽവെസ്റ്റണിൽവച്ച് അദ്ദേഹവും നാല് ആൺമക്കളും മഞ്ഞപ്പനി ബാധിച്ച് മരണമടഞ്ഞു.[2] അവരുടെ 12 കുട്ടികളിൽ പലരും ചെറുപ്പത്തിലേ മരണമടഞ്ഞിരുന്നു.

അവശേഷിക്കുന്ന മൂന്ന് പെൺമക്കളോടൊപ്പം അവർ 1868 ൽ ന്യൂജേഴ്‌സിയിലെ റിഡ്ജ്വുഡിലേക്ക് താമസം മാറ്റി. ഒരു പ്രമുഖ പൗരനായ വില്യം ലിബിയുടെ മൂന്ന് ആൺമക്കളെ പുരാതന, ആധുനിക സാഹിത്യം, സംഗീതം, ചിത്രരചന[2] എന്നിവ പഠിപ്പിക്കാനായി അവർ അവിടെയെത്തുകയും ഒരു ചെറിയ ഭവനത്തിൽ ഒരു സ്കൂൾ തുറക്കുകയും ചെയ്തു.[5] ഈ എടുപ്പ് ഇപ്പോഴും വാൻ ഡിയന്റെയും ലിൻവുഡ് അവന്യൂകളുടേയും തെക്കുപടിഞ്ഞാറേ മൂലയിലായി സ്ഥിതിചെയ്യുന്നു. ബാർ റിഡ്ജ്വുഡിനെ ഇഷ്ടപ്പെടാതെയിരുന്നതിനാൽ ഏറെക്കാലം അവർ അവിടെ തുടർന്നല്ല. ഒരു ആനുകാലിക പ്രസിദ്ധീകരണത്തിന് ഒരു കഥ വിറ്റതിനുശേഷം അവർ അവിടെനിന്ന് പിൻവലിഞ്ഞു.[6]

മാസികകൾക്ക് സാഹിത്യ സംഭാവനകൾ നൽകുന്നതിനെറിച്ച് ബാർ അക്കാലത്ത് ക്രിസ്ത്യൻ യൂണിയന്റെ പത്രാധിപരായിരുന്ന ഹെൻറി വാർഡ് ബീച്ചറുടെ ഉപദേശം ആരാഞ്ഞു. തന്റെ പത്രത്തിനുവേണ്ടി എഴുതാൻ അയാൾ അവരെ പ്രോത്സാഹിപ്പിച്ചു. ബീച്ചറുടെയോ ഡോ. ലയ്മാൻ അബോട്ടിലൂടെയോ അവർ ഹാർപേർസുമായി കണ്ടുമുട്ടുകയും അവർക്കായി വർഷങ്ങളോളം എഴുതുകയും ചെയ്തു. ഒരു അപകടത്തിന് ശേഷം കസേരയിലിരുന്നുകൊണ്ട് അവർ തന്റെ ആദ്യ നോവലായ ജാൻ വെഡ്ഡേർസ് വൈഫ് എഴുതി. അതിനുശേഷം അവൾ ഒരുപാട് കൃതികൾ എഴുതിയിരുന്നു.[2] 1869-ൽ അവർ ന്യൂയോർക്ക് നഗരത്തിലേയ്ക്കു മാറുകയും അവിടെ മതപരമായ ആനുകാലികങ്ങൾക്കായി എഴുതാനും അർദ്ധ-ചരിത്ര കഥകളും നോവലുകളും പ്രസിദ്ധീകരിക്കാനും തുടങ്ങുകയും ചെയ്തു.[7] 1891 ആയപ്പോഴേക്കും, സാഹിത്യലോകത്തു കൂടുതൽ വിജയങ്ങൾ കൈവരിച്ചതിനുശേഷം, പെൺമക്കളോടൊപ്പം ഹഡ്സൺ നദിയ്ക്കപ്പുറം ന്യൂയോർക്കിലെ കോൺ‌വാൾ-ഓൺ-ഹഡ്‌സണിലേക്ക് മാറുകയും അവിടെ സ്റ്റോം കിംഗ് പർവതത്തിന്റെ ചരിവുകളിൽ ഒരു വീട് പുതുക്കിപ്പണിയുകയും അതിന് ചെറി ക്രോഫ്റ്റ് എന്ന് നാമകരണം നടത്തുകയും ചെയ്തു.[8] അവസാന വർഷങ്ങളിൽ മകൾ ലില്ലിക്കൊപ്പം വൈറ്റ് പ്ലെയിൻസിലേക്ക് മാറുന്നതുവരെ അവൾ അവിടെ തുടർന്നിരുന്നു.

1918 ജൂലൈയിൽ സൂര്യാഘാതമേറ്റ ബാർ ഒരിക്കലും പൂർണ്ണസുഖം പ്രാപിച്ചില്ല. 1914 ൽ ഇതിനകം താമസം മാറിയിരുന്ന ന്യൂയോർക്കിലെ ക്വീൻസിലെ റിച്ച്മണ്ട് ഹില്ലിൽ വച്ച് 1919 മാർച്ച് 10 ന് അവർ അന്തരിച്ചു.[9] ന്യൂയോർക്കിലെ ടാറിടൗണിലെ സ്ലീപ്പി ഹോളോ സെമിത്തേരിയിൽ സുഹൃതത്ത് ലൂയിസ് ക്ലോപ്ഷിന്റെ ശവകുടീരത്തിനുസമീപം അവരെ സംസ്കരിച്ചു.[10][11]

അവലംബം

[തിരുത്തുക]
  1. "Famous Novelist, Amelia E. Barr, Dies. Author of Eighty Works of Fiction Ends Career at 87 at Richmond Hill Home. Tragedies In Early Life. To be Buried in Sleepy Hollow, Near Louis Klopsch, Her Old Friend, According to Agreement" (PDF). The New York Times. March 12, 1919. Retrieved 2012-12-01. Mrs. Amelia Edith Barr, the novelist, died Monday night at her home, 445 Bedford Avenue, Richmond Hill, L.I. She lacked only a few weeks of being 88 years old. Mrs. Barr had never completely recovered from a heat stroke ...
  2. 2.0 2.1 2.2 2.3 Rutherford 1894, p. 655-56.
  3. "Famous Novelist, Amelia E. Barr, Dies. Author of Eighty Works of Fiction Ends Career at 87 at Richmond Hill Home. Tragedies In Early Life. To be Buried in Sleepy Hollow, Near Louis Klopsch, Her Old Friend, According to Agreement" (PDF). The New York Times. March 12, 1919. Retrieved 2012-12-01. Mrs. Amelia Edith Barr, the novelist, died Monday night at her home, 445 Bedford Avenue, Richmond Hill, L.I. She lacked only a few weeks of being 88 years old. Mrs. Barr had never completely recovered from a heat stroke ...
  4. Rutherford 1894, p. 6556.
  5. "Famous Novelist, Amelia E. Barr, Dies. Author of Eighty Works of Fiction Ends Career at 87 at Richmond Hill Home. Tragedies In Early Life. To be Buried in Sleepy Hollow, Near Louis Klopsch, Her Old Friend, According to Agreement" (PDF). The New York Times. March 12, 1919. Retrieved 2012-12-01. Mrs. Amelia Edith Barr, the novelist, died Monday night at her home, 445 Bedford Avenue, Richmond Hill, L.I. She lacked only a few weeks of being 88 years old. Mrs. Barr had never completely recovered from a heat stroke ...
  6. Caldwell, William A.,et al.,"The History of a Village, Ridgewood, N.J.," State Tercentenary Committee, c. 1964, p. 32
  7. "Famous Novelist, Amelia E. Barr, Dies. Author of Eighty Works of Fiction Ends Career at 87 at Richmond Hill Home. Tragedies In Early Life. To be Buried in Sleepy Hollow, Near Louis Klopsch, Her Old Friend, According to Agreement" (PDF). The New York Times. March 12, 1919. Retrieved 2012-12-01. Mrs. Amelia Edith Barr, the novelist, died Monday night at her home, 445 Bedford Avenue, Richmond Hill, L.I. She lacked only a few weeks of being 88 years old. Mrs. Barr had never completely recovered from a heat stroke ...
  8. "Amelia Barr To Sell Home. Novelist Is [nearing] 90, and Is Writing the Story of Her Life". The New York Times (Public domain ed.). 30 December 1911. Amelia E. Barr, the novelist, whose large estate on the north side of Storm King Mountain, at Cornwall, overlooking the Hudson, has been the admiration of visitors for years, is about to sell the property. ... nearly ninety years of age, and she wants to settle her estate before she dies. ...
  9. More About Amelia Edith Barr Archived 2016-12-22 at the Wayback Machine., Richmond Hill Historical Society. Accessed March 4, 2019.
  10. "Famous Novelist, Amelia E. Barr, Dies. Author of Eighty Works of Fiction Ends Career at 87 at Richmond Hill Home. Tragedies In Early Life. To be Buried in Sleepy Hollow, Near Louis Klopsch, Her Old Friend, According to Agreement" (PDF). The New York Times. March 12, 1919. Retrieved 2012-12-01. Mrs. Amelia Edith Barr, the novelist, died Monday night at her home, 445 Bedford Avenue, Richmond Hill, L.I. She lacked only a few weeks of being 88 years old. Mrs. Barr had never completely recovered from a heat stroke ...
  11. "Amelia E. Barr Dies In Her 88th Year. Author of 63 Novels After She Reached Age of 50". Boston Globe. 12 March 1919. Archived from the original on 2018-06-15. Retrieved 2012-12-01. Mrs. Amelia E. Barr, the author, died last night at her home in Richmond Hill, this city. Mrs Barr passed the first half of her life in comparative obscurity. She ventured upon her first novel when she was ...